ENTERTAINMENT

'എടാ മോനെ ഷമ്മി ഒക്കെ പഴയതായില്ലേ', യുസി കോളേജിൽ ആവേശം ഉയർത്തി ഫഹദ്; വൈറലായി ഡാൻസ് വീഡിയോ

എന്റർടെയ്ൻമെന്റ് ഡെസ്ക്

വിദ്യാർത്ഥികൾക്കൊപ്പം കിടിലൻ ഡാൻസുമായി നടൻ ഫഹദ് ഫാസിൽ. തന്റെ ഏറ്റവും പുതിയ ചിത്രമായ ആവേശത്തിന്റെ റിലീസിനോട് അനുബന്ധിച്ച് ആലുവ യുസി കോളേജിൽ വെച്ച് നടന്ന പരിപാടിയിലായിരുന്നു ഫഹദ് ഫാസിലിന്റെ ഡാൻസ്.

ഇതിനിടെ കുമ്പളങ്ങി നൈറ്റ്‌സിലെ കഥാപാത്രമായ ഷമ്മിയുടെ ഹിറ്റ് ഡയലോഗും ഫഹദ് ഫാസിൽ പറഞ്ഞു. വിദ്യാർഥികളുടെ ഡാൻസോടെയായിരുന്നു ഫഹദിനെയും സംഘത്തിനെയും വിദ്യാർത്ഥികൾ കോളെജിലേക്ക് സ്വീകരിച്ചത്. ഇതിന് പിന്നാലെ സ്റ്റേജിൽ സംസാരിക്കാൻ തുടങ്ങുന്നതിനിടെ സദസിൽ നിന്ന് 'ഷമ്മി ഹീറോ ആടാ' എന്ന ഡയലോഗ് വിദ്യാർത്ഥികൾ വിളിച്ചു പറയുകയായിരുന്നു.

'എടാ മോനെ ഷമ്മി ഒക്കെ പഴയതായില്ലേ, എടാ മോനെ' എന്ന ഷമ്മിയുടെ ഡയലോഗ് പറഞ്ഞുകൊണ്ട് ഫഹദ് ഫാസിൽ സംസാരിച്ചു തുടങ്ങുകയായിരുന്നു. 2023 ലെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ രോമാഞ്ചത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ആവേശം വിഷു റിലീസ് ആയി ഏപ്രിൽ 11നാണ് തീയേറ്ററുകളിൽ എത്തുന്നത്.

അൻവർ റഷീദ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ അൻവർ റഷീദും ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്റെ ബാനറിൽ നസ്രിയ നസീമും ചേർന്നാണ് സിനിമയുടെ നിർമാണം. ഭീഷ്മപർവ്വം എന്ന സൂപ്പർ ഹിറ്റിനു ശേഷം എ&എ റിലീസ് വിതരണം ചെയ്യുന്ന ചിത്രം കൂടിയാണ് ആവേശം.

ഫഹദിന് പുറമെ മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർത്ഥി, സജിൻ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റർ, മിഥുൻ ജെഎസ്, റോഷൻ ഷാനവാസ്, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ, ശ്രീജിത്ത് നായർ, തങ്കം മോഹൻ തുടങ്ങി നിരവധി പേർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

സമീർ താഹിർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. രോമാഞ്ചത്തിലെ ഹിറ്റ് കൂട്ടുകെട്ട് ആവർത്തിച്ചുകൊണ്ട് വിനായക് ശശികുമാറിന്റെ വരികൾക്ക് സുഷിൻ ശ്യാമാണ് സംഗീതം പകർന്നിരിക്കുന്നത്.

വിവേക് ഹർഷനാണ് എഡിറ്റർ, അശ്വിനി കാലെ പ്രൊഡക്ഷൻ ഡിസൈൻ, തല്ലുമാലയിലൂടെ ശ്രദ്ധേയനായ മഷർ ഹംസയാണ് വസ്ത്രാലങ്കാരം, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - എആർ അൻസാർ, ലൈൻ പ്രൊഡ്യൂസർ - പി കെ ശ്രീകുമാർ, പ്രോജക്റ്റ് സിഇഒ - മൊഹ്സിൻ ഖൈസ്, മേക്കപ്പ് - ആർജി വയനാട്, ഓഡിയോഗ്രഫി - വിഷ്ണു ഗോവിന്ദ്, ആക്ഷൻ - ചേതൻ ഡിസൂസ, വിഎഫ്എക്സ് - എഗ്ഗ് വൈറ്റ്, ഡിഐ പോയറ്റിക്, കളറിസ്റ്റ് SRIK Varier, ടൈറ്റിൽസ് - അഭിലാഷ് ചാക്കോ, പ്രൊഡക്ഷൻ കൺട്രോളർ - വിനോദ് ശേഖർ, പി.ആർ.ഒ. - എ.എസ്. ദിനേശ്, ആതിര ദിൽജിത്ത്.

'മമതയുടെ നയങ്ങള്‍ ബിജെപിയെ വളര്‍ത്തി, ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളെ ഗൗരവമായി കണ്ടില്ല'

ഡിജിറ്റൽ തെളിവുകൾ സൂക്ഷിക്കുന്നതിൽ കരുതൽ വേണം, സര്‍ക്കുലര്‍ ഇറക്കണം; നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാരിന്റെ ഉപഹര്‍ജി

പി എം ശ്രീ പദ്ധതി: വിദ്യാഭ്യാസ രംഗത്തെ കാവിവല്‍ക്കരണത്തിന് കേരളം തലവെച്ചുകൊടുക്കരുത്

രാഷ്ട്രീയ പ്രതിസന്ധികളോ അധികാര പോരാട്ടങ്ങളോ; റെയ്സിയുടെ മരണം ഇറാനിൽ സൃഷ്ടിക്കുന്ന രാഷ്ട്രീയ സാഹചര്യമെന്ത് ?

അഞ്ചാം ഘട്ടത്തില്‍ പോളിങ് മെച്ചപ്പെട്ടു, 2019നേക്കാള്‍ 0.33 ശതമാനം കൂടുതല്‍