FILM NEWS

"പ്രേക്ഷകർക്ക് അവബോധം നൽകുന്ന ചിത്രം"; കേരള സ്റ്റോറിയെ നികുതിരഹിതമാക്കി മധ്യപ്രദേശ്

വെബ് ഡെസ്ക്

വിവാദ ചിത്രം 'ദ കേരള സ്റ്റോറി' നികുതിരഹിതമാക്കി പ്രദർശിപ്പിക്കാൻ തീരുമാനിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. തീവ്രവാദികളുടെ ദേശവിരുദ്ധ അജണ്ടയും ഗൂഢാലോചനയും തുറന്നുകാട്ടുന്നതാണ് ചിത്രമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെയാണ് മുഖ്യമന്ത്രിയുടെ തീരുമാനം.

പ്രേക്ഷകർക്ക് അവബോധം നൽകുന്ന ചിത്രമായതിനാലാണ് നികുതി ഒഴിവാക്കി പ്രദർശിപ്പിക്കാൻ തീരുമാനിച്ചതെന്ന് ചൗഹാൻ പറയുന്നു. "മധ്യപ്രദേശിൽ മതപരിവർത്തനത്തിനെതിരെ നിയമമുണ്ട്. പ്രേക്ഷകർക്ക് അവബോധം നൽകുന്നതിനാൽ എല്ലാവരും ഈ സിനിമ കാണണം. മാതാപിതാക്കളും കുട്ടികളും പെൺമക്കളും കാണണം. അതുകൊണ്ടാണ് ചിത്രം നികുതിരഹിതമാക്കി പ്രദർശിപ്പിക്കാൻ മധ്യപ്രദേശ് സർക്കാർ തീരുമാനിച്ചത്", ചൗഹാൻ പറയുന്നു.

ലൗ ജിഹാദ്, മതപരിവർത്തനം, തീവ്രവാദം എന്നിവയുടെ നികൃഷ്ടമായ മുഖമാണ് സിനിമ തുറന്നുകാട്ടുന്നത്. ലൗ ജിഹാദിന്റെ വലയിൽ കുടുങ്ങി പെൺകുട്ടികൾ അവരുടെ ജീവിതം എങ്ങനെ നശിപ്പിക്കുന്നുവെന്ന് ചിത്രം പറയുന്നു. തീവ്രവാദം എങ്ങനെ ആസൂത്രണം ചെയ്യുന്നു എന്നത് കൂടിയാണ് ചിത്രം തുറന്നുകാട്ടുന്നതെന്നും ചൗഹാൻ കൂട്ടിച്ചേർത്തു.

കര്‍ണാടക ബെല്ലാരിയിലെ തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു ചിത്രത്തെ പ്രകീർത്തിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ പരാമര്‍ശം. "അതിസുന്ദരമായ സംസ്ഥാനമാണ് കേരളം. അവിടുത്തെ ജനത കഠിനാധ്വാനികളും പ്രതിഭാശാലികളുമാണ്. എന്നിട്ടും ആ സംസ്ഥാനത്തെ തീവ്രവാദം ഗ്രസിച്ചു. കന്നഡിഗര്‍ സൂക്ഷിക്കണം. സ്വന്തം വോട്ട് ബാങ്ക് സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് കര്‍ണാടകയില്‍ തീവ്രവാദ സംഘടനകളുമായി കൂട്ടുകൂടുകയാണ്. കോണ്‍ഗ്രസിന്റെ ഈ നെട്ടോട്ടം കര്‍ണാടകയെ കേരളത്തെപ്പോലെയാക്കും,'' എന്നായിരുന്നു മോദിയുടെ വാക്കുകൾ.

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ

ആസിഡ് ആക്രമണ ഇരകള്‍ ഡിജിറ്റല്‍ കെവൈസി സമര്‍പ്പിക്കണോ? ഹര്‍ജി ഫയലില്‍ സ്വീകരിച്ച് സുപ്രീം കോടതി

നായകന്‍ തുടരും; അഡ്രിയാന്‍ ലൂണയുമായുള്ള കരാർ നീട്ടി ബ്ലാസ്റ്റേഴ്‌സ്