ENTERTAINMENT

കൊത്ത പ്രേക്ഷക പ്രതീക്ഷയ്ക്കൊത്ത് ഉയർന്നോ? ആദ്യ പ്രതികരണം ഇങ്ങനെ

എന്റർടെയ്ൻമെന്റ് ഡെസ്ക്

സമീപകാലത്ത് ഏറ്റവും കൂടുതൽ പ്രതീക്ഷയും ഹൈപ്പുമായെത്തിയ ദുൽഖർ സൽമാന്റെ പാന്‍ ഇന്ത്യന്‍ ചിത്രമാണ് കിങ് ഓഫ് കൊത്ത. അമ്പതിലധികം രാജ്യങ്ങളിലായി രണ്ടായിരത്തി അഞ്ഞൂറിലേറെ സ്ക്രീനുകൾ, കേരളത്തിൽ മാത്രം അഞ്ഞൂറിലേറെ കേന്ദ്രങ്ങൾ, മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും പ്രദർശനം. ഓണക്കാലത്ത് തീയേറ്ററില്‍ പൊടിപാറിക്കാനെത്തിയ കൊത്ത ആരാധകരുടെ പ്രതീക്ഷയ്ക്ക് ഉയർന്നോ എന്നാണ് മലയാളി പ്രേക്ഷകർക്ക് അറിയേണ്ടത്.

ചിത്രത്തിന്റെ ആദ്യ ഷോ കഴിഞ്ഞതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലെല്ലാം ചർച്ച കൊത്തയെ കുറിച്ചാണ്. സമ്മിശ്ര പ്രതികരണമാണ് ആദ്യ ഷോ പുര്‍ത്തിയായി കഴിയുമ്പോള്‍ ലഭിക്കുന്നത്. ഒപ്പം ഫാന്‍ ഫൈറ്റും സോഷ്യല്‍ മീഡിയില്‍ ആരംഭിച്ചു കഴിഞ്ഞു.

കൊത്തയുടെ അണിയറ പ്രവവര്‍ത്തകര്‍ നല്‍കിയ അമിത പ്രതീക്ഷയ്ക്ക് ഒത്ത് സിനിമയ്ക്ക് ഉയരാന്‍ കഴിഞ്ഞോ എന്ന ചോദ്യമാണ് ആദ്യഘട്ടത്തില്‍ തന്നെ ഉയരുന്നത്. വലിയ പ്രതീക്ഷകളുമായി തിയേറ്ററിലെത്തിയ സിനിമ അരാധകരെ തൃപ്തിപ്പെടുത്തുന്ന വിധത്തിലുള്ള ഒരു പ്രകടനം മൊത്തത്തില്‍ കാഴ്ച വച്ചില്ലെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.

ഹിറ്റുകള്‍ സൃഷ്ടിച്ച ജോഷിയുടെ മകന്‍ എന്ന അമിത പ്രതീക്ഷയാണ് സംവിധായകന്‍ അഭിലാഷ് ജോഷിയ്ക്ക് ഭാരമാകുന്നത്. കൊത്തയുടെ ടെക്നിക്കൽ സൈഡ് മികച്ചു നിൽക്കുന്നു എന്നാണ് ഉയരുന്ന മറ്റൊരു വാദം. അപ്പോഴും കഥയും കഥാപാത്രങ്ങളും ആവറേജിൽ നിൽക്കുകയാണ് എന്നും സോഷ്യല്‍ മീഡിയയില്‍ സിനിമ ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

ആര്‍എസ്എസിന്റെ സഹായം വേണ്ട കാലം കഴിഞ്ഞു; ബിജെപി വളര്‍ന്നു, ശക്തി പ്രാപിച്ചു: ജെ പി നദ്ദ

വിദ്വേഷ പ്രസംഗം: പ്രധാനമന്ത്രിക്കെതിരെയുള്ള പരാതിയിൽ എന്ത് നടപടി സ്വീകരിച്ചെന്ന് പോലീസിനോട് ഡൽഹി കോടതി

വിദേശ സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി തിരികെയെത്തി; ചോദ്യങ്ങളോട് പ്രതികരിച്ചില്ല, മന്ത്രി റിയാസ് നാളെയെത്തും

ഇടതുപക്ഷത്തിന് ചെക്ക് വയ്ക്കുമോ? മമതയുടെ പിന്തുണ നീക്കത്തിന് പിന്നിലെ സ്വപ്‌നങ്ങള്‍

പ്രചാരണത്തിനിടെ കനയ്യ കുമാറിന് നേരെ ആക്രമണം; ബിജെപിയെന്ന് കോണ്‍ഗ്രസ്