ENTERTAINMENT

ചെന്നൈയിൽ 'മഞ്ഞുമ്മൽ ബോയ്സ്' കണ്ട് ധോണി; എത്തിയത് ദീപക് ചാഹർ അടക്കമുള്ള ടീം അംഗങ്ങൾക്കൊപ്പം

എന്റർടെയ്ൻമെന്റ് ഡെസ്ക്

ചെന്നൈയിൽ 'മഞ്ഞുമ്മൽ ബോയ്സ്' കണ്ട് ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണി. ഐപിഎല്‍ ക്രിക്കറ്റില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായക സ്ഥാനത്തു നിന്ന് കഴിഞ്ഞ ദിവസം ഒഴിഞ്ഞ ധോണി സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ ബെംഗളുരു റോയല്‍ ചലഞ്ചേഴ്‌സിനെതിരായ പോരാട്ടത്തിനു ശേഷമാണ് സിനിമ കാണാന്‍ എത്തിയത്. ഒപ്പം ടീമിലെ സഹതാരങ്ങളുമുണ്ടായിരുന്നു.

ചെന്നൈയിലെ പ്രശസ്തമായ 'സത്യം സിനിമാസിൽ' നിന്ന് ധോണി പുറത്തേക്ക് വരുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ദീപക് ചാഹർ അടക്കമുള്ള താരങ്ങൾക്കൊപ്പമാണ് ധോണി എത്തിയത്. ചിത്രം കണ്ട് മടങ്ങുന്ന ധോണിയുടെ വിഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിൽ വൻ വൈറലാണ്.

കേരളത്തിൽ വലിയ തരംഗം തീർത്ത മഞ്ഞുമ്മല്‍ ബോയ്സിന് സത്യം സിനിമാസില്‍ ഇപ്പോഴും നാലു ഷോ പ്രദര്‍ശനമുണ്ട്. ആരാധകര്‍ ആര്‍പ്പുവിളികളോടെ താരത്തെ വരവേറ്റത്. 

അഞ്ച് തവണ ടീമിനെ ഐപിഎല്‍ കിരീടനേട്ടത്തിലേക്ക് നയിച്ച ഇതിഹാസ നായകന്‍ ധോണി പുതിയ ഐപിഎൽ പുതിയ സീസണിന് തൊട്ട് മുൻപായാണ് ചെന്നൈ സൂപ്പർ കിങ്‌സ് നായക സ്ഥാനം ഒഴിഞ്ഞത്. യുവതാരവും വിശ്വസ്ത ഓപ്പണറുമായ ഋതുരാജ് ഗെയ്ക്‌വാദ് ആണ് പുതിയ നായകൻ.

2024 ഐപിഎല്‍ സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സ് ആർ വിക്കറ്റിന്ജയം നേടുകയും ചെയ്തിരുന്നു. ശിവം ദുബെ (34), രച്ചിന്‍ രവീന്ദ്ര (37) എന്നിവരാണ് ചെന്നൈക്കായി തിളങ്ങിയത്. 174 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ എട്ട് പന്ത് ബാക്കി നില്‍ക്കെയാണ് ആദ്യ ജയം നേടിയെടുത്തത്. എം എ ചിദംബരം സ്റ്റേഡിയത്തിൽ ഈ മാസം 26 നാണ് ടീമിന്റെ അടുത്ത കളി.

അതേസമയം മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമേൽ ബോയ്സ്. മലയാള സിനിമയെ ചരിത്രത്തിൽ ആദ്യമായി 200 കോടി ക്ലബിൽ എത്തിച്ച ചിത്രമാണിത്. കേരളത്തിന് പുറത്ത് തമിഴ്‌നാട്ടിലും കർണാടകയിലും ചിത്രം മികച്ച കളക്ഷൻ നേടി റെക്കോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.

കൊടൈക്കനാലിന്റെ പശ്ചാത്തലത്തിലൊരുക്കിയ ചിത്രത്തിൽ സൗബിൻ ഷാഹിറും ശ്രീനാഥ് ഭാസിയും ബാലു വർഗീസും ഗണപതിയുമുൾപ്പെടുന്ന യുവാക്കളുടെ നിര തന്നെ ഉണ്ട്. 'ജാനേമൻ' എന്ന സിനിമയ്ക്കുശേഷം ചിദംബരം സംവിധാനം ചെയ്ത 'മഞ്ഞുമ്മൽ ബോയ്‌സ്' കമൽഹാസൻ ചിത്രം 'ഗുണ' സിനിമയിലൂടെ പ്രസിദ്ധമായ ഗുണ കേവിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. മാർച്ച് 29ന് സിനിമ തെലുങ്കിൽ ഇറങ്ങുമെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ.

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ