നജീബിന്റെ വസ്ത്രങ്ങൾക്കായി നടത്തിയ യാത്രയിൽ ഞാൻ മാത്രമായിരുന്നില്ല|സ്റ്റെഫി സേവ്യര്‍ - അഭിമുഖം

ആടുജീവിതം വിശേഷങ്ങളുമായി കോസ്റ്റ്യൂം ഡിസെെനര്‍ സ്റ്റെഫി സേവ്യറും സംഘവും

ലോകമെമ്പാടുമുള്ള സിനിമാ സ്‌നേഹികള്‍ കാത്തിരിക്കുന്ന മലയാളികളുടെ സ്വന്തം ചിത്രമാണ് ആടുജീവിതം. നീണ്ട 16 വര്‍ഷത്തെ തയ്യാറെടുപ്പിന് ഒടുവിലാണ് സംവിധായകന്‍ ബ്ലെസി തന്റെ സ്വപ്‌ന ചിത്രങ്ങളില്‍ ഒന്നായ ആടുജീവിതം വെള്ളിത്തിരയില്‍ എത്തിക്കുന്നത്. ചിത്രത്തിന്റെ ഓരോ മേഖലയിലും ഏറ്റവും പ്രഗത്ഭരായ സാങ്കേതിക വിദഗ്ധരെയാണ് ബ്ലെസി തെരഞ്ഞെടുത്തത്.

സംസ്ഥാന പുരസ്‌ക്കാര ജേതാവായ സ്റ്റെഫി സേവ്യറും സംഘവുമാണ് ആടുജീവിതത്തിനായി വസ്ത്രാലങ്കാരം നിര്‍വഹിച്ചിരിക്കുന്നത്. വയനാട് മാനന്തവാടിയില്‍ നിന്ന് മലയാള സിനിമയില്‍ എത്തിയ സ്റ്റെഫി കുറഞ്ഞ കാലം കൊണ്ട് തന്നെ തന്റെ കഴിവ് തെളിയിച്ച വ്യക്തികൂടിയാണ്.

നജീബിന്റെ വസ്ത്രങ്ങൾക്കായി നടത്തിയ യാത്രയിൽ ഞാൻ മാത്രമായിരുന്നില്ല|സ്റ്റെഫി സേവ്യര്‍ - അഭിമുഖം
ആടുജീവിതത്തിലെ 'പെരിയോനെ റഹ്‌മാനെ' ഗാനം ലൈവ് ആയി ആലപിച്ച് പൃഥ്വിരാജ്

ആടുജീവിതം സിനിമയ്ക്ക് പിന്നില്‍ തനിക്കൊപ്പം തന്റെ ടീമും ചേര്‍ന്നപ്പോളാണ് സംവിധായകന്‍ ബ്ലെസി മനസില്‍ കണ്ടപ്പോലെ വസ്ത്രാലങ്കാരം നിര്‍വഹിക്കാന്‍ സാധിച്ചതെന്ന് സ്റ്റെഫി സേവ്യര്‍ പറയുന്നു. മാര്‍ച്ച് 28 ന് ചിത്രം തീയറ്ററുകളില്‍ എത്തുമ്പോള്‍ സ്റ്റെഫിയും തികഞ്ഞ ആത്മവിശ്വാസത്തിലാണ്.

ആടുജീവിതത്തിലെ കോസ്റ്റ്യൂം നന്നായിരുന്നു എന്നു പറയുന്നതിന് പകരം ചിത്രവുമായി ഇഴുകി ചേര്‍ന്ന് ആ സിനിമ പൂര്‍ണമായി ആസ്വദിക്കാന്‍ പ്രേക്ഷകര്‍ക്ക് കഴിയണമെന്നാണ് ആഗ്രഹമെന്ന് സ്റ്റെഫി സേവ്യര്‍ ദ ഫോര്‍ത്തിനോട് പറഞ്ഞു. കോസ്റ്റ്യൂം ഡിസൈനര്‍ എന്ന നിലയില്‍ ആദ്യമായി വര്‍ക്ക് ചെയ്ത ലുക്കാ ചുപ്പി എന്ന ചിത്രത്തിന് ശേഷം വന്ന ലോര്‍ഡ് ലിവിങ്സ്റ്റണ്‍ എന്ന ചിത്രമാണ് തന്റെ കരിയറില്‍ നാഴികകല്ലായതെന്നും സ്റ്റെഫി പറഞ്ഞു.

നജീബിന്റെ വസ്ത്രങ്ങൾക്കായി നടത്തിയ യാത്രയിൽ ഞാൻ മാത്രമായിരുന്നില്ല|സ്റ്റെഫി സേവ്യര്‍ - അഭിമുഖം
ബ്ലെസി കലക്ക് വേണ്ടി ജീവിതം ഉഴിഞ്ഞ് വെച്ചയാൾ, അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാൻ കഴിഞ്ഞത് ഭാഗ്യം: എ ആർ റഹ്മാൻ

കോസ്റ്റ്യൂം ഡിസൈനര്‍, സംവിധായിക എന്നീ നിലകളില്‍ തിളങ്ങുന്ന സ്റ്റെഫി സേവ്യര്‍ തന്റെ സിനിമ ജീവിതത്തെ കുറിച്ചും താനും തന്റെ ടീമും ആടുജീവിതത്തിന് വേണ്ടി നടത്തിയ യാത്രയെ കുറിച്ചും ദ ഫോര്‍ത്തുമായി സംസാരിക്കുന്നു. സ്റ്റെഫിക്ക് ഒപ്പം ആടുജീവിതം വിശേഷങ്ങളുമായി ഡിസൈനര്‍മാരായ റാഫി കണ്ണാടിപ്പറമ്പും സനൂജും ചേരുന്നു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in