ENTERTAINMENT

'പുന്നാരക്കാട്ടിലെ പൂവനത്തിൽ'... റഫീഖിന്റെ വരികളും സംഗീതവും; മലൈക്കോട്ടൈ വാലിബനിലെ ആദ്യഗാനം പുറത്ത്

എന്റർടെയ്ൻമെന്റ് ഡെസ്ക്

മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബനിലെ ആദ്യ ഗാനം പുറത്തിറങ്ങി. ചിത്രത്തിന്റെ എഴുത്തുകാരിൽ ഒരാളായ പിഎസ് റഫീഖ് തന്നെ എഴുതി കംമ്പോസ് ചെയ്ത 'പുന്നാരക്കാട്ടിലെ പൂവനത്തിൽ' എന്ന ഗാനമാണ് പുറത്തുവിട്ടത്.

രാത്രിയുടെ പശ്ചാത്തലത്തിൽ ഒരിടത്ത് തമ്പടിച്ച സംഘത്തിന്റെയും അവിടെത്തെ ഒരു യുവതിയുടെയും യുവാവിന്റെയും പ്രണയവുമാണ് ഗാനത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഗാനത്തിന്റെ അവസാനത്തിൽ മലൈക്കോട്ടൈ വാലിബനായി മോഹൻലാലും എത്തുന്നുണ്ട്.

ശ്രീകുമാർ വക്കിയിലും അഭയ ഹിരൺമയിയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. പ്രശാന്ത് പിള്ളയാണ് ഗാനം അറേഞ്ച് ചെയ്തിരിക്കുന്നത്. ശ്രീരാഗ് സജിയും രാഗേഷുമാണ് അഡീഷണൽ മ്യൂസിക് പ്രൊഡ്യൂസേഴ്‌സ്.

ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസമായിരുന്നു പുറത്തിറങ്ങിയത് ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, സെഞ്ച്വറി ഫിലിംസ്, മാക്‌സ് ലാബ്, സരിഗമ എന്നീ ബാനറുകളിലായി ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ, കൊച്ചുമോൻ, അനൂപ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ നിർമിക്കുന്ന ചിത്രം ജനുവരി 25 നാണ് റിലീസ് ചെയ്യുന്നത്.

മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ ഒരേസമയം ഡബ്ബ് ചെയ്താണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നായകൻ, ആമേൻ തുടങ്ങിയ ചിത്രങ്ങളിൽ ലിജോയ്ക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള പി എസ് റഫീഖ് ആണ് മലൈക്കോട്ടൈ വാലിബന്റെ കഥ ഒരുക്കിയിരിക്കുന്നത്.

നൂറ്റി മുപ്പതു ദിവസങ്ങളിൽ രാജസ്ഥാൻ, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്. 'ചുരുളി'ക്ക് ശേഷം മധു നീലകണ്ഠൻ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്.

സൊനാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി എന്നിവരാണ് ചിത്രത്തിലെ മറ്റ് ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദീപു ജോസഫ് എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രത്തിന്റെ വസ്ത്രാലങ്കാരം റോണക്സ് സേവ്യറാണ്. പി ആർ ഓ പ്രതീഷ് ശേഖർ.

ബിജെപിക്ക് മാത്രമല്ല; മുസ്ലിങ്ങളെ സ്ഥാനാര്‍ഥികളാക്കാന്‍ മതേതര പാര്‍ട്ടികള്‍ക്കും വൈമനസ്യം

'എഎപിക്കുള്ളിൽ ബിജെപി 'ഓപ്പറേഷൻ ചൂൽ' നടപ്പാക്കുകയാണ്'; പോലീസ് ബാരിക്കേഡിന് മുന്നിൽ സമരം നയിച്ച് കെജ്‌രിവാൾ

ബിജെപി ആസ്ഥാനം വളയാന്‍ എഎപി; ഡല്‍ഹിയില്‍ നിരോധനാജ്ഞ, റോഡുകള്‍ അടച്ചു, അനുമതി തേടിയിട്ടില്ലെന്ന് പോലീസ്

'എഎപി പുറത്തുവിട്ട ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തത്'; സിസിടിവി വീഡിയോ നീക്കം ചെയ്‌തെന്ന് സ്വാതി; ബിഭവ് 5 ദിവസം കസ്റ്റഡിയില്‍

സോൻ പാപ്ഡി പലഹാരത്തിന് ഗുണനിലവാരമില്ല; പതഞ്ജലിയുടെ മൂന്ന് ഉദ്യോഗസ്ഥർക്ക് തടവ് ശിക്ഷയും പിഴയും