പുതിയ പതിപ്പുമായി 
ചാറ്റ് ജിപിടി; ഒട്ടേറെ സവിശേഷതകളുള്ള ജിപിടി 4 ഒ പുറത്തിറക്കി ഓപ്പണ്‍ എഐ

പുതിയ പതിപ്പുമായി ചാറ്റ് ജിപിടി; ഒട്ടേറെ സവിശേഷതകളുള്ള ജിപിടി 4 ഒ പുറത്തിറക്കി ഓപ്പണ്‍ എഐ

ഈ മോഡലിന് വോയ്‌സ്, ടെക്‌സ്റ്റ്, ഇമേജുകള്‍ എന്നിവയിലൂടെയുള്ള നിര്‍ദേശങ്ങള്‍ മനസിലാക്കാനും ഇതനുസരിച്ച് കണ്ടന്‌റുകള്‍ സൃഷ്ടിക്കാനും കഴിയും

ചാറ്റ് ജിപിടിയുടെ പുതിയ പതിപ്പ് ജിപിടി 4 ഒ പുറത്തിറക്കി ഓപ്പണ്‍ എഐ. ആര്‍ട്ടിഫിഷ്യല്‍ ഇന്‌റലിജന്‍സ് സാങ്കേതിക വിദ്യയുടെ മികച്ച പ്രകടനമുള്ളതും മുന്‍ പതിപ്പുകളെക്കാള്‍ വേഗത്തില്‍ പ്രവര്‍ത്തിക്കുന്നതും മനുഷ്യനെപ്പോലെയുള്ളതുമായ പുതിയ പതിപ്പാണ് ഇന്നലെ രാത്രി ഓപ്പണ്‍ എഐ പുറത്തിറക്കിയത്. എല്ലാ ഉപയോക്താക്കള്‍ക്കും ഇത് സൗജന്യമായി ലഭിക്കും.

ചാറ്റ് ജിപിടിയുമായി മത്സരിക്കുന്ന സെര്‍ച്ച് എൻജിന്‍ ഭീമന്‌റെ സ്വന്തം എഐ ടൂളായ ജെമിനിയെക്കുറിച്ച് ഗൂഗിള്‍ പ്രഖ്യാപനം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതിന് ഒരു ദിവസം മുമ്പാണ് ഓപ്പണ്‍ എഐയുടെ മുന്‍നിര ഉല്‍പ്പന്നത്തിന്‌റെ അപ്‌ഡേറ്റ് ഇറങ്ങിയത്.

ഗൂഗിള്‍ സെര്‍ച്ച് എൻജിന് വെല്ലുവിളിയാകുന്ന പുതിയ ഉല്‍ ന്നമാണ് ഓപ്പണ്‍ എഐ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഓപ്പണ്‍ എഐ മേധാവി സാം ആള്‍ട്ട്മാന്‍ ഇതെല്ലാം തള്ളിയിരുന്നു. ജിപിടി5, സെര്‍ച്ച് എൻജിന്‍ എന്നിവയൊന്നുമല്ലെന്നും ഏറെ കാലമായി തങ്ങള്‍ കഠിനാധ്വാനം ചെയ്ത പുതിയ ചില കാര്യങ്ങളാണെന്നുമായിരുന്നു ഈ പരാമര്‍ശങ്ങളെ തള്ളി ആള്‍ട്ട്മാന്‍ പറഞ്ഞത്.

പുതിയ പതിപ്പുമായി 
ചാറ്റ് ജിപിടി; ഒട്ടേറെ സവിശേഷതകളുള്ള ജിപിടി 4 ഒ പുറത്തിറക്കി ഓപ്പണ്‍ എഐ
സാംസങ് എസ് 24ന് സമാനം, എഐയുടെ നീണ്ടനിര ഐഫോണുകളിലും വരുന്നു

''ഇവിടെയുള്ള എല്ലാ ഉപയോക്താക്കള്‍ക്കും ജിപിടി 40 എത്തിക്കുന്നതില്‍ ഞങ്ങള്‍ ആവേശത്തിലാണ്,'' സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നടന്ന ലോഞ്ച് ഇവന്‌റില്‍ ചീഫ് ടെക്‌നോളജി ഓഫിസര്‍ മിറ മുറാട്ടി പറഞ്ഞു. പുതിയ മോഡല്‍ ജിപിടി- 4ഒയിലെ 'ഒ' ഒംനിയെ സൂചിപ്പിക്കുന്നു. ഇത് അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പുറത്തിറക്കുമെന്ന് കമ്പനി പറഞ്ഞു. പണമടച്ചുള്ള ഉപയോക്താക്കള്‍ക്ക് ടൂളിലേക്ക് പരിധിയില്ലാത്ത ആക്‌സസുമുണ്ട്.

ഈ മോഡലിന് വോയ്‌സ്, ടെക്‌സ്റ്റ്, ഇമേജുകള്‍ എന്നിവയിലൂടെയുള്ള നിര്‍ദേശങ്ങള്‍ മനസിലാക്കാനും ഇതനുസരിച്ച് കണ്ടന്‌റുകള്‍ സൃഷ്ടിക്കാനും കഴിയുമെന്ന് കമ്പനി പറഞ്ഞു. ''പുതിയ വോയ്‌സ്(വീഡിയോ) മോഡ് ഞാന്‍ ഉപയോഗിച്ചതില്‍വച്ച് ഏറ്റവും മികച്ചതാണ്. സിനിമകളില്‍ നിന്നുള്ള എഐ പോലെയാണ് ഇതനുഭവപ്പെട്ടത്,''ഓപ്പണ്‍ എഐ സിഇഒ സാം ആള്‍ട്ട്മാന്‍ ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു.

എഐ ഇടപെടലുകള്‍ എവിടേക്ക് പോകണമെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്നതിന് പ്രചോദനമായി ആള്‍ട്ട്മാന്‍ മുന്‍പ് ഹെര്‍ എന്ന സിനിമയിലെ സ്‌കാര്‍ലെറ്റ് ജൊഹാന്‍സണ്‍ എന്ന കഥാപാത്രത്തെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഒരു കമ്പ്യൂട്ടറുമായി സംസാരിക്കുന്നത് സ്വാഭാവികമായി തനിക്കൊരിക്കലും തോന്നിയിട്ടില്ലെന്നും എന്നാല്‍ ഇപ്പോഴത് സാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പുതിയ പതിപ്പുമായി 
ചാറ്റ് ജിപിടി; ഒട്ടേറെ സവിശേഷതകളുള്ള ജിപിടി 4 ഒ പുറത്തിറക്കി ഓപ്പണ്‍ എഐ
നിങ്ങളുടെ സ്മാർട്ട്ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ? ഈ സൂചനകള്‍ ശ്രദ്ധിക്കുക

ജിപിടി-4ഒയുടെ പുതിയ കഴിവുകള്‍ വിര്‍ച്വല്‍ ഇവന്‌റില്‍ മുറാട്ടിയും എന്‍ജിനീയര്‍മാരും അവതരിപ്പിച്ചു. ഓപ്പണ്‍ എഐ ജീവനക്കാര്‍ വോയ്‌സ്ഡ് ചാറ്റ്ജിപിടിയോട് ചോദ്യങ്ങള്‍ ചോദിക്കുന്നതായാണ് ഡെമോയില്‍ കാണിച്ചത്. തമാശകളിലൂടെ ഇത് മനുഷ്യരെപ്പോലെ പ്രതികരിച്ചു.

ബോട്ട് ഇംഗ്ലിഷില്‍നിന്ന് ഇറ്റാലിയന്‍ ഭാഷയിലേക്ക് വ്യാഖ്യാതാവായി പ്രവര്‍ത്തിക്കുകയും മുഖഭാവങ്ങളെ വ്യാഖ്യാനിക്കുകയും ബുദ്ധിമുട്ടുള്ള ബീജഗണിത പ്രശ്‌നം പരിഹരിക്കുന്നതിന് ഒരുപയോക്താവിനെ സഹായിക്കുകയും ചെയ്തു.

ടെക്‌സ്റ്റ്, റീസണിങ്, കോഡിങ് ഇന്‌റലിജന്‍സ് എന്നിവയുടെ കാര്യത്തില്‍ ജിപിടി-4ഒ മുന്‍ പതിപ്പിന് സമാനമായ കഴിവുകളുണ്ടെന്നും ബഹുഭാഷ സംഭാഷണങ്ങള്‍, ഓഡിയോ, വിഷന്‍ എന്നിവയ്ക്കായി പുതിയ വ്യവസായ മാനദണ്ഡങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും കമ്പനി പറഞ്ഞു.

ഒരു ഡെമോണ്‍സ്‌ട്രേഷനില്‍ ഒരു സ്മാര്‍ട്ട്‌ഫോണ്‍ കാമറയിലൂടെ ഒരു ജീവനക്കാരന്‌റെ ചുറ്റുപാടുകളെ വ്യാഖ്യാനിക്കുകയും ഹെര്‍ സിനിമയിലെ എഐ ബോട്ടില്‍നിന്ന് വ്യത്യസ്തമായി സൗഹൃദപരവും സ്ത്രീയുടെ ശബ്ദത്തില്‍ സംസാരിക്കുകയും ചെയ്തു.

logo
The Fourth
www.thefourthnews.in