AUTOMOBILE

കണക്കുകള്‍ പറയുന്നു; കേരളനിരത്തുകള്‍ ഇലക്ട്രിക്ക് വാഹനങ്ങള്‍ കൈയ്യടക്കും

വെബ് ഡെസ്ക്

ഇന്ത്യയില്‍ ആളിപ്പടരുന്ന ഇലക്ട്രിക്ക് വാഹന തരംഗത്തില്‍ കുതിച്ചുയര്‍ന്ന് കേരളത്തിലെ വൈദ്യുത വാഹന വില്പന. കേരള മോട്ടോര്‍ വാഹന വകുപ്പിന്റെ കണക്കുകള്‍ പ്രകാരം 2023ല്‍ പുറത്തിറങ്ങിയ വാഹനങ്ങളില്‍ 7.92 ശതമാനവും ഇലക്ട്രിക്ക് വാഹനങ്ങളാണ്. ഈ വര്‍ഷം, ജനുവരി 18വരെ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത 37450 വാഹനങ്ങളില്‍ 2967 എണ്ണവും ഇലക്ട്രിക്ക് വാഹനങ്ങളാണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇ-വാഹനങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

കേരള മോട്ടോര്‍ വാഹന വകുപ്പിന്റെ കണക്കുകള്‍ പ്രകാരം 2023ല്‍ പുറത്തിറങ്ങിയ വാഹനങ്ങളില്‍ 7.92 ശതമാനവും ഇലക്ട്രിക്ക് വാഹനങ്ങളാണ്. 2020ല്‍ വെറും 1362 ഇലക്ട്രിക്ക് വാഹനങ്ങള്‍ പുറത്തിറങ്ങിയ കേരളത്തിലാണ് 2023 ജനുവരി 18 വരെ 2967 എണ്ണം നിരത്തുകളിലെത്തിയത്. 2021ല്‍ 765589 വാഹനങ്ങള്‍ നിരത്തിലിറങ്ങിയപ്പോള്‍ അവയുടെ 1.13 ശതമാനമായ 8701 എണ്ണം മാത്രമായിരുന്നു വൈദ്യുത വാഹനങ്ങള്‍. 2022 ആയപ്പോഴേക്കും രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളിലെ 4.6 ശതമാനമായി ഇലക്ട്രിക്ക് വാഹനങ്ങളുടെ വിപണി വിഹിതം. 39564 വൈദ്യുത വാഹനങ്ങളാണ് അന്നേ വര്‍ഷം നിരത്തുകളിലെത്തിയത്.

ഡ്രൈവിങ് റേഞ്ച് കൂടിയ വൈദ്യുത വാഹനങ്ങള്‍ നിര്‍മാതാക്കള്‍ പുറത്തിറക്കിയതും, ചാര്‍ജിങ് സ്റ്റേഷനുകളുടെ എണ്ണം വര്‍ധിച്ചതുമാണ് കേരളത്തില്‍ ഇലക്ട്രിക്ക് വാഹന വില്പന കുത്തനെ ഉയരാന്‍ കാരണം. ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് നികുതി ഇളവ് നല്‍കിയതും വില്പന കൂടാന്‍ കാരണമായി. ഡിമാന്‍ഡ് കുത്തനെ വര്‍ധിച്ചതോടെ പലപ്പോഴും വാഹനങ്ങള്‍ ഉടനടി ഡെലിവറി ചെയ്യാന്‍ കമ്പനികള്‍ക്കും സാധിക്കാറില്ല. ബുക്കിങ് വര്‍ധിച്ചതോടെ വാഹനങ്ങള്‍ക്കുള്ള വെയ്റ്റിങ് പീരീഡും ഉയര്‍ന്നിട്ടുണ്ട്. ഡിമാന്‍ഡിനൊത്ത് ഇലക്ട്രിക്ക് വാഹനങ്ങള്‍ ഡെലിവറി ചെയ്യാന്‍ വാഹന നിര്‍മാതാക്കള്‍ക്ക് സാധിക്കുകയാണെങ്കില്‍ കേരളത്തിലെ ഇലക്ട്രിക്ക് വാഹന രജിസ്‌ട്രേഷന്‍ ഇരട്ടിയോളമാകും.

ആദ്യകാലങ്ങളില്‍ കേരളത്തില്‍ ചാര്‍ജിങ് സ്‌റ്റേഷനുകളുടെ അപര്യാപ്തത കാരണം ഇല്ക്ട്രിക് വാഹനങ്ങളെ സമീപിക്കാന്‍ പലരും മടിച്ചിരുന്നു. എന്നാല്‍ കെഎസ്ഇബിയും വാഹന കമ്പനികളും കേരളത്തിലുടനീളം ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിച്ചതോടെ ആ പ്രശ്‌നത്തിനും പരിഹാരമായി. കെഎസ്ഇബി കേരളത്തിലുടനീളം 1500 ചാര്‍ജിങ് യൂണിറ്റുകളാണ് വൈദ്യുത പോസ്റ്റുകളില്‍ സ്ഥാപിച്ചത്. 1.64കോടി വാഹനങ്ങളാണ് നിലവില്‍ കേരള നിരത്തുകളിലുള്ളത് അവയില്‍ തന്നെ 98.52ശതമാനവും പെട്രോള്‍, ഡീസല്‍ വാഹനങ്ങളാണ്.

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ

ആസിഡ് ആക്രമണ ഇരകള്‍ ഡിജിറ്റല്‍ കെവൈസി സമര്‍പ്പിക്കണോ? ഹര്‍ജി ഫയലില്‍ സ്വീകരിച്ച് സുപ്രീം കോടതി

നായകന്‍ തുടരും; അഡ്രിയാന്‍ ലൂണയുമായുള്ള കരാർ നീട്ടി ബ്ലാസ്റ്റേഴ്‌സ്

'മമതയെ ഇന്ത്യ സഖ്യത്തില്‍ ഉള്‍പ്പെടുത്തുന്നതില്‍ തീരുമാനം ഹൈക്കമാന്‍ഡ് സ്വീകരിക്കും'; അധിർ രഞ്ജന്‍ ചൗധരിയെ തള്ളി ഖാർഗെ

വരുന്നു അതിതീവ്ര മഴ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്