'ശ്വാസമടപ്പിക്കുന്ന ദൃശ്യങ്ങള്‍'; പ്രിഥ്വിരാജിന്റെ അര്‍പ്പണ ബോധത്തെ പ്രശംസിച്ച് ആടുജീവിതത്തിന്റെ പ്രിവ്യൂ റിവ്യൂ

'ശ്വാസമടപ്പിക്കുന്ന ദൃശ്യങ്ങള്‍'; പ്രിഥ്വിരാജിന്റെ അര്‍പ്പണ ബോധത്തെ പ്രശംസിച്ച് ആടുജീവിതത്തിന്റെ പ്രിവ്യൂ റിവ്യൂ

സിനിമ ഏറ്റവും നല്ല ദൃശ്യ വിരുന്നായിരിക്കുമെന്നാണ് പ്രിവ്യൂവിന് ശേഷമുള്ള പ്രതികരണങ്ങള്‍.

ബ്ലെസി ചിത്രം ആടുജീവിതത്തിന് വേണ്ടി ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുകയാണ്. ആറ് വര്‍ഷം നീണ്ട ചിത്രീകരണത്തിനൊടുവില്‍ സിനിമ തീയേറ്ററിലെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളു. അതിനിടയില്‍ ആടുജീവിതത്തിന്റെ ആദ്യത്തെ പ്രിവ്യൂ ഷോയിലൂടെ തന്നെ ഗംഭീര പ്രതികരണങ്ങളാണ് ആടുജീവിതത്തിന് ലഭിക്കുന്നത്.

സിനിമ ഏറ്റവും നല്ല ദൃശ്യ വിരുന്നായിരിക്കുമെന്നാണ് പ്രിവ്യൂവിന് ശേഷമുള്ള പ്രതികരണങ്ങള്‍. സിനിമ ഒരു വൈരക്കല്ലാണെന്നാണ് സിനിമയുടെ പ്രിവ്യൂ കണ്ട ഒരു പ്രേക്ഷകനായ സുരേഷ് പിആര്‍ഒ പങ്കുവെച്ചിരിക്കുന്നത്. നജീബ് എന്ന മുഖ്യകഥാപാത്രമാകുന്നതിന് വേണ്ടി പ്രിഥ്വിരാജ് നടത്തിയ കഠിനാധ്വാനത്തിനുള്ള പ്രശംസയും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

'ശ്വാസമടപ്പിക്കുന്ന ദൃശ്യങ്ങള്‍'; പ്രിഥ്വിരാജിന്റെ അര്‍പ്പണ ബോധത്തെ പ്രശംസിച്ച് ആടുജീവിതത്തിന്റെ പ്രിവ്യൂ റിവ്യൂ
അസാധ്യ മേക്കിങ്ങും പ്രകടനവും; യൂട്യൂബിൽ ഹിറ്റായി ആടുജീവിതം ട്രെയ്‌ലറിന്റെ പുനരാവിഷ്കരണം

എആര്‍ റഹ്‌മാന്റെ പശ്ചാത്തല സംഗീതം സിനിമയുടെ ആഴവും വികാരവും പ്രേക്ഷകരിലേക്ക് സന്നിവേശം ചെയ്യുന്നതിന് സഹായിക്കുന്നു. സംവിധായകന്‍ ബ്ലെസിയുടെ കഥ പറയുന്ന കഴിവും ഡിഒപിയുടെ ശ്വാസമടപ്പിക്കുന്ന ദൃശ്യങ്ങളും ആടുജീവിതത്തെ മികച്ചാനുഭവമാക്കുകയാണെന്നുള്ള പ്രതികരണങ്ങളാണ് ആടുജീവിതത്തിന് ലഭിച്ചിരിക്കുന്നത്.

നേരത്തെ തന്നെ യഥാര്‍ത്ഥ നജീബ് ഈ സിനിമ കാണുകയും തന്റെ ദുരിതപൂര്‍വമായ ജീവിതത്തെ പ്രതിഫലിപ്പിച്ചതിന് പ്രിഥ്വിരാജിനെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. നജീബ് സിനിമയുടെ ആധികാരികതയെയും വൈകാരിക തലങ്ങളെയും മുന്‍നിര്‍ത്തി ബ്ലെസിയെയും അദ്ദേഹം അഭിനന്ദിച്ചു.

'ശ്വാസമടപ്പിക്കുന്ന ദൃശ്യങ്ങള്‍'; പ്രിഥ്വിരാജിന്റെ അര്‍പ്പണ ബോധത്തെ പ്രശംസിച്ച് ആടുജീവിതത്തിന്റെ പ്രിവ്യൂ റിവ്യൂ
നജീബിന്റെ വസ്ത്രങ്ങൾക്കായി നടത്തിയ യാത്രയിൽ ഞാൻ മാത്രമായിരുന്നില്ല|സ്റ്റെഫി സേവ്യര്‍ - അഭിമുഖം

മാര്‍ച്ച് 28നാണ് സിനിമ തീയേറ്ററിലെത്തുന്നത്. മാര്‍ച്ച് 24ന് തന്നെ ഇന്ത്യയിലെ ബുക്കിങും ആരംഭിച്ചു. മലയാളത്തില്‍ ഇന്നും ബെസ്റ്റ് സെല്ലറുകളില്‍ ഒന്നായ ബെന്യാമിന്റെ ആടുജീവിതം എന്ന ബെന്യാമിന്റെ നോവലിനെ അടിസ്ഥാനമാക്കി ഒരുക്കിയിട്ടുള്ള ചിത്രമാണിത്. ചിത്രത്തിന്റെ ടീസറുകളും ട്രെയ്ലറും വന്‍ ജന ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.

പത്ത് വര്‍ഷം നീണ്ട തിരക്കഥ രചനയ്ക്കും ആറ് വര്‍ഷത്തോളം നീണ്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുമൊടുവിലാണ് ആടുജീവിതം റിലീസിന് ഒരുങ്ങുന്നത്. ചിത്രത്തിനായി 16 വര്‍ഷത്തെ തയ്യാറെടുപ്പുകളാണ് അണിയറ പ്രവര്‍ത്തകര്‍ നടത്തിയത്. ചിത്രത്തിനായി പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റങ്ങളും ഏവരെയും ഞെട്ടിക്കുന്നതായിരുന്നു.

ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ജിമ്മി ജീന്‍ ലൂയിസ്, കെ ആര്‍ ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്.

logo
The Fourth
www.thefourthnews.in