ENTERTAINMENT

'പുഷ്പകവിമാന'ത്തിന് പിന്നാലെ 'നായകന്‍'; കമല്‍ഹാസന്റെ ജന്മദിനത്തില്‍ റിറീലിസിനൊരുങ്ങി മണിരത്‌നം ക്ലാസിക്

എന്റർടെയ്ൻമെന്റ് ഡെസ്ക്

ഉലകനായകൻ കമല്‍ഹാസന് പിറന്നാള്‍ സമ്മാനമായി മണിരത്‌നം ക്ലാസിക് ചിത്രം 'നായകന്‍' വീണ്ടും തീയേറ്ററുകളിൽ. 4കെ ഫോര്‍മാറ്റിലായിരിക്കും ചിത്രം വീണ്ടും തീയേറ്ററുകളിലെത്തുക. കേരളത്തിലും തമിഴ്‌നാട്ടിലും കര്‍ണാടകയിലും ചിത്രം റിറിലീസ് ചെയ്യുന്ന വിവരം സിനിമയുടെ വിതരണക്കാരാണ് എക്‌സിലൂടെ അറിയിച്ചത്. കമൽഹാസന്റെ മറ്റൊരു ക്ലാസിക് ചിത്രമായ 'പുഷ്പകവിമാനം' റി-റീലിസിന് തയ്യാറെടുക്കുന്നുവെന്ന വാർത്തയ്ക്കുപിന്നാലെയാണ് 'നായകന്‍' വരുന്നത്.

1987ലാണ് ബോംബെ അധോലോകത്തിന്റെ കഥ പറയുന്ന 'നായകന്‍' തീയേറ്ററുകളിലെത്തിയത്. സംവിധായകന്‍ മണിരത്‌നത്തിന്റെ ആദ്യ ചിത്രം കൂടിയായിരുന്നു നായകന്‍. ക്രൈം ഡ്രാമയായി റിലീസ് ചെയ്ത ചിത്രം പിന്നീട് തമിഴ്‌ സിനിമയെ തന്നെ ഇളക്കി മറിച്ചു. കളക്ഷൻ തൂത്തുവാരിയ ചിത്രം പിന്നീട് തമിഴ് സിനിമയിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായി മാറുകയായിരുന്നു.

നായകന്‍ പറയുന്നത് വേലുനായ്ക്കരുടെ കഥയാണ്. അനാഥ ബാലനില്‍നിന്ന് ബോംബെ അധോലോകത്തിന്റെ തലവനായി മാറിയ ശക്തിവേല്‍ അഥവാ വേലുനായ്ക്കരുടെ കഥ. സിനിമയെ പോലെ തന്നെ നായകനിലെ കമലിന്റെ അഭിനയവും ഏറെ നിരൂപക പ്രശംസ നേടുകയുണ്ടായി.

വേലുനായ്ക്കരായി പകര്‍ന്നാടിയ കമല്‍ ഹാസന് ആ വര്‍ഷത്തെ മികച്ചനടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. 60-ാമത് അക്കാദമി പുരസ്‌കാരത്തില്‍ മികച്ച വിദേശചിത്രം എന്ന വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ഔദ്യോദിക നാമനിര്‍ദ്ദേശം ലഭിച്ചതും നായകനായിരുന്നു.

ഇപ്പോള്‍ മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം നായകന്‍ നവംബര്‍ മൂന്നിന് തീയേറ്ററുകളിലെത്തും. നവംബര്‍ ഏഴാണ് കമല്‍ഹാസന്റെ ജന്മദിവസം.

കമൽഹാസൻ നായകനായ നിശബ്ദ ചിത്രം പുഷ്കപക വിമാനവും വൈകാതെ റിറിലീസ് ചെയ്യും. കമൽ ഹാസന്റെ നിർമ്മാണ കമ്പനിയായ രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണ് പുഷ്പക വിമാനം റിറീലിസിന് എത്തിക്കുന്നത്.

കമല്‍ ഹാസന്റെ നിരവധി കള്‍ട്ട് ചിത്രങ്ങള്‍ വീണ്ടും റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നുവെന്നും പുഷ്പക വിമാനം അതിലൊന്നാണ് എന്നായിരുന്നു രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ സിഇഒയായ നാരായണന്‍ വള്ളിയപ്പന്റെ വാക്കുകള്‍. അതിനുപിന്നാലെയാണ് നായകനും ഇപ്പോൾ റിറിലീസ് ചെയ്യുന്ന വിവരം പുറത്ത് വന്നിരിക്കുന്നത്.

ഇസ്രയേൽ ആക്രമണം: ഗാസയിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു, മരിച്ചത് യു എൻ സന്നദ്ധപ്രവർത്തകൻ

സുശില്‍ കുമാര്‍ മോദി, ബിജെപിയുടെ ബിഹാര്‍ സ്വപ്‌നങ്ങളുടെ കാവല്‍ക്കാരന്‍

പുതിയ പതിപ്പുമായി ചാറ്റ് ജിപിടി; ഒട്ടേറെ സവിശേഷതകളുള്ള ജിപിടി 4 ഒ പുറത്തിറക്കി ഓപ്പണ്‍ എഐ

മുംബൈയിൽ കനത്ത മഴയും പൊടിക്കാറ്റും; പരസ്യബോർഡ് തകർന്നുവീണ് 14 പേര്‍ കൊല്ലപ്പെട്ടു

ചൊറിച്ചില്‍ മുതല്‍ ഉണങ്ങാത്ത മുറിവുകള്‍ വരെ; ചര്‍മാര്‍ബുദത്തിന്‌റെ ഈ ആറ് സൂചനകള്‍ ശ്രദ്ധിക്കണം