EDUCATION

ജീവനെടുക്കുന്ന റാഗിങ്; അഞ്ച് വർഷത്തിനിടെ രാജ്യത്ത് ആത്മഹത്യ ചെയ്തത് 25 വിദ്യാർഥികളെന്ന് യുജിസി

വെബ് ഡെസ്ക്

കൊൽക്കത്ത ​ജാദവ് പൂർ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിയുടെ മരണം രാജ്യത്ത് വീണ്ടും റാഗിങിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസരംഗം പുരോഗതിയിലേക്ക് എന്ന് അവകാശപ്പെടുമ്പോഴും റാഗിങ് എന്ന മനുഷ്യത്വ രഹിതമായ പ്രവര്‍ത്തിയ്ക്ക് കുറവില്ലെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 25 വിദ്യാർഥികൾ റാഗിങ്ങിനെ തുടര്‍ന്ന് രാജ്യത്ത് ജീവനൊടുക്കിയെന്നാണ് യുജിസിയുടെ തന്നെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.

വിവരാവകാശ പ്രവർത്തകൻ ചന്ദ്രശേഖർ ​ഗൗർ സമർപ്പിച്ച അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് യുജിസി കണക്കുകള്‍ പങ്കുവച്ചത്. ജനുവരി 1, 2018 മുതൽ 2023 ഓ​ഗസ്റ്റ് 1 വരെയുള്ള കാലയളവിൽ കേന്ദ്ര സമിതിക്കു മുൻപിൽ റിപ്പോർട്ട് ചെയ്ത കേസുകളാണ് ഇവയെന്നും യുജിസി വെളിപ്പെടുത്തി.

മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും നാല് മരണവും ഒഡീഷയിൽ മൂന്നു മരണങ്ങളുമാണ് ഇക്കാലയളവില്‍ റിപ്പോർട്ട് ചെയ്തത്. ആന്ധ്രാപ്രദേശ്, രാജസ്ഥാൻ , ഉത്തർപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ രണ്ട് മരണം വീതവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഛത്തീസ്​ഗഡ്, ഹിമാചൽപ്രദേശ് , ​ഗുജറാത്ത്, മധ്യപ്രദേശ്, പശ്ചിമ ബം​ഗാൾ, പഞ്ചാബ് എന്നിവിടങ്ങളിലായി ഒരോ മരണങ്ങളും എന്നിങ്ങനെയാണ് കണക്കുകൾ.

കോളേജിലെ റാഗിങ്ങ് നിരോധിക്കാനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ആന്റി റാഗിങ്ങ് ഹെൽപ്പ് ലൈൻ യുജിസിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും യുജിസി ചെയർമാൻ മമിദാല ജ​ഗദേഷ് കുമാർ പറഞ്ഞു

തമിഴ്നാട്ടിലുണ്ടായ നാല് ആത്മഹത്യ കേസുകളിൽ മൂന്നും റിപ്പോർട്ട് ചെയ്തത് ചെന്നൈയിലാണ്. ചെന്നൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ മാത്രം രണ്ട് പേരാണ് ആത്മഹത്യ ചെയ്തത്. ജയ്​ഗോവിന്ദ് ഹരി​ഗോപാൽ അ​ഗൽവാൾ അ​ഗർസെൻ കോളേജിൽ ഒരാൾ എന്നിങ്ങനെയാണ് ആത്മഹത്യയുടെ കണക്ക്. തൂത്തുക്കുടി ജില്ലയിലെ സർക്കാർ മെഡിക്കൽ കോളേജിൽ നിന്നാണ് നാലാമത്തെ ആത്മഹത്യ റിപ്പോർട്ട് ചെയ്തത്.

യുജിസി ചെയർമാൻ മമിദാല ജ​ഗദേഷ് കുമാർ

മഹാരാഷ്ട്രയിലെ ഐഐടി ബോംബെയിൽ നിന്ന് രണ്ട് കേസുകളും ടോപ്പിവാല നാഷണൽ മെഡിക്കൽ കോളേജിൽ നിന്നും എംജിഎം മെഡിക്കൽ കോളേജിൽ നിന്നും രണ്ട് കേസുകള്‍ വീതമാണ് റിപ്പോർട്ട് ചെയ്തത്. 2018 ൽ എട്ട് കേസുകളും 2019 ൽ രണ്ട് ,2020 ൽ രണ്ട്, 2022 ൽ നാല്, 2023 ൽ ഒൻപത് എന്നിങ്ങനെയാണ് റിപ്പോർട്ട്.

കോളേജിലെ റാഗിങ്ങ് നിരോധിക്കാനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ആന്റി റാഗിങ്ങ് ഹെൽപ്പ് ലൈൻ യുജിസിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും യുജിസി ചെയർമാൻ മമിദാല ജ​ഗദേഷ് കുമാർ പറഞ്ഞു. കൂടാതെ ഇത്തരം സംഭവങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോഴും യുജിസി കേസെടുക്കാറുണ്ടെന്നും അദ്ദേഹം കൂട്ടി ചേർത്തു. മെഡിക്കൽ കോളേജിൽ നിന്നും എഞ്ചിനീയറിം​ഗ് കോളേജിൽ നിന്നും റിപ്പോർട്ട് ചെയ്യുന്ന ഇത്തരം സംഭവങ്ങൾ ദൗർഭാ​ഗ്യകരമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തല്‍‌.

നിയമ വിദ്യാർഥിനിയെ കൊന്ന കേസ്: അമീറുല്‍ ഇസ്ലാമിന് തൂക്കുകയര്‍ തന്നെ, വധശിക്ഷ ശരിവെച്ച് ഹൈക്കോടതി

'എപ്പോഴും ഓര്‍ക്കും, മഞ്ഞപ്പടയ്ക്ക് നന്ദി'; ദിമിത്രിയോസ് ഡയമന്റകോസ് കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു

കോവാക്‌സിന് പാര്‍ശ്വഫലം: ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ പഠന റിപ്പോര്‍ട്ട് തള്ളി ഐസിഎംആര്‍, പിന്‍വലിക്കണമെന്ന് ആവശ്യം

ബിജെപിക്ക് എട്ടു തവണ വോട്ടുരേഖപ്പെടുത്തി യുവാവ്, വീഡിയോ വൈറലായതോടെ അറസ്റ്റ്; നടപടി, റീ പോളിങ്ങിന് നിർദേശം

ഇറാൻ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇനി ആര്? ഭരണഘടനയിലെ നിർദേശങ്ങൾ ഇങ്ങനെ, താത്കാലിക പ്രസിഡന്‍റായി മുഹമ്മദ് മൊഖ്ബർ