ENTERTAINMENT

ഹോളിവുഡ് നടനും സംവിധായകനുമായ കാൾ വെതേഴ്‌സ് അന്തരിച്ചു

വെബ് ഡെസ്ക്

ഹോളിവുഡ് നടനും സംവിധായകനുമായ കാൾ വെതേഴ്‌സ് അന്തരിച്ചു. 76 വയസായിരുന്നു. ഉറക്കത്തിൽ സ്വാഭാവികമരണം സംഭവിക്കുകയായിരുന്നെന്ന് വെതേഴ്‌സിന്റെ കുടുംബം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

റോക്കി, പ്രിഡേറ്റേഴ്‌സ് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത കാൾ വെതേഴ്‌സ് റോക്കി സീരിസുകളിലെ നാലു ചിത്രങ്ങളിൽ 'അപ്പോളോ ക്രീഡ് ' എന്ന കഥാപാത്രത്തെയാണ്‌ അവതരിപ്പിച്ചത്. പ്രൊഫഷണൽ ഫുട്‌ബോൾ താരം കൂടിയായിരുന്ന കാൾ വെതേഴ്‌സ് എഴുപതുകളോടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്.

അസാധാരണമായ ജീവിതം നയിച്ച ഒരു അസാധാരണ മനുഷ്യനായിരുന്നു കാൾ, എന്നും സിനിമ, ടെലിവിഷൻ, കല, കായികം എന്നീ മേഖലകളിലെ സംഭാവനകളിലൂടെ അദ്ദേഹം മായാത്ത മുദ്ര പതിപ്പിക്കുകയും ലോകമെമ്പാടും തലമുറകളിലുടനീളം അംഗീകരിക്കപ്പെടുകയും ചെയ്‌തെന്നും കുടുംബം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. കാൾ പ്രിയപ്പെട്ട സഹോദരനും പിതാവും മുത്തച്ഛനും പങ്കാളിയും സുഹൃത്തുമായിരുന്നെന്നും പ്രസ്താവനയിൽ പറയുന്നു.

ആദ്യ നാല് റോക്കി ചിത്രങ്ങളിൽ സിൽവസ്റ്റർ സ്റ്റാലണിനൊപ്പം അപ്പോളോ ക്രീഡ് ആയി എത്തിയതോടെയാണ് കാൾ ശ്രദ്ധിക്കപ്പെട്ടത് 1960 കളിൽ ഒരു കോളേജ് ഫുട്‌ബോൾ താരമായി മാറുകയും 70 കളുടെ തുടക്കത്തിൽ ഒരു പ്രൊഫഷണൽ കരിയറിൽ നിന്ന് വിരമിക്കുകയും ചെയ്ത ശേഷം അഭിനയ രംഗത്തേക്ക് എത്തിയ കാൾ 1973 ലാണ് ആദ്യമായി സിനിമയിൽ അഭിനയിച്ചത്.

1987-ലെ പ്രിഡേറ്ററിൽ അർനോൾഡ് ഷ്വാസ്നെഗറിനൊപ്പവും 1988-ലെ ആക്ഷൻ ജാക്സണിലും കാൾ വെതേഴ്സ് അഭിനയിച്ചു. കാൾ വെതേഴ്‌സ് എല്ലായ്‌പ്പോഴും ഒരു ഇതിഹാസമായിരിക്കുമെന്നും ഒരു അസാധാരണ കായികതാരവും, മികച്ച നടനും, മികച്ച വ്യക്തിയുമായിരുന്നു കാൾ എന്നും അർനോൾഡ് ഷ്വാസ്നെഗർ പങ്കുവെച്ച അനുസ്മരണ കുറിപ്പിൽ പറഞ്ഞു. കാൾ ഇല്ലാതെ തങ്ങൾക്ക് പ്രിഡേറ്റർ നിർമ്മിക്കാൻ കഴിയുമായിരുന്നില്ലെന്നും അർനോൾഡ് പറഞ്ഞു.

സിനിമകൾക്ക് പുറമെ നിരവധി ടിവി സീരിസുകളിലും വീഡിയോ ഗെയിമുകളിൽ ശബ്ദമായും കാൾ വെതേഴ്‌സ് എത്തിയിരുന്നു. സ്റ്റാർ വാർസിന്റെ സ്പിൻ-ഓഫ് സീരീസായ ദ മാൻഡലോറിയനി ലെ അഭിനയത്തിന് കാൾ വെതേഴ്‌സിന് എമ്മി പുരസ്‌കാര നാമനിർദ്ദേശം ലഭിച്ചിരുന്നു. സീരിസിന്റെ രണ്ട് എപ്പിസോഡുകൾ സംവിധാനം ചെയ്തതും കാൾ വെതേഴ്‌സ് ആയിരുന്നു.

ബിജെപി ആസ്ഥാനം വളയാന്‍ എഎപി; ഡല്‍ഹിയില്‍ നിരോധനാജ്ഞ, റോഡുകള്‍ അടച്ചു, അനുമതി തേടിയിട്ടില്ലെന്ന് പോലീസ്

'എഎപി പുറത്തുവിട്ട ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തത്'; സിസിടിവി വീഡിയോ നീക്കം ചെയ്‌തെന്ന് സ്വാതി; ബിഭവ് 5 ദിവസം കസ്റ്റഡിയില്‍

സോൻ പാപ്ഡി പലഹാരത്തിന് ഗുണനിലവാരമില്ല; പതഞ്ജലിയുടെ മൂന്ന് ഉദ്യോഗസ്ഥർക്ക് തടവ് ശിക്ഷയും പിഴയും

തിരഞ്ഞെടുപ്പിന് മുന്നോടിയായി കശ്മീരിൽ ആക്രമണം; ബിജെപി മുന്‍ ഗ്രാമമുഖ്യന്‍ കൊല്ലപ്പെട്ടു, ദമ്പതികൾക്ക് നേരേ വെടിവെയ്പ്,

ലോക്‌സഭ തിരഞ്ഞെടുപ്പ്: ഇതുവരെ പിടിച്ചെടുത്തത് 9,000 കോടി രൂപ, 2019 നെക്കാൾ രണ്ടര ഇരട്ടി