ENTERTAINMENT

ചോദിച്ചത് കാമിയോ റോൾ, നൽകിയത് വില്ലൻ റോൾ; ആഷിഖ് അബു ചിത്രം 'റൈഫിൾ ക്ലബിൽ' അനുരാഗ് കശ്യപും

വെബ് ഡെസ്ക്

നീലവെളിച്ചത്തിന് ശേഷം ആഷിഖ് അബു സംവിധാനം ചെയ്യുന്ന റൈഫിൾ ക്ലബ്ബ് എന്ന ചിത്രത്തിൽ വില്ലനായി ബോളിവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപ് എത്തുന്നു. മലയാളത്തിൽ ആദ്യമായിട്ടാണ് അനുരാഗ് കശ്യപ് അഭിനയിക്കുന്നത്. നേരത്തെ നയൻതാര ചിത്രം 'ഇമൈക്ക നൊടികളിൽ' വില്ലനായി അനുരാഗ് കശ്യപ് തമിഴിൽ എത്തിയിരുന്നു.

ആഷിഖ് അബുവിനോട് അനുരാഗ് ചോദിച്ച് വാങ്ങിയ റോൾ കൂടിയാണിത്. നേരത്തെ ചിത്രത്തിന്റെ കാസ്റ്റിംഗ് കോൾ പോസ്റ്ററിന് താഴേ 'അതിഥി വേഷത്തിന് നിങ്ങൾക്ക് മുംബൈയിൽ നിന്ന് ഒരു ഉത്തരേന്ത്യൻ നടനെ ആവശ്യമുണ്ടോ' എന്നായിരുന്നു അനുരാഗ് കശ്യപ് കമന്റ് ചെയ്തത്. 'അതെ സർജി, സ്വാഗതം' എന്നായിരുന്നു ഇതിന് ആഷിഖ് അബു നൽകിയ മറുപടി.

ഇതിന് പിന്നാലെയാണ് ചിത്രത്തിലെ വില്ലൻ റോളിലേക്ക് അനുരാഗ് കശ്യപിനെ കാസ്റ്റ് ചെയ്തിരിക്കുന്നത്. നേരത്തെ വിജയ് ചിത്രം ലിയോയിലും അനുരാഗ് കശ്യപ് കാമിയോ റോൾ ചോദിച്ച് വാങ്ങിയിരുന്നു.

മലയാളത്തിൽ അഭിനയരംഗത്ത് ആദ്യമായിട്ടാണെങ്കിലും നിർമാണ രംഗത്ത് നേരത്തെ അനുരാഗ് കശ്യപ് എത്തിയിരുന്നു. ഗീതുമോഹൻദാസ് സംവിധാനം ചെയ്ത 'മൂത്തോന്‍' ന്റെ സഹനിർമാതാവ് ആയും നിഥിൻ ലൂക്കോസ് സംവിധാനം ചെയത 'പക'യിൽ നിർമാതാവായും അനുരാഗ് കശ്യപ് എത്തിയിരുന്നു.

ദിലീഷ് കരുണാകരനൊപ്പം ഷറഫും സുഹാസുമാണ് റൈഫിൾ ക്ലബ്ബിന്റെ തിരക്കഥയൊരുക്കുന്നത്. അനുരാഗ് കശ്യപിനൊപ്പം ദിലീഷ് പോത്തൻ, സൗബിൻ ഷാഹിർ തുടങ്ങിയവരും ചിത്രത്തിൽ ഉണ്ട്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അണിയറ പ്രവർത്തകർ പുറത്തുവിടും.

അതേസമയം ദിലീഷ് കരുണാകരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ലൗലിയിൽ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ആഷിഖ് അബുവാണ്. മനോജ് കെ ജയനും മാത്യു തോമസും പ്രധാനവേഷങ്ങളിൽ എത്തുന്ന ചിത്രം ഉടനെ തീയേറ്ററുകളിൽ എത്തും.

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു, ഇടിച്ചിറക്കിയത് അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത്

രാഹുൽ ഗാന്ധിക്ക് മാവോയിസ്റ്റ് ഭാഷ, വ്യവസായികളെയും നിക്ഷേപങ്ങളെയും എതിര്‍ക്കുന്നു; കടുപ്പിച്ച് മോദിയും അമിത് ഷായും

മണ്‍സൂണ്‍ മാലിദ്വീപിന് സമീപം, തെക്കന്‍ തമിഴ്നാടിന് മുകളില്‍ ചക്രവാതച്ചുഴി; മഴ ശക്തമാക്കുന്നു

ചിന്നസ്വാമിയിലെ ഉയിർപ്പ്; യാഷ് ദയാല്‍ 'ദ ഫിനിഷർ'

ബിജെപിക്ക് മാത്രമല്ല; മുസ്ലിങ്ങളെ സ്ഥാനാര്‍ഥികളാക്കാന്‍ മതേതര പാര്‍ട്ടികള്‍ക്കും വൈമനസ്യം