ECONOMY

2000 രൂപ നോട്ടുകള്‍ നിയമപരമെന്ന് ആര്‍ബിഐ; ഇനിയും മാറ്റാനുള്ളത് 9760 കോടി രൂപ മൂല്യമുള്ള 2000 രൂപ നോട്ടുകള്‍

വെബ് ഡെസ്ക്

9760 കോടി രൂപ മൂല്യമുള്ള 2000 രൂപ നോട്ടുകള്‍ നിക്ഷേപിക്കുകയോ മാറുകയോ ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. നോട്ടുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ച 2023 മെയ് 19-ന് പ്രചാരത്തിലുണ്ടായിരുന്നതില്‍ 97.26 ശതമാനം നോട്ടുകളും നിക്ഷേപിക്കുകയോ മാറ്റിവാങ്ങുകയോ ചെയ്തതായി ആര്‍ബിഐ അറിയിച്ചു.

അതേസമയം, 2000 രൂപയുടെ നോട്ടുകള്‍ നിയമപരമായി തുടരുമെന്നാണ് ആര്‍ബിഐ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നത്.2000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതായി പ്രഖ്യാപിച്ച 2023 മെയ് 19ന് വ്യാപാരം അവസാനിച്ചപ്പോള്‍ 3.56 ലക്ഷം കോടി രൂപയായിരുന്ന 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം 9,760 കോടി രൂപയായി കുറഞ്ഞു.

രാജ്യത്തെ എല്ലാ ബാങ്ക് ശാഖകളിലും 2000 രൂപയുടെ നോട്ടുകള്‍ നിക്ഷേപിക്കാനോ മാറാനോ ആര്‍ബിഐ ജനങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നു.

അതിന്റെ പ്രാരംഭ സമയപരിധി സെപ്റ്റംബര്‍ 30 ആയിരുന്നു, പിന്നീട് അത് 2023 ഒക്ടോബര്‍ 7 വരെ നീട്ടി. 2000 രൂപ നോട്ടുകള്‍ മാറാനുള്ള അവസാന തീയതി ഒക്ടോബര്‍ 7-ന് അവസാനിച്ചു. എന്നാലും ആര്‍ബിഐയുടെ 19 ഓഫീസുകളില്‍ നോട്ടുകള്‍ മാറ്റാനുള്ള സൗകര്യം തുടരുകയാണെന്നാണ് ആര്‍ബിഐ വ്യക്തമാക്കുന്നത്.

ഇസ്രയേലിലേക്കുള്ള ആയുധങ്ങളുമായി ചെന്നൈയില്‍നിന്ന് പുറപ്പെട്ട കപ്പലിന് അനുമതി നിഷേധിച്ച് സ്പെയിന്‍

വഞ്ചനാക്കേസ്‌: 'മഞ്ഞുമ്മൽ ബോയ്സ്' നിർമാതാക്കൾക്കെതിരെയുള്ള ക്രിമിനൽ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

ഒത്തുതീര്‍പ്പാക്കിയത് തിരുവഞ്ചൂർ, ജോണ്‍ മുണ്ടക്കയത്തിന്റേത് കഥ മാത്രം; സോളാര്‍ സമര ഇടനിലയെപ്പറ്റി ബ്രിട്ടാസ്‌

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലർട്ട്, രണ്ടിടത്ത് ഓറഞ്ച് അലർട്ട്

'മുസ്ലിങ്ങള്‍, കാടന്‍ നിയമം, വര്‍ഗീയ ഭരണം'; യെച്ചൂരിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്‍ശൻ