FILM NEWS

ലിയോയുടെ വിജയാഘോഷം മലയാളി ആരാധകർക്കൊപ്പം; ലോകേഷ് നാളെ കേരളത്തിലെത്തും

എന്റർടെയ്ൻമെന്റ് ഡെസ്ക്

ആദ്യ നാല് ദിവസത്തിൽതന്നെ കേരളത്തിൽ സർവകാല റെക്കോർഡ് കളക്ഷൻ നേടി പ്രദർശനം തുടരുന്ന വിജയ് ചിത്രം ലിയോയുടെ വിജയം മലയാളി ആരാധകരോടൊപ്പം ആഘോഷിക്കാൻ സംവിധായകൻ ലോകേഷ് കനകരാജ് നാളെ കേരളത്തിലെത്തുന്നു.

രാവിലെ 10.45ന് പാലക്കാട് അരോമ തീയേറ്ററിലും ശേഷം 12.15ന് തൃശൂർ രാഗം തീയേറ്ററിലും എത്തുന്ന ലോകേഷ് വൈകിട്ട് 5.15 ന് എറണാകുളം കവിതാ തീയേറ്ററിലും ആരാധകരെ കാണും. കേരളത്തിലെ സിനിമാ റിലീസുകളിൽ മുൻപെങ്ങുമില്ലാത്ത തരത്തിൽ 655 സ്‌ക്രീനുകളിലായാണ് ലിയോ പ്രദർശനം ആരംഭിച്ചത്. കേരളത്തിൽനിന്ന് ആദ്യ ദിനം പന്ത്രണ്ട് കോടി കളക്ഷൻ നേടി നിലവിലുണ്ടായിരുന്ന ആദ്യ ദിന റെക്കോർഡുകളെല്ലാം ലിയോ തകർത്തു.

ഈ വർഷം ഇറങ്ങിയ ഇന്ത്യൻ സിനിമകളിൽ ഏറ്റവും വലിയ ആദ്യദിന കളക്ഷൻ എന്ന റെക്കോർഡും ലിയോയ്ക്ക് സ്വന്തം. ബോക്സ് ഓഫീസിൽ മുന്നൂറ് കോടിയിലേക്കു കുതിക്കുന്ന ലിയോയുടെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിനാണ്. വിജയാഘോഷത്തിന്റെ ഭാഗമായി കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ സംഘടിപ്പിക്കുന്ന പത്രസമ്മേളനത്തിലും ലോകേഷ് പങ്കെടുക്കും.

അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കുന്ന ലിയോയിൽ സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ താരങ്ങൾ ശ്രദ്ധേയ വേഷങ്ങളിലെത്തുന്നു.

സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ പാർട്ട്നർ. ലിയോയുടെ ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷൻ : അൻപറിവ്, എഡിറ്റിങ് : ഫിലോമിൻ രാജ്, പി ആർ ഒ: പ്രതീഷ് ശേഖർ.

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ