ENTERTAINMENT

കൊത്ത; ഹൈപ്പിന്റെ പകുതി ആവേശം

സുല്‍ത്താന സലിം

ദുൽഖറിന്റെ സ്റ്റാർഡം ഉറപ്പിക്കുന്ന കൊത്ത. തിയേറ്ററുകൾ പ്രേക്ഷക ആർപ്പുവിളികൾക്ക് വേണ്ടി കൊതിച്ചിരുന്നപ്പോഴായിരുന്നു തമിഴിൽ നിന്നും ജെയ്ലറിന്റെ വരവ്. ഏറെക്കുറേ ആശ്വാസമായ തിയേറ്റർ കാഴ്ച സമ്മാനിച്ച് ജെയ്ലർ മുന്നേറുമ്പോൾ ആ സ്ഥാനത്തേയ്ക്കാണ് ഓണം റിലീസായി കൊത്തയുടെ വരവ്. ഇനി ജെയ്ലറിന് കുറച്ച് വിശ്രമിക്കാം. ആക്ഷൻ സിനിമാ പ്രേമികൾക്ക് താത്കാലിക ആശ്വാസമായേക്കും ദുൽഖറിന്റെ കിങ് ഓഫ് കൊത്ത. കുറുപ്പിലൂടെ ദുൽഖർ നേടിയെടുത്ത പാൻ ഇന്ത്യൻ സ്റ്റാർ എന്ന പേരിനെ നിലനിർത്തുന്ന കഥാപാത്രമാണ് കൊത്തയിലെ രാജു മദ്രാസി.

ആക്ഷൻ പടങ്ങളിൽ ഒഴിച്ചുകൂടാനാവില്ലെന്ന പോലെ കടന്നുവരുന്ന അമിത നാടകീയതയാണ് എപ്പോഴും ഇത്തരം സിനിമകളിൽ കണ്ടുവരുന്നൊരു പോരായ്മ

എങ്കിലും പോരായ്മകൾ ഏറെയുള്ള ചിത്രം തന്നെയാണ് കൊത്ത. ചിലപ്പോഴെങ്കിലും തമിഴ് കന്നട ആക്ഷൻ പടങ്ങളുടെ ചേരുവ തന്നെയാണല്ലോ എന്ന് തോന്നിയാലും ലോജിക്കിൽ ജെയിലറിനേക്കാൾ മികച്ച രീതിയിൽ കഥ പറയാൻ തിരക്കഥയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ആക്ഷൻ പടങ്ങളിൽ ഒഴിച്ചുകൂടാനാവില്ലെന്ന പോലെ കടന്നുവരുന്ന അമിത നാടകീയതയാണ് എപ്പോഴും ഇത്തരം സിനിമകളിൽ കണ്ടുവരുന്നൊരു പോരായ്മ.

കൊത്തയിലേയ്ക്ക് ട്രാൻസ്ഫർ ആയി വരുന്ന സി ഐ ഷാഹുൽ ഹസ്സൻ എന്ന പ്രസന്നയുടെ പൊലീസ് കഥാപാത്രത്തിന്റെ ആദ്യ ഡയലോഗ് മുതൽ ഈ നാടകീയത ചെറിയതോതിൽ പ്രകടമാണ്. സജിത മഠത്തിൽ ചെയ്ത അമ്മ വേഷം രാജുവിനെ പുകഴ്ത്താനും രാജുവിന്റെ കഥയ്ക്ക് മാസ് ഫീല്‍ കൊടുക്കാനും വേണ്ടി മാത്രം എഴുതിയിട്ടുളളതായി തോന്നി. പുലിമുരുകനിലെ മൂപ്പനെപ്പോലെ. ഇവർക്ക് വേണ്ടി എഴുതിയിട്ടുളള ചില സീനുകളൊക്കെ തനി കന്നടപ്പടങ്ങൾക്ക് സമാനമായ സെന്റിമെന്റൽ ട്രാക്ക് ആണ് ഫോളോ ചെയ്തിരിക്കുന്നത്.

ഡാൻസിങ് റോസ് ഷബീർ കല്ലറയ്ക്കലാണ് കൊത്തയിലെ മറ്റൊരു പ്രധാന കഥാപാത്രം. രാജുവിന് പറ്റിയ എതിരാളി ആയും മികച്ച വില്ലനായും കണ്ണൻ എന്ന ഈ കഥാപാത്രത്തെ തോന്നി. പോലീസ് ടോണിയായി ഗോകുൽ സുരേഷ് നല്ല പ്രകടനമായിരുന്നു. രാജുവിന്റെ അച്ഛൻ വേഷം ചെയ്ത ഷമ്മി തിലകന്റെ കൊത്ത രവിയാണ് എല്ലാവരേക്കാളും സ്കോർ ചെയ്ത ഒരു കഥാപാത്രം. ചില ഇടത്തൊക്കെ തിലകനെ ഓർമ്മിപ്പിക്കുന്ന ഡയലോഗ് ഡെലിവറിയായും അനുഭവപ്പെട്ടു. .

നൈല ഉഷയുടെ മഞ്ജു, ചെമ്പൻ വിനോദിന്റെ രഞ്ജിത്ത് ഐശ്വര്യ ലക്ഷ്മിയുടെ താര, ശാന്തികൃഷ്ണയുടെ മാലതി, ഇങ്ങനെ ഒരുപാട് പേർ വരുന്നുണ്ടെങ്കിലും ആർക്കും വേണ്ട രീതിയിലുളള കഥാപാത്ര പൂർണത കൊടുക്കാൻ തിരക്കഥയ്ക്ക കഴിഞ്ഞിട്ടില്ല. ഒന്നും പറയാതെ പൂർത്തിയാക്കാതെ വന്ന് ഇല്ലാതായിപ്പോകുന്ന കഥാപാത്രമായിട്ടാണ് നൈല ഉഷയുടെ മഞ്ജുവിനെ പോലും തോന്നിയത്. എങ്കിലും നല്ല ഫൈറ്റ് രംഗങ്ങൾ കൊണ്ടും ഭേദപ്പെട്ട ഫ്ലാഷ്ബാക്ക് കഥ കൊണ്ടും പ്രേക്ഷകനെ തിയേറ്ററിൽ പിടിച്ചിരുത്താൻ കൊത്തയ്ക്ക് കഴിഞ്ഞേക്കും. ദുൽഖറിന്റെ ഫൈറ്റ് രംഗങ്ങൾ തന്നെയാണ് കൊത്തയുടെ കീ എലമെന്റ്

രാജുവിന്റെ അച്ഛൻ വേഷം ചെയ്ത ഷമ്മി തിലകന്റെ കൊത്ത രവിയാണ് എല്ലാവരേക്കാളും സ്കോർ ചെയ്ത ഒരു കഥാപാത്രം. ചില ഇടത്തൊക്കെ തിലകനെ ഓർമ്മിപ്പിക്കുന്ന ഡയലോ ഗ് ഡെലിവറി ആയും അനുഭവപ്പെട്ടു

ഫ്ലാഷ്ബാക്കിലൂടെയാണ് ദുൽഖറിന്റെ എൻട്രി. തിയേറ്റർ കാഴ്ചയ്ക്ക് ആവശ്യമായ ബാക്​ഗ്രൗണ്ട് സ്കോറും വിഷ്വൽ എക്സ്പീരിയൻസും സിനിമ സമ്മാനിക്കുന്നുണ്ട്. നിമിഷ് രവിയുടെ ക്യാമറയും ജേക്സ് ബിജോയുടെ സം​ഗീതവും മികച്ചതായി. രാജു എന്ന കൊത്തയുടെ രാജാവിന്റെ കഥയിൽ മൂന്ന് തവണയാണ് ചെറിയ ഇടവേളകളിൽ ദുൽഖർ കഥയിലേയ്ക്ക് കടക്കുന്നത്. പക്ഷെ ഒരിടത്തുപോലും ദുൽഖറിന്റെ അഭാവം പ്രകടമാവാത്ത തരത്തിൽ രാജുവിനെ കുറിച്ച് തന്നെയാണ് മറ്റു കഥാപാത്രങ്ങളുടെ സംസാരം. ഇതാ ഇടവേളകളുടെ ദൈർഘ്യം കുറച്ച പോലെ അനുഭവപ്പെട്ടു.

തിയേറ്റർ കാഴ്ചയ്ക്ക് ആവശ്യമായ ബാക് ഗ്രൗണ്ട് സ്കോറും വിഷ്വൽ എക്സ്പീരിയൻസും സിനിമ സമ്മാനിക്കുന്നുണ്ട്. നിമിഷ രവിയുടെ ക്യാമറയും ജേക്സ് ബിജോയുടെ സംഗീതവും മികച്ചു നിന്നുവെങ്കിലും ഇത്ര ഹൈപ്പിൽ വരുന്ന ഒരു ആക്ഷൻ പടത്തിന് നിർബന്ധമായും വേണ്ട മ്യൂസിക്കൽ ഇമ്പാക്ട് കൊത്തയിൽ കിട്ടുന്നില്ല. ജെയ്ലറിൽ അനിരുദ്ധിന്റെ സംഗീതം ആ സിനിമക്ക് കൊടുത്ത തിയറ്റർ അനുഭവം ഉദാഹരണം. അത്തരമൊരു സുഖമൊന്നും കൊത്ത സമ്മാനിക്കുന്നില്ല.

രാജു എന്ന കൊത്തയുടെ രാജാവിന്റെ കഥയിൽ മൂന്നു തവണയാണ് ചെറിയ ഇടവേളകളിൽ ദുൽഖർ കഥയിലേയ്ക്ക് കടക്കുന്നത്. പക്ഷെ ഒരിടത്തുപോലും ദുൽഖറിന്റെ അഭാവം പ്രകടമാവാത്ത തരത്തിൽ രാജുവിനെ കുറിച്ച് തന്നെയാണ് മറ്റു കഥാപാത്രങ്ങളുടെ സംസാരം. ഇതാ ഇടവേളകളുടെ ദൈർഘ്യം കുറച്ച പോലെ അനുഭവപ്പെട്ടു. അതുകൊണ്ടാവും, ഓരോ തവണയും കൊടുത്ത മാസ് റീഎന്ട്രി സ്ലോമോഷനുകൾ അനാവശ്യമായി തോന്നി.

പക്ഷെ ഒരു മാസ് ആക്ഷൻ ത്രില്ലർ ഴോണറിൽ കഥ പറയുന്നതുകൊണ്ടുതന്നെ ഇത്തരം സിനിമാ ഗിമ്മിക്കുകളിൽ കുറ്റം പറയാനുമാവില്ല. പൊറിഞ്ചുമറിയം ജോസിന്റെ തിരക്കഥാകൃത്ത് അഭിലാഷ് എൻ ചന്ദ്രന്റെ തിരക്കഥയിൽ സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയുടെ സംവിധാനം. ആദ്യ സംവിധാന ചിത്രം എന്ന നിലയ്ക്ക് സിനിമയ്ക്ക് കൊടുത്ത പ്രൊമോഷൻ ഹൈപ്പിനോട് പകുതിയോളം നീതി പുലർത്തുന്ന തിയേറ്റർ അനുഭവമാണ് കൊത്ത സമ്മാനിക്കുന്നത്.

'മദ്യനയക്കേസിലെ പങ്കിനെക്കുറിച്ച് സംസാരിക്കരുത്'; കെജ്‌രിവാളിന്റെ ജാമ്യവ്യവസ്ഥകൾ വ്യക്തമാക്കി സുപ്രീം കോടതി

രക്തസാക്ഷി പരിവേഷവുമായി കെജ്‌രിവാള്‍ പ്രചാരണത്തിനെത്തുന്നു; പുത്തനുണർവിൽ 'ഇന്ത്യ'

'ബിജെപിയുടെ കുത്സിത നീക്കത്തിനേറ്റ കനത്ത തിരിച്ചടി'; കെജ്‌രിവാളിന്റെ ജാമ്യത്തില്‍ പ്രതിപക്ഷം

'പാകിസ്താനെ പ്രകോപിപ്പിച്ചാൽ പ്രത്യാഘാതം നേരിടേണ്ടി വരും'; മണിശങ്കർ അയ്യരുടെ പഴയവീഡിയോ വിവാദമാക്കി ബിജെപി, രൂക്ഷവിമർശനം

'രക്ഷിതാക്കളിൽനിന്ന് തട്ടിയെടുത്ത കുട്ടികളെ കൂട്ടിയിട്ട് വെടിവച്ചു;' സുഡാനിൽ നടുക്കുന്ന വംശഹത്യയുടെ വിവരങ്ങൾ പുറത്ത്