ഫോട്ടോ - അജയ് മധു
ഫോട്ടോ - അജയ് മധു
EDUCATION

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 99.70 ശതമാനം വിജയം, 68,604 പേർക്ക് എല്ലാ വിഷയത്തിലും എ പ്ലസ്

വെബ് ഡെസ്ക്

ഈ വര്‍ഷത്തെ എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു. 99.70 ശതമാനമാണ് വിജയം . 68,604 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. ഏറ്റവും കൂടുതല്‍പേര്‍ എ പ്ലസ് നേടിയത് മലപ്പുറം ജില്ലയിലാണ് . 4,856 വിദ്യാര്‍ഥികളാണ് മലപ്പുറത്ത് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയത്.

2960 സെന്ററുകളിലായി 4,19,128 വിദ്യാര്‍ഥികളാണ് ഇത്തവണ റഗുലറായി എസ്എസ്എല്‍സി പരീക്ഷയെഴുതിയത്. ഇതിൽ 4,17,864 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 0.44 ശതമാനമാണ് ഇത്തവണ വിജയശതമാനത്തിലെ വര്‍ധന. 99.26ആയിരുന്നു കഴിഞ്ഞ വർഷത്തെ വിജയ ശതമാനം. കഴിഞ്ഞ വര്‍ഷം 44,363 വിദ്യാര്‍ഥികള്‍ക്കാണ് എല്ലാവിഷയത്തിനും എ പ്ലസ് ലഭിച്ചത്.

ഇത്തവണ വിജയശതമാനം ഏറ്റവും കൂടുതല്‍ കണ്ണൂരിലാണ് - 99.94. ഏറ്റവും കുറവ് വിജയശതമാനം വയനാട് ജില്ലയിലാണ് - 98.4 . പാലാ, മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലകളില്‍ നൂറ് ശതമാനമാണ് വിജയം. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയ മലപ്പുറം എടരിക്കോട് സ്കൂളില്‍ വിജയം നൂറ് ശതമാനമാണ്. 1,876 വിദ്യാര്‍ഥികളാണ് ഇവിടെ പരീക്ഷയെഴുതിയത്.

ടിഎച്ച്എസ്എൽസിയിൽ 2914 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 2913പേർ ഉപരിപഠനത്തിന് യോഗ്യത നേടി. വിജയശതമാനം 99.9. ഫുൾ എ പ്ലസ് നേടിയവർ–288.

 www.results.kite.kerala.gov.in എന്ന പോര്‍ട്ടലിലും 'സഫലം' എന്ന മൊബൈല്‍ ആപ്പിലും പരീക്ഷാഫലം പരിശോധിക്കാം. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് ''Saphalam 2023'' ആപ് ഡൗണ്‍ലോഡ് ചെയ്യാം.

keralapareeksahabhavan.inwww.sslcexam.kerala.gov.inresults.kite.kerala.gov.inprd.kerala.gov.inkeralaresults.nic.in എന്നീ വെബ്‌സൈറ്റുകളിലും ഫലം ലഭ്യമാകും.

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ