ENTERTAINMENT

മലയാള സിനിമയ്ക്ക് അഭിമാനനിമിഷം; ഇലവീഴാപൂഞ്ചിറയുടെ ഛായാഗ്രഹണത്തിന് അംഗീകാരം

എന്റർടെയ്ൻമെന്റ് ഡെസ്ക്

ഇലവീഴാപൂഞ്ചിറ എന്ന സ്ഥലത്തിന്റെ മനോഹാരിതയും ഭീകരതയും ഭംഗിയായി ക്യാമറയിൽ ഒപ്പിയെടുത്ത ക്യാമറമാൻ മനേഷ് മാധവന് സിനിമാട്ടോഗ്രാഫി ആർട്ട് വിഭാഗത്തിൽ മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌ക്കാരം. സെന്റർ ഫോർ റിസർച്ച് ഇൻ ആർട്ട് ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ (CRAFT) ആണ് പുരസ്‌ക്കാരം സമ്മാനിച്ചത്.

വികാസ് ശിവരാമൻ ചെയർമാൻ ആയുള്ള ജൂറിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. മനേഷിന്റെ ക്യാമറ ദൃശ്യങ്ങൾ കാഴ്ചക്കാരുടെ സിനിമാറ്റിക് അനുഭവത്തെ സമ്പന്നമാക്കുക മാത്രമല്ല, സിനിമ വ്യവസായത്തിൽ മികവിന്റെ ഒരു നിലവാരം സ്ഥാപിക്കുകയും ചെയ്‌തെന്ന് ജൂറി വിലയിരുത്തി.

സെന്റർ ഫോർ റിസർച്ച് ഇൻ ആർട്ട് ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ (CRAFT) വിദ്യാഭ്യാസം, പരിശീലനം, സർഗ്ഗാത്മകത, ഗവേഷണം, ഡോക്യുമെന്റേഷൻ, റിവ്യു, വിതരണം, ഈ മേഖലയിലെ വിഷയങ്ങളിലുടനീളം സഹകരണം എന്നിവ ശക്തിപ്പെടുത്തുന്നതിനായി ഡൽഹിയിൽ 2006 മാർച്ചിൽ സ്ഥാപിതമായ ഒരു ലാഭേച്ഛയില്ലാത്ത സ്ഥാപനമാണ് സെന്റർ ഫോർ റിസർച്ച് ഇൻ ആർട്ട് ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ.

മലയാളത്തിൽ നിന്ന് മനേഷ് മാധവന് പുരസ്‌കാരം ലഭിച്ചപ്പോൾ തമിഴിൽ പൊന്നിയൻ സെൽവൻ ചിത്രത്തിലൂടെ രവിവർമനും പുരസ്‌കാരത്തിന് അർഹനായി. ക്രാഫ്റ്റ് 'ഐക്കൺ ഓഫ് സിനിമാട്ടോഗ്രഫി' പ്രശസ്ത ഛായാഗ്രാഹകൻ സന്തോഷ് ശിവനും അർഹനായി.

'ജോസഫ്', 'നായാട്ട്' എന്നിവയ്ക്ക് തിരക്കഥ ഒരുക്കിയ ഷാഹി കബീർ സംവിധായകനായി അരങ്ങേറ്റം കുറിച്ച 'ഇലവീഴാപൂഞ്ചിറ'യിൽ സൗബിൻ ഷാഹിറും സുധി കോപ്പയുമായിരുന്നു പ്രധാനവേഷത്തിൽ എത്തിയത്.

സമുദ്രനിരപ്പിൽ നിന്നും മൂവായിരത്തിലധികം അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഒറ്റപ്പെട്ട പ്രദേശമായ ഇലവീഴാപൂഞ്ചിറയിലെ പോലീസ് എയിഡ് പോസ്റ്റിലെ രണ്ട് പോലീസുകാരുടെ കഥയാണ് ചിത്രം അവതരിപ്പിച്ചത്.

'രണ്ട് മാധ്യമപ്രവർത്തകരുടെ ഫോണ്‍ കോളിലൂടെ അവസാനിച്ച സോളാര്‍ സമരം, പാർട്ടിനീക്കം അറിയാത്ത തോമസ് ഐസക്കും'; വെളിപ്പെടുത്തൽ

സംസ്ഥാനത്ത് വരള്‍ച്ച കൊണ്ടുപോയത് 275 കോടിയുടെ കൃഷി; കൂടുതല്‍ നാശനഷ്ടം ഇടുക്കിയില്‍

'കള്ളിലെ ആൽക്കഹോളിന്റെ അംശം ഉയർത്തണം'; കൂടുതൽ പഠനം നടത്താൻ കേരളത്തോട് നിർദേശിച്ച് സുപ്രീം കോടതി

'കഞ്ചാവ് അപകടസാധ്യത കുറഞ്ഞ മരുന്ന്'; ചരിത്രനീക്കവുമായി അമേരിക്ക, അറസ്റ്റിലായവരോട് മാപ്പുപറഞ്ഞ് പ്രസിഡന്റ് ജോ ബൈഡൻ

ഈ പ്രസംഗങ്ങള്‍ തെളിവ്; ഹിന്ദു-മുസ്ലീമെന്ന് മോദി പറഞ്ഞിട്ടുണ്ട്, നിരവധി തവണ