ENTERTAINMENT

ഷാരൂഖ് ചിത്രം ദിൽസേക്കെതിരെ ഉയർന്ന വിമർശനങ്ങളിൽ വിഷമമില്ല; സിനിമ ഇതുവരെ കണ്ടിട്ടില്ലെന്ന് സംവിധായകന്‍ മണിരത്‌നം

എന്റർടെയ്ൻമെന്റ് ഡെസ്ക്

സൂപ്പര്‍ഹിറ്റ് ചിത്രം ദില്‍ സേ കണ്ടിട്ടില്ലെന്ന് ചിത്രത്തിന്റെ സംവിധായകന്‍ കൂടിയായ മണിരത്‌നം. സിനിമ പുറത്തിറങ്ങി 25 വര്‍ഷം തികയുന്ന പശ്ചാത്തലത്തിലാണ് മണിരത്‌നത്തിന്റെ പരാമര്‍ശം. ഇതുവരെ മുഴുവനും കണ്ടിട്ടില്ലെന്നും സിനിമയുടെ ചില ഭാഗങ്ങള്‍ മാത്രമേ കണ്ടിട്ടുള്ളൂവെന്നുമാണ് മണിരത്നം പറയുന്നത്.

ഷാരൂഖ് ഖാനും മനീഷാ കൊയ്‌രാളയും പ്രധാന വേഷത്തിലെത്തിയ ദിൽസേ 1998 ഓഗസ്റ്റ് 21 നാണ് റിലീസ് ചെയ്തത്.

'25 വര്‍ഷമായി സിനിമ റിലീസ് ചെയ്തിട്ട്. ചെറിയ ഭാഗങ്ങൾ മാത്രമേ ഇതുവരെ കണ്ടിട്ടുള്ളു. അതും ശബ്ദമില്ലാതെ'. മണിരത്‌നം പറഞ്ഞു. ചിത്രത്തില്‍ ഷാരൂഖ് ഖാന്‍ ആകാശവാണി ജീവനക്കാരനായും മനീഷാ കൊയ്‌രാളയെ വിഘടനവാദി ഗ്രൂപ്പിലെ അംഗമായും ആണ് മണിരത്‌നം അവതരിപ്പിച്ചിട്ടുള്ളത്.

അസം കലാപത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെങ്കിലും അതിലെ പ്രധാന കഥാപാത്രമായ മേഘ്‌ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളയാളാണെന്ന് സംവിധായകന്‍ ഒരിക്കലും വ്യക്തമാക്കിയിട്ടില്ല. എന്തുകൊണ്ടാണ് ഇത്തരത്തില്‍ മനീഷാ കൊയ്‌രാളയുടെ കഥാപാത്രത്തിന് വ്യക്തത നല്‍കാത്തത് എന്ന ചോദ്യത്തിന് ചിത്രം ഒരുപാട് പ്രശ്‌നങ്ങളെ പ്രതിനിധീകരിക്കുന്നുണ്ടെന്നാണ് സംവിധായകന്റെ മറുപടി.

'അന്ന് പല അതിര്‍ത്തി സംസ്ഥാനങ്ങളിലും നിരവധി പ്രശ്‌നങ്ങളുണ്ടായിരുന്നു. എല്ലാ പ്രശ്‌നങ്ങളെയും പ്രതിനീധികരിക്കുന്ന ഒരു കഥയൊരുക്കുന്നതിനാണ് അന്ന് ശ്രമിച്ചത്. പ്രക്ഷുബ്ധമായ പല പ്രദേശങ്ങളെയും ഞങ്ങള്‍ക്ക് പ്രതിനിധീകരിക്കണമായിരുന്നു. അതിനാല്‍ ആ വ്യക്തത കുറവിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ വിഷമം ഇല്ല'. മണിരത്‌നം പറഞ്ഞു.

ഷാരൂഖ് ഖാനും മനീഷാ കൊയ്‌രാളയ്ക്കും പുറമേ പ്രീതി സിന്റെയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. എ ആര്‍ റഹ്‌മാന്‍ സംഗീതം നൽകിയ ഗാനങ്ങൾ എക്കാലത്തും ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചവയാണ് .

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ