ENTERTAINMENT

'2018 ചിത്രം പരാജയപ്പെട്ടിരുന്നേൽ നാടുവിട്ടേനേ': ജൂഡ് ആന്തണി

എന്റർടെയ്ൻമെന്റ് ഡെസ്ക്

ബ്ലോക്ക്ബസ്റ്റർ ചിത്രം 2018 തീയേറ്ററിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. 10 ദിവസം കൊണ്ട് 100 കോടി ക്ലബിലെത്തിയ ചിത്രം കഴിഞ്ഞ ദിവസം പുലിമുരുകന്റെ റെക്കോർഡും മറികടന്നിരുന്നു. എന്നാൽ സിനിമ വിജയിച്ചില്ലായിരുന്നെങ്കിൽ ജോലി തേടി ദുബായിലേക്ക് പോകുമായിരുന്നെന്ന് വെളിപ്പെടുത്തുകയാണ് സംവിധായകൻ ജൂഡ് ആന്തണി. ഒരു ​ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ജൂഡിന്റെ പ്രതികരണം. വ്യക്തിജീവിതത്തിലേയും കരിയറിലേയും നാലുവർഷമാണ് 2018 നായി മാറ്റിവച്ചത്. അതിന്റെ ഫലമാണ് ചിത്രത്തിന്റെ വിജയം. ഒരുപാട് പേർ താൻ പരാജയപ്പെടാൻ കാത്തിരിക്കുകയായിരുന്നു, ജൂഡ് കൂട്ടിച്ചേർത്തു.

2018 പോലുള്ള ഒരു സിനിമയ്ക്ക് സിനിമാറ്റിക് സമീപനമാണ് വേണ്ടത്. 2018 ലെ വെള്ളപ്പൊക്കത്തിൽ സംഭവിച്ച എല്ലാ കാര്യങ്ങളും ചിത്രത്തിൽ ഉൾപ്പെടുത്താൻ സാധ്യമല്ല. അതുകൊണ്ടാണ് കെഎസ്ഇബി, പോലീസ്, ഫയർഫോഴ്‌സ് മുതലായവയിൽ നിന്നുള്ള ആളുകളുടെ ഫോട്ടോകൾ അവസാന ക്രെഡിറ്റിൽ വയ്ക്കാൻ തീരുമാനിച്ചത്. അവരുടെ സംഭാവനകൾ അവഗണിക്കാൻ കഴിയില്ലെന്ന് പൂർണ ബോധ്യമുള്ളതുകൊണ്ടാണ് അങ്ങനെ ചെയ്തതെന്നും ജൂഡ് വ്യക്തമാക്കുന്നു.

1990കളിലും 1980കളിലും ജെയിംസ് കാമറൂണിനെയും റിഡ്‌ലി സ്കോട്ടിനെയും പോലുള്ള ഹോളിവുഡ് ചലച്ചിത്ര നിർമാതാക്കളിൽ നിന്നുള്ള പ്രചോദനം ഉൾക്കൊണ്ട് ചെയ്തതാണ് 2018 ന്റെ പിന്നിലെ ക്രാഫ്റ്റ് വർക്ക്. വ്യത്യസ്ത രീതിയിലുള്ള സമീപനമാണ് ചിത്രത്തിന്റെ വിജയത്തിന്റെ കാരണം.

വെള്ളപ്പൊക്കവും സുനാമിയും അടിസ്ഥാനമാക്കിയുള്ള എല്ലാ സിനിമകളും മേക്കിങ് വീഡിയോകളും റഫറൻസ് ആക്കിയിരുന്നു . എന്നാൽ അവയൊക്കെ ഏതാണ്ട് 600 കോടി രൂപയിൽ അധികം ബജറ്റിൽ ചെയ്ത സിനിമകളായിരുന്നെന്നും ജൂഡ് പറയുന്നു

അതിനാൽ പ്രായോഗിക വഴികൾ തിരഞ്ഞെടുക്കുക എന്നതായിരുന്നു ഏക പോംവഴി. തുടർന്ന് ഒരു പ്ലാൻ തയ്യാറാക്കിയായിരുന്നു ചിത്രീകരണം. വളരെ കുറച്ച് ഭാഗങ്ങളിൽ മാത്രമാണ് വിഎഫ്എക്സ് ഉപയോഗിച്ചിരിക്കുന്നത്. കടൽ സീക്വൻസുകളിൽ വിഎഫ്എക്സ് ആവശ്യമാണ്, പക്ഷേ ബാക്കിയുള്ളവ എല്ലാം യഥാർത്ഥമായി ഷൂട്ട് ചെയ്തിരിക്കുന്നതാണ്. ഇത്രയും വലിയ അവസരവും കഴിവുള്ള ടീമും ആവശ്യമായ ബജറ്റും ലഭിക്കുമ്പോൾ അത് ശരിയായി വിനിയോ​ഗിക്കുക മാത്രമാണ് ചെയ്തതെന്നും ജൂഡ് പറയുന്നു.

'അവര്‍ മാവോയിസ്റ്റുകളല്ല, ഇലകള്‍ പെറുക്കി വിറ്റ് ജീവിക്കുന്നവര്‍;' പോലീസ് കൊലപ്പെടുത്തിയത് ആദിവാസികളെയെന്ന് ആരോപണം

ഇതിഹാസം ബൂട്ടഴിക്കുന്നു; അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സുനില്‍ ഛേത്രി

സിനിമാ ലോകത്തെ 50 വര്‍ഷം; വ്യത്യസ്തമായ കഥാപാത്രങ്ങള്‍ക്ക് നന്ദിയുണ്ടെന്ന് ശബാന ആസ്മി

കോവിഷീല്‍ഡിന്‌റെ മറവില്‍ വ്യക്തിഗത വിവരങ്ങള്‍ തേടി തട്ടിപ്പുകാര്‍; മുന്നറിയിപ്പ് നല്‍കി പോലീസ്

ഭക്ഷണവും ഇന്ധനവും തീരുന്നു; റഫായിലെ ഇസ്രയേല്‍ അധിനിവേശം മാനുഷിക ദുരന്തത്തിലേക്ക് നയിക്കുമെന്ന് ലോക ഭക്ഷ്യ ഏജന്‍സി