ENTERTAINMENT

ബിഗ്‌ബോസ് താരം ദില്‍ഷ നായികയാകുന്നു; അരങ്ങേറ്റം അനൂപ് മേനോന്‍ നിർമിക്കുന്ന സിനിമയില്‍

വെബ് ഡെസ്ക്

ബിഗ് ബോസ് നാലാം സീസണിലെ ടൈറ്റില്‍ വിന്നറും നര്‍ത്തകിയുമായ ദില്‍ഷ പ്രസന്നന്‍ സിനിമയില്‍ നായികയായെത്തുന്നു. അനൂപ് മേനോന്‍ സ്‌റ്റോറീസ് നിര്‍മ്മിക്കുന്ന സിനിമയിൽ അജു വർഗീസാണ് പ്രധാന വേഷത്തിലെത്തുന്നത്. ''ഓ സിന്‍ഡ്രല'' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ദില്‍ഷ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കുകയായിരുന്നു.

പോസ്റ്ററിനോടൊപ്പം അണിയറ പ്രവര്‍ത്തകര്‍ക്കും അനൂപ് മേനോനും നന്ദി പറഞ്ഞു കൊണ്ടുള്ള അടിക്കുറിപ്പും എഴുതിയിട്ടുണ്ട്.

''ഞാനിവിടെ എന്റെ ആദ്യ സിനിമ ''ഓ സിന്‍ഡ്രല'' പ്രഖ്യാപിക്കുകയാണ്. ആദ്യം എല്ലാത്തിനും ഞാന്‍ ദൈവത്തോട് നന്ദി പറയുന്നു. ഇന്‍ഡസ്ട്രിയിലേയ്ക്ക് എന്നെ ക്ഷണിച്ച മഹാദേവന്‍ തമ്പി ചേട്ടന് ഞാന്‍ നന്ദി പറയുന്നു. ഈ മനോഹരമായ തുടക്കം നല്‍കിയതിനും എന്നെ വിശ്വസിച്ചതിനും മുന്നോട്ട് നയിച്ചതിനും ഞാന്‍ അനൂപ് മേനോന്‍ ചേട്ടനോട് നന്ദി പറയുന്നു. നിങ്ങള്‍ ഒരു അത്ഭുത മനുഷ്യനാണ്. എല്ലാവരുടെയും പിന്തുണ ഉണ്ടാകണം'' എന്നായിരുന്നു ദില്‍ഷയുടെ വാക്കുകള്‍.

മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത ഡി ഫോര്‍ ഡാന്‍സ് എന്ന പരിപാടിയിലൂടെയാണ് ദില്‍ഷ ശ്രദ്ധിക്കപ്പെടുന്നത്. ഏഷ്യാനെറ്റിലെ ഡാന്‍സിംഗ് സ്റ്റാര്‍സ് എന്ന റിയാലിറ്റി ഷോയുടെയും ഭാഗമായിരുന്നു ദില്‍ഷ. മലയാളം ബിഗ്‌ബോസില്‍ ആദ്യമായി ടൈറ്റില്‍ വിന്നറാകുന്ന വനിതാ മത്സരാർത്ഥി കൂടിയാണ് ദില്‍ഷ പ്രസന്നന്‍.

പ്രസിഡന്റിനായി പ്രാർഥിച്ച് ഇറാൻ; ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട സ്ഥലം കണ്ടെത്താനായില്ല, രക്ഷാപ്രവർത്തനം ദുഷ്കരം

വെസ്റ്റ്ഹാമിനെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റി; പ്രീമിയര്‍ ലീഗ് കിരീടത്തില്‍ നാലാം മുത്തം

'ആർഎസ്എസിനെ അടുപ്പിക്കരുത്'; പി സുന്ദരയ്യ സിപിഎം ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചതെന്തിന്?

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു, അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത് ഇടിച്ചിറക്കി

രാഹുൽ ഗാന്ധിക്ക് മാവോയിസ്റ്റ് ഭാഷ, വ്യവസായികളെയും നിക്ഷേപങ്ങളെയും എതിര്‍ക്കുന്നു; കടുപ്പിച്ച് മോദിയും അമിത് ഷായും