മോഹൻലാൽ - ജീത്തു ജോസഫ് ചിത്രം നേരിന് തുടക്കം

മോഹൻലാൽ - ജീത്തു ജോസഫ് ചിത്രം നേരിന് തുടക്കം

മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിലെത്തുന്ന പുതിയ ചിത്രമാണ് നേര്

മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിലെത്തുന്ന ഏറ്റവും പുതിയ ചിത്രം നേരിന്റെ ഷൂട്ടിം​ഗ് ആരംഭിച്ചു. മോഹൻലാൽ തന്നെയാണ് ഈ വിവരം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചത്. മലയാളത്തിന്റെ പുതുവത്സര ദിനമായ ചിങ്ങം ഒന്നിന് ചിത്രീകരണം ആരംഭിച്ചുവെന്ന കുറിപ്പോടെയാണ് മോഹൻലാലിന്റെ പോസ്റ്റ്. അനു​ഗ്രഹവും ആശിർവാദവും തേടുന്നതിനൊപ്പം പൂജാ ചിത്രങ്ങളും താരം പങ്കു വച്ചു.

മോഹൻലാൽ - ജീത്തു ജോസഫ് ചിത്രം നേരിന് തുടക്കം
ജീത്തുവും മോഹന്‍ലാലും 'നേര്' പറയുമോ? പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ റിലീസ് ചെയ്തു

അതേസമയം പൂജയ്ക്ക് മോഹൻലാൽ എത്തിയിട്ടില്ല. ചിത്രത്തിന്റെ സംവിധായകൻ ജീത്തു ജോസഫ്. നിർമാതാവ് ആന്റണി പെരുമ്പാവൂർ, നടി ശാന്തി, നടന്‍ ജഗദീഷ് എന്നിവർ പൂജയില്‍ പങ്കെടുത്തു. തിരുവനന്തപുരത്താണ് ലൊക്കേഷൻ. കുറച്ചു ദിവസം മുൻപായിരുന്നു ചിത്രത്തിന്റെ ടൈറ്റിൽ‌ റിലീസ് ചെയ്തത്. ആശീർവാദ് സിനിമാസിന്റെ 33-ാം ചിത്രമാണ് നേര്

ജിത്തു ജോസഫും മോഹൻലാലും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് നേര് .2013 ൽ പുറത്തിറങ്ങിയ ദൃശ്യത്തിലൂടെയാണ് ഈ കൂട്ടുകെട്ട് മലയാളത്തിൽ ശ്രദ്ധിക്കപ്പെട്ടത്. 50 കോടി ക്ലബിലെത്തുന്ന ആദ്യത്തെ മലയാള ചലച്ചിത്രമായിരുന്നു ദൃശ്യം. തുടർന്നുവന്ന ദൃശ്യം 2 വും വലിയ സ്വീകാര്യത നേടിയിരുന്നു. ട്വൽത്ത്മാൻ, റാം എന്നിവയാണ് ഇരുവരും ഒന്നിച്ച മറ്റു ചിത്രങ്ങൾ. റാം സിനിമയുടെ ചിത്രീകരണം നടക്കുകയാണ്.

logo
The Fourth
www.thefourthnews.in