ENTERTAINMENT

മാസ് ആൻഡ് ക്ലാസ് ലുക്കിൽ മോഹൻലാൽ; 'നേരറിയാന്‍' വക്കീല്‍ വേഷത്തില്‍?

എന്റർടെയ്ൻമെന്റ് ഡെസ്ക്

ജയിലറിൽ കാമിയോ റോളിൽ എത്തി പ്രേക്ഷകരുടെ മനം കവർന്ന ശേഷം മോഹൻലാൽ അഭിനയിക്കുന്ന ചിത്രമാണ് നേര്. ദൃശ്യം സീക്വലുകൾ, ട്വൽത്ത് മാൻ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സെറ്റിൽ മോഹൻലാൽ ജോയിൻ ചെയ്തിരുന്നു. ഇക്കാര്യം പങ്കുവച്ചുകൊണ്ട് ഇപ്പോൾ ചിത്രത്തിലെ തന്റെ ലുക്ക് ഇന്സ്റ്റാ​ഗ്രാമിലൂടെ പുറത്തുവിട്ടിരിക്കുകയാണ് മോഹൻലാൽ.

ഒരു കോര്‍ട്ട് സസ്‍പെൻസ് ത്രില്ലര്‍ ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്. എന്തായാലും പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'നേര്'. നിയമപുസ്തകങ്ങൾക്ക് നടുവിൽ കണ്ണട ധരിച്ച് മാസായി ഇരിക്കുന്ന താരത്തിന്റെ ലുക്കാണ് പുറത്ത് വന്നിരിക്കുന്നത്. മോഹൻലാൽ ഇരിക്കുന്നതിന്റെ പുറകുവശത്ത് അദ്ദേഹം വക്കീൽ കുപ്പായം അണിഞ്ഞ് നിൽക്കുന്ന ഫോട്ടോകളും കാണാം. അഭിഭാഷകനായാകും മോഹൻലാൽ ചിത്രത്തിൽ എത്തുക എന്നാണ് ഇതിൽ നിന്നു വ്യക്തമാകുന്നത്.

ദൃശ്യം ഫെയിം ശാന്തിയാണ് നായിക. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'നേര്' എന്ന സിനിമയുടെ ചിത്രീകരണം ചിങ്ങം ഒന്നിനാണ് തിരുവനന്തപുരത്ത് ആരംഭിച്ചത്. ആശീർവാദിന്റെ ബാനറിൽ ഒരുങ്ങുന്ന മുപ്പത്തിമൂന്നാമത്തെ ചിത്രമാണ് നേര്. അതേസമയം, ആശിർവാദുമൊത്തുള്ള ജീത്തു ജോസഫിന്റെ അഞ്ചാമത്തെ സിനിമയും മോഹൻലാലിനോടൊത്തുളള അഞ്ചാമത്തെ ചിത്രവുമാണിത്.

മോഹൻലാലിന്റേതായി പാൻ ഇന്ത്യൻ ആക്ഷൻ ചിത്രം 'വൃഷഭ'യും ചിത്രീകരണം പുരോഗമിക്കുന്നുണ്ട്. നന്ദ കിഷോറാണ് ചിത്രത്തിന്റെ സംവിധാനം. സഹ്‍റ എസ് ഖാന്‍ നായികയായുണ്ടാകും. ദേവിശ്രീ പ്രസാദാണ് സംഗീതം സംവിധാനം. റോഷന്‍ മെക, ഷനയ കപൂര്‍, രാഗിണി ദ്വിവേദി, ശ്രീകാന്ത് മെക തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'മലൈക്കോട്ടൈ വാലിബൻ' എന്ന പുതിയ ചിത്രമാണ് മോഹൻലാല്‍ നായകനായി പ്രദര്‍ശനത്തിന് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

ചട്ടം ലംഘിച്ച് 7 കോടി വിദേശ സംഭാവന വാങ്ങി, എഎപിക്കെതിരെ അന്വേഷണം വേണമെന്ന് ഇ ഡി; ആഭ്യന്തരമന്ത്രാലയത്തിന് കത്ത്

വന്‍മരങ്ങള്‍ വീണ ഇറാനില്‍ പിന്‍ഗാമികളാര്?

ലോക്‌സഭാ തിരഞ്ഞെടുപ്പ്: അഞ്ചാം ഘട്ടത്തിലും പോളിങ്ങില്‍ ഇടിവ്, ബംഗാളിലും ലഡാക്കിലും മികച്ച പ്രതികരണം

ചക്രവാതച്ചുഴി, ന്യൂനമര്‍ദപാത്തി; കേരളത്തില്‍ അഞ്ച് ദിവസം മഴ കനക്കും

നിയമ വിദ്യാർഥിനിയെ കൊന്ന കേസ്: അമീറുല്‍ ഇസ്ലാമിന് തൂക്കുകയര്‍ തന്നെ, വധശിക്ഷ ശരിവെച്ച് ഹൈക്കോടതി