ENTERTAINMENT

ഒരു കൈ മാത്രമുള്ള ഒരാൾ രാജ്യത്തിന് വേണ്ടി കളിക്കുമെന്ന് കരുതാനാകുമോ? ഘൂമറിന്റെ ട്രെയിലർ എത്തി

എന്റർടെയ്ൻമെന്റ് ഡെസ്ക്

ബോളിവുഡ് താരം അഭിഷേക് ബച്ചന്റെ ഏറ്റവും പുതിയ ചിത്രം ഘൂമറിന്റെ ട്രെയിലർ റിലീസ് ചെയ്തു. ശാരീരിക വെല്ലുവിളികൾ നേരിട്ടിട്ടും രാജ്യത്തെ പ്രതിനിധീകരിക്കാനുള്ള ആഗ്രഹത്തിൽ ഉറച്ചു നിൽക്കുന്ന ഭിന്നശേഷിയുള്ള വനിത ക്രിക്കറ്റ് താരത്തിന്‍റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ആർ ബാൽക്കിയാണ് സിനിമയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.

രാജ്യാന്തര ക്രിക്കറ്റ് അരങ്ങേറ്റത്തിനൊരുങ്ങുന്ന ഘട്ടത്തിൽ അപകടത്തിൽപ്പെട്ട് വലതു കൈ നഷ്‌ടപ്പെട്ടതിനെ തുടർന്ന് സ്വപ്‌നങ്ങൾ തകർന്ന യുവ ബാറ്റിങ് പ്രതിഭയായ അനീനയെ ചുറ്റിപ്പറ്റിയാണ് ഘൂമറിന്‍റെ കഥയുടെ വികാസം. ഒരു കൈ മാത്രമുള്ള ഒരാൾ രാജ്യത്തിന് വേണ്ടി കളിക്കുന്നത് യുക്തിസഹമാണോ എന്ന് മദ്യ ലഹരിയിലിരിക്കുന്ന അഭിഷേക് ബച്ചന്റെ ചോദ്യത്തോടെയാണ് ട്രെയിലർ ആരംഭിക്കുന്നത്. ഇല്ല എന്ന് അഭിഷേക് ബച്ചൻ തന്നെ ഉത്തരം നൽകുന്നുണ്ട്. എന്നാൽ ഘൂമർ യുക്തിയുടെ കഥയല്ല.

ഒരു പരിശീലകന്‍റെ വേഷത്തിലാണ് ഘൂമറില്‍ അഭിഷേക് വേഷമിടുന്നത്. പരാജയപ്പെട്ട ഒരു മുൻ ക്രിക്കറ്റ് താരം കൂടിയാണ് അഭിഷേക് ബച്ചന്റെ കഥാപാത്രം. അനീനയുടെ കോച്ചിന്റെ വേഷത്തിൽ അഭിഷേക് ബച്ചൻ എത്തുകയും അവളുടെ കാഴ്ചപ്പാട് മാറ്റുകയും ചെയ്യുന്നതോടെ അവളുടെ സ്വപ്നങ്ങൾക്ക് രണ്ടാമതൊരു അവസരം നൽകാൻ അവൾ തീരുമാനിക്കുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീമിലേയ്‌ക്ക് ഒരു ബൗളറായി അവളെ തിരികെ എത്തുന്നതിനായി ശ്രമിക്കുകയാണ് പരിശീലകന്‍. എതിരാളികളെ മറികടക്കാൻ ഘൂമർ എന്ന തനതായ ബൗളിങ് ശൈലി അവർ ഒരുമിച്ച് കണ്ടുപിടിക്കുകയും ചെയ്യുന്നു. അങ്ങനെ അവൾ കഠിനമായ പരിശീലനം ആരംഭിക്കുകയും രാജ്യത്തിനായി കളിക്കുകയും ചെയ്യുന്നതാണ് ട്രെയിലറിൽ പറയുന്നത്.

അഭിഷേക് ബച്ചൻ, സയാമി ഖേർ എന്നിവരെ കൂടാതെ അംഗദ് ബേദി, ഷബാന ആസ്മി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കാമിയോ റോളിൽ അമിതാ ബച്ചനുമുണ്ട്

കരോലി തകാക്‌സ് പോലുള്ള വ്യക്തികളുടെയും മറ്റ് സ്‌പെഷ്യൽ അത്‌ലറ്റുകളുടെയും അവിശ്വസനീയമായ നേട്ടങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഘൂമര്‍ ഒരുക്കിയിരിക്കുന്നത്. ഓഗസ്‌റ്റ് 18നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. അതേസമയം ഓഗസ്‌റ്റ് 12ന് ഇന്ത്യൻ ഫിലിം ഫെസ്‌റ്റിവൽ ഓഫ് മെൽബൺ 2023ന്‍റെ ഓപ്പണിങ് നൈറ്റില്‍ ചിത്രം അവതരിപ്പിക്കാൻ ഷെഡ്യൂൾ ചെയ്‌തിട്ടുണ്ട്.

വരുന്നു അതിതീവ്ര മഴ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സ്വാതി മലിവാളിനെ മർദിച്ചെന്ന പരാതി: കെജ്‌രിവാളിന്റെ മുന്‍ പിഎസ് ബൈഭവ് കുമാർ അറസ്റ്റില്‍

സ്വാതി മലിവാളിനെ പുറത്തേക്കുകൊണ്ടുവരുന്ന സുരക്ഷാഉദ്യോഗസ്ഥര്‍; പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് ആംആദ്മി

കിർഗിസ്താനിൽ അന്താരാഷ്ട്ര വിദ്യാർഥികൾക്കുനേരെ ആക്രമണം; പുറത്തിറങ്ങരുതെന്ന് നിർദേശം നൽകി ഇന്ത്യയും പാകിസ്താനും

ആര്‍എസ്എസിന്റെ സഹായംവേണ്ട കാലം കഴിഞ്ഞു; ബിജെപി വളര്‍ന്നു, ശക്തി പ്രാപിച്ചു: ജെ പി നദ്ദ