ENTERTAINMENT

ഷൂട്ടിങ്ങിനിടെ അപകടം; അമിതാഭ് ബച്ചന് പരുക്ക്

വെബ് ഡെസ്ക്

ഷൂട്ടിങ്ങിനിടെ ബോളിവുഡ് താരം അമിതാഭ് ബച്ചന് അപകടം. ഹൈദരാബാദിൽ നടക്കുന്ന പ്രൊജക്റ്റ് കെ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ വലതു വാരിയെല്ലിൻ്റെ പേശികൾക്ക് പരിക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സി ടി സ്കാൻ എടുത്ത് പരിശോധന നടത്തിയ ശേഷം മുംബൈയിലെ വസതിയിൽ വിശ്രമത്തിലാണ് താരം.

ശരീരം അനങ്ങുമ്പോഴും ശ്വാസം എടുക്കുമ്പോഴും വേദന അനുഭവിക്കുന്നതായി താരം അദ്ദേഹത്തിൻ്റെ ബ്ലോഗിൽ കുറിച്ചു. വിശ്രമം അനിവാര്യമായതിനാൽ ഷൂട്ടിൽ നിന്ന് തൽക്കാലം ഇടവേള എടുത്തിരിക്കുകയാണ് . പേശികൾക്ക് വന്ന പരിക്കായതുകൊണ്ടുതന്നെ ഭേദമാകാൻ ആഴ്ചകൾ എടുക്കാൻ സാധ്യതയുണ്ട്.

തൻ്റെ വസതിയായ ജൽസയുടെ മുമ്പിലെത്തുന്ന ആരാധകരോട് അദ്ദേഹം നിത്യവും സംവദിച്ചിരുന്നു. എന്നാൽ ജൽസ ഗേറ്റിൽ തനിക്ക് ഇന്നെത്താൻ സാധിക്കില്ലെന്നും ആരും വന്ന് കാത്തുനിന്ന് ബുദ്ധിമുട്ടേണ്ടെന്നും അദ്ദേഹം ബ്ലോഗിൽ കുറിച്ചു. കഴിയുന്ന അത്രയും ആളുകളിലേക്ക് സന്ദേശം എത്തിക്കണമെന്നും മറ്റു പ്രശ്നങ്ങൾ ഒന്നും തനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രഭാസ് - ദീപിക പദുക്കോൺ എന്നിവർ നായകനും നായികയുമായി ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമാണ് പ്രൊജക്റ്റ് കെ. നാഗ് അശ്വിനാണ് ചിത്രത്തിൻ്റെ സംവിധാനം. ഒരേസമയം തെലുങ്കിലും ഹിന്ദിയിലും ചിത്രീകരിക്കുന്ന പ്രൊജക്റ്റ് കെ ദീപികയുടെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ്. ദിഷ പഠാനിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴല്‍നാടന്റെ ഹർജി തള്ളി

യുനെസ്‌കൊ വേള്‍ഡ് പ്രസ് ഫ്രീഡം പുരസ്കാരം ഗാസയിലെ പലസ്തീന്‍ മാധ്യമപ്രവർത്തകർക്ക്

കടലിലും ഉഷ്ണതരം​ഗം; ലക്ഷദ്വീപിൽ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു

അന്താരാഷ്ട്ര ടി20 ലോകകപ്പ്: വെസ്റ്റ് ഇൻഡീസിലെ മത്സരങ്ങൾക്ക് ഭീഷണിയുമായി തീവ്രവാദ സംഘടന

കോവിഡ് മഹാമാരി അവസാന ഘട്ടത്തില്‍? കേസുകള്‍ ഗുരുതരമാകാത്തത് എന്തുകൊണ്ട്?