'14 വർഷത്തെ ആവേശം, ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നത്' ; ആടുജീവിതത്തിനും ടീമിനും ആശംസകളുമായി സൂര്യ

'14 വർഷത്തെ ആവേശം, ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നത്' ; ആടുജീവിതത്തിനും ടീമിനും ആശംസകളുമായി സൂര്യ

മാർച്ച് 28 നാണ് ആടുജീവിതം സിനിമ തീയേറ്ററുകളിൽ എത്തുന്നത്

സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ആടുജീവിതം സിനിമയുടെ റിലീസിന് ആശംസകളുമായി തെന്നിന്ത്യൻ താരം സൂര്യ. ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ഒന്നാണ് ആടുജീവിതമെന്ന് സൂര്യ എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

അതിജീവനത്തിന്റെ കഥ പറയാനായി 14 വർഷത്തെ ആവേശം, ആടുജീവിതത്തിന്റെ ഈ മാറ്റത്തിന് വേണ്ടിയും അത് പ്രാവർത്തികമാക്കുന്നതിനും വേണ്ടിയുമുള്ള പരിശ്രമം ജീവിതത്തിൽ ഒരിക്കൽ മാത്രമാണ് സംഭവിക്കുക. സംവിധായകൻ ബ്ലെസി & ടീം, പൃഥ്വിരാജ്, എ ആർ റഹ്‌മാൻ സാർ എന്നിവർക്ക് ഹൃദയം നിറഞ്ഞ ആശംസകൾ - എന്നായിരുന്നു സൂര്യയുടെ ട്വീറ്റ്.

'14 വർഷത്തെ ആവേശം, ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നത്' ; ആടുജീവിതത്തിനും ടീമിനും ആശംസകളുമായി സൂര്യ
'ശ്വാസമടപ്പിക്കുന്ന ദൃശ്യങ്ങള്‍'; പ്രിഥ്വിരാജിന്റെ അര്‍പ്പണ ബോധത്തെ പ്രശംസിച്ച് ആടുജീവിതത്തിന്റെ പ്രിവ്യൂ റിവ്യൂ

സൂര്യയുടെ ആശംസകൾക്ക് നടൻ പൃഥ്വിരാജ് നന്ദി പറഞ്ഞു. നേരത്തെ ചിത്രത്തിനായി സൂര്യയോട് കഥ പറഞ്ഞിരുന്നതായി ബ്ലെസി പറഞ്ഞിരുന്നു. മാർച്ച് 28 നാണ് ആടുജീവിതം സിനിമ തീയേറ്ററുകളിൽ എത്തുന്നത്.

2008 പ്രാരംഭ ജോലികൾ ആരംഭിച്ച ആടുജീവിതം 2018 ലാണ് ചിതീകരണം ആരംഭിച്ചത്. മലയാളത്തിൽ ഇന്നും ബെസ്റ്റ് സെല്ലറുകളിൽ ഒന്നായ ബെന്യാമിന്റെ ആടുജീവിതം എന്ന ബെന്യാമിന്റെ നോവലിനെ അടിസ്ഥാനമാക്കി ഒരുക്കിയിട്ടുള്ള ചിത്രമാണിത്. ചിത്രത്തിന്റെ ടീസറുകളും ട്രെയ്‌ലറും വൻ ജന ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.

പത്ത് വർഷം നീണ്ട തിരക്കഥ രചനയ്ക്കും ആറ് വർഷത്തോളം നീണ്ട നിർമാണ പ്രവർത്തനങ്ങൾക്കുമൊടുവിലാണ് ആടുജീവിതം റിലീസിന് ഒരുങ്ങുന്നത്. ചിത്രത്തിനായി 16 വർഷത്തെ തയ്യാറെടുപ്പുകളാണ് അണിയറ പ്രവർത്തകർ നടത്തിയത്. ചിത്രത്തിനായി പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റങ്ങളും ഏവരെയും ഞെട്ടിക്കുന്നതായിരുന്നു.

ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ജിമ്മി ജീൻ ലൂയിസ്, കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്.

logo
The Fourth
www.thefourthnews.in