ENTERTAINMENT

കാളിദാസനായി മോഹൻലാൽ ; ഉദ്വേഗം നിറച്ച് എലോൺ ടീസർ

വെബ് ഡെസ്ക്

കോവിഡ് പശ്ചാത്തലത്തിൽ ഒരുക്കിയ ത്രില്ലർ ഡ്രാമയിലെ മോഹൻലാൽ കഥാപാത്രത്തിന്റെ ഇൻട്രോഡക്ഷനാണ് പുതിയ ടീസർ. കാളിദാസൻ എന്ന് സ്വയം പരിചയപ്പെടുത്തുന്ന കഥാപാത്രത്തിന്റെ പശ്ചാത്തലം സംബന്ധിച്ച സൂചനയും ടീസർ നൽകുന്നുണ്ട്. 12 വർഷത്തിന് ശേഷം ഷാജി കൈലാസ് - മോഹൻലാൽ കൂട്ടുകെട്ട് ഒരുമിക്കുമ്പോൾ പ്രതീക്ഷിക്കാനേറെയുണ്ടെന്ന സൂചനയാണ് ടീസറെന്ന് ആരാധകരും പറയുന്നു. Real heroes are always alone എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.

മോഹൻലാലിനെ കൂടാതെ സിദ്ധിഖ് ഉൾപ്പെടെ ഏതാനും കഥാപാത്രങ്ങളും ശബ്ദ സാന്നിധ്യമായി ടീസറിലുണ്ട്. മോഹൻലാലിന്റെ കഥാപാത്രത്തിലൂടെ മാത്രം പറയുന്ന കഥ പറയുന്ന ചിത്രത്തിൽ മഞ്ജു വാര്യരും പൃഥ്വിരാജും ശബ്ദ സാന്നിധ്യമായി ഉണ്ടാകുമെന്ന സൂചനയുണ്ടെങ്കിലും ടീസറിൽ ഇരുവരും ഇല്ല.

ഒടിടി പ്ലാറ്റ് ഫോമിനായി മാത്രം ഒരുക്കിയ ചിത്രം 17 ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. എന്നാൽ റീലീസ് തീയതിയോ പ്ലാറ്റ്ഫോമോ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമാണം

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ