സംസ്ഥാനത്ത് വരള്‍ച്ച കൊണ്ടുപോയത് 275 കോടിയുടെ കൃഷി; കൂടുതല്‍ നാശനഷ്ടം ഇടുക്കിയില്‍

സംസ്ഥാനത്ത് വരള്‍ച്ച കൊണ്ടുപോയത് 275 കോടിയുടെ കൃഷി; കൂടുതല്‍ നാശനഷ്ടം ഇടുക്കിയില്‍

ഏലകൃഷിയിലാണ് വരള്‍ച്ച വന്‍ നഷ്ടമുണ്ടാക്കിയത്

സംസ്ഥാനത്ത് വരള്‍ച്ച മൂലം 275 കോടിയുടെ കൃഷി നാശം. കൃഷി വകുപ്പിന്റെ റിപ്പോര്‍ട്ടനുസരിച്ച് ഫെബ്രുവരി ഒന്നു മുതല്‍ മേയ് 15 വരെയുള്ള കണക്കാണിത്. 51,347 കര്‍ഷകരുടെ 20,116.19 ഹെക്ടറിലെ കൃഷിക്കാണ് നാശം സംഭവിച്ചത്. ഇടുക്കിയിലാണ് കൃഷി നാശം കൂടുതല്‍, 147.18 കോടി. ഇവിടെ 29,330 കര്‍ഷകരുടെ 11,896 ഹെക്ടറിലെ കൃഷി നശിച്ചു.

ഏലകൃഷിയിലാണ് വരള്‍ച്ച വന്‍ നഷ്ടമുണ്ടാക്കിയത്. ബാക്കി നില്‍ക്കുന്ന ഏലത്തിന്റെ 80 ശതമാനവും നാശത്തിന്റെ വക്കിലാണ്. കുറവു നഷ്ടം എറണാകുളത്താണ് 95.45 ലക്ഷം രൂപയുടെ കൃഷി നാശം. 755 കര്‍ഷകരുടെ 29 ഹെക്ടറിലെ കൃഷി ഇവിടെ നശിച്ചു.

ആലപ്പുഴയില്‍ 1313.68 ഹെക്ടറിലെ കൃഷിയാണ് നശിച്ചത്. 1666 കര്‍ഷകര്‍ക്കായി 11.85 കോടിയുടെ നഷ്ടം. കണ്ണൂരില്‍ 9.48 കോടിയുടെ കൃഷി നാശമാണ് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. 143 ഹെക്ടറിലെ 3,900 കര്‍ഷകരുടെ കൃഷി നശിച്ചു.

കാസര്‍ഗോഡ് 2,336 ഹെക്ടറിലെ കൃഷി നശിച്ചപ്പോള്‍ ഉണ്ടായത് 4.98 കോടിയുടെ കൃഷി നാശമാണ്. 664 കര്‍ഷകരുടെ ഉപജീവനമാണ് ഇല്ലാതായത്. കൊല്ലത്ത് 8.35 കോടിയുടെ കൃഷിനാശമുണ്ടായി. 3092 കര്‍ഷകരുടെ 116 ഹെക്ടറിലെ കൃഷി നശിച്ചു. കോട്ടയത്ത് 187 ഹെക്ടറിലായി 1,156 കര്‍ഷകരുടെ കൃഷി നശിച്ചു, നഷ്ടം 6.02 കോടി.

സംസ്ഥാനത്ത് വരള്‍ച്ച കൊണ്ടുപോയത് 275 കോടിയുടെ കൃഷി; കൂടുതല്‍ നാശനഷ്ടം ഇടുക്കിയില്‍
കൊടും ചൂടില്‍ തളര്‍ന്ന് കാലികള്‍, ചത്തുപൊങ്ങുന്ന മീനുകള്‍; പ്രതിസന്ധികളെ എങ്ങനെ മറികടക്കാം

കോഴിക്കോട് 4.73 കോടിയുടെ കൃഷി നാശമുണ്ടായി. 1204 കര്‍ഷകരുടെ 674 ഹെക്ടറിലെ കൃഷി ചൂടെടുത്തു. മലപ്പുറത്ത് 1616 കര്‍ഷകരുടെ 713 ഹെക്ടറിലെ കൃഷി നശിച്ച് 11.44 കോടി നഷ്ടമുണ്ടായി. പാലക്കാട് 1903 ഹെക്ടറിലെ 6080 കര്‍ഷകരുടെ 54.23 കോടിയുടെ കൃഷി വാടിതളര്‍ന്നു.

പത്തനംതിട്ടയില്‍ 514 കര്‍ഷകരുടെ 2.76 കോടിയുടെ കൃഷി നശിച്ചു. 87 ഹെക്ടറിലെ കൃഷിയാണ് കരിഞ്ഞുണങ്ങിയത്. തിരുവനന്തപുരത്ത് 2.24 കോടിയാണ് കൃഷി നാശം. 303 കര്‍ഷകരുടെ 124 ഹെക്ടറിലെ കൃഷി നശിച്ചു. 3.52 കോടിയുടെ കൃഷി നാശമുണ്ടായ തൃശൂരില്‍ 410 കര്‍ഷകരുടെ 237 ഹെക്ടറിലെ കൃഷി നശിച്ചു. വയനാട് 7.40 കോടിയുടെ കൃഷി നാശമുണ്ടായി. 657 കര്‍ഷകരുടെ 351 ഹെക്ടറിലെ കൃഷി നശിച്ചു.

വരള്‍ച്ച മൂലം കൃഷിനാശം സംഭവിച്ച കുമളി, കട്ടപ്പന, ദേവികുളം, ഉടുമ്പന്‍ചോല മേഖലയിലെ കൃഷിയിടങ്ങള്‍ കൃഷി മന്ത്രി പി.പ്രസാദ്, ജലസേചന മന്ത്രി റോഷി അഗസ്റ്റിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. കര്‍ഷകര്‍, ജനപ്രതിനിധികള്‍, വിവിധ കര്‍ഷക സംഘടന, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുമായി മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി. വരള്‍ച്ചബാധിത പ്രദേശമായി പ്രഖ്യാപിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താന്‍ ആവശ്യപ്പെടുമെന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു.

സംസ്ഥാനത്ത് വരള്‍ച്ച കൊണ്ടുപോയത് 275 കോടിയുടെ കൃഷി; കൂടുതല്‍ നാശനഷ്ടം ഇടുക്കിയില്‍
മോഷണവസ്തുവായി ഇന്ത്യയിൽ, വിപ്ലവത്തെ ഉത്തേജിപ്പിക്കുമെന്ന തോന്നലിൽ നിരോധനം; കാപ്പിയുടെ പലവിധ ചരിത്ര യാത്രകൾ

ചെറിയ പ്രദേശത്ത് കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്കും കാര്‍ഡമം രജിസ്‌ട്രേഷന്‍ ലഭ്യമാക്കുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. കാര്‍ഷിക വായ്പയില്‍ പലിശ ഇളവ് ലഭ്യമാക്കുവാന്‍ ബാങ്കുകളോട് ആവശ്യപ്പെടും. പ്രത്യേക പാക്കേജിനായി കേന്ദ്രസര്‍ക്കാരിനെ സമീപിക്കും. വരള്‍ച്ചയെ പ്രതിരോധിക്കുന്ന വിത്തുകളും തൈകളും വികസിപ്പിക്കുന്നതിന് ഗവേഷണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

logo
The Fourth
www.thefourthnews.in