ENTERTAINMENT

സംവിധായകനായി വിനയന്റെ മകൻ വിഷ്ണു വിനയ്; വീണ്ടുമൊന്നിച്ച് മാളികപ്പുറം ടീം, 'ആനന്ദ് ശ്രീബാല' ഒരുങ്ങുന്നു

എന്റർടെയ്ൻമെന്റ് ഡെസ്ക്

മാളികപ്പുറം, 2018 എന്നീ ചിത്രങ്ങൾക്ക് ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്നു നിർമിക്കുന്ന പുതിയ ചിത്രം 'ആനന്ദ് ശ്രീബാല' ചിത്രീകരണം ആരംഭിച്ചു. മാളികപ്പുറത്തിന് ശേഷം അഭിലാഷ് പിള്ള തിരക്കഥ എഴുതുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സംവിധായകൻ വിനയന്റെ മകനും സിനിമാതാരവുമായ വിഷ്ണു വിനയ് ആണ്.

ചോറ്റാനിക്കര അമ്പലത്തിൽ നടന്ന പൂജാ ചടങ്ങിൽ സംവിധായകൻ വിനയൻ ചിത്രത്തിന്റെ ആദ്യ ഷോട്ട് എടുത്തു. പ്രിയ വേണു, നീറ്റാ പിന്റോ, വേണു കുന്നപ്പിള്ളി, ആന്റോ ജോസഫ് എന്നിവരാണ് ചിത്രം നിർമിക്കുന്നത്.

അർജുൻ അശോകൻ, സൈജു കുറുപ്പ്, സിദ്ദിഖ്, അപർണ ദാസ്, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ആശ ശരത്, ഇന്ദ്രൻസ്, മനോജ് കെ യു, മാളവിക മനോജ് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

രഞ്ജിൻ രാജാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ചന്ദ്രകാന്ത് മാധവൻ ആണ് ഛായാഗ്രഹണം. കിരൺ ദാസാണ് എഡിറ്റർ. ഗോപകുമാർ ജി കെ,സുനിൽ സിങ്, ജസ്റ്റിൻ ബോബൻ എന്നിവരാണ് പ്രൊഡക്ഷൻ ഡിപ്പാർട്‌മെന്റ് കൈകാര്യം ചെയ്യുന്നത്.

ആർട്ട് ഡയറക്ടർ - സാബു റാം, സൗണ്ട് ഡിസൈൻ - രാജാകൃഷ്ണൻ എം ആർ, കോസ്റ്റ്യൂം ഡിസൈനെർ - സമീറ സനീഷ്, മേക്ക് അപ് - റഹീം കൊടുങ്ങല്ലൂർ, അസോസിയേറ്റ് ഡയറക്ടർ - ബിനു ജി നായർ, പി ആർ ആൻഡ് മാർക്കറ്റിങ് - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, ഡിസൈൻ - ഓൾഡ് മങ്ക് ഡിസൈൻ

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു, അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത് ഇടിച്ചിറക്കി

രാഹുൽ ഗാന്ധിക്ക് മാവോയിസ്റ്റ് ഭാഷ, വ്യവസായികളെയും നിക്ഷേപങ്ങളെയും എതിര്‍ക്കുന്നു; കടുപ്പിച്ച് മോദിയും അമിത് ഷായും

മണ്‍സൂണ്‍ മാലിദ്വീപിന് സമീപം, തെക്കന്‍ തമിഴ്നാടിന് മുകളില്‍ ചക്രവാതച്ചുഴി; മഴ ശക്തമാക്കുന്നു

ചിന്നസ്വാമിയിലെ ഉയിർപ്പ്; യാഷ് ദയാല്‍ 'ദ ഫിനിഷർ'

ബിജെപിക്ക് മാത്രമല്ല; മുസ്ലിങ്ങളെ സ്ഥാനാര്‍ഥികളാക്കാന്‍ മതേതര പാര്‍ട്ടികള്‍ക്കും വൈമനസ്യം