'ബിജെപിയുടെ കുത്സിത നീക്കത്തിനേറ്റ കനത്ത തിരിച്ചടി';
കെജ്‌രിവാളിന്റെ ജാമ്യത്തില്‍ പ്രതിപക്ഷം

'ബിജെപിയുടെ കുത്സിത നീക്കത്തിനേറ്റ കനത്ത തിരിച്ചടി'; കെജ്‌രിവാളിന്റെ ജാമ്യത്തില്‍ പ്രതിപക്ഷം

ബിജെപി തുടങ്ങി വച്ച ഏകാധിപത്യത്തിനുള്ള അവസാനമാണിതെന്നും പ്രതിപക്ഷം പ്രതികരിച്ചു

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം നല്‍കിയ സുപ്രീം കോടതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് പ്രതിപക്ഷം. ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും വിജയമാണിതെന്നും ജനാധിപത്യം സംരക്ഷിക്കുന്നതിനു സുപ്രീം കോടതി വലിയ പങ്കാണ് വഹിച്ചതെന്നും ആംആദ്മി പാര്‍ട്ടി പ്രതികരിച്ചു.

അരവിന്ദ് കെജ്‌രിവാളിന് ജാമ്യം ലഭിച്ചതു മാത്രമല്ല, സുപ്രീം കോടതിയുടെ തീരുമാനത്തിലൂടെ സത്യം വിജയിക്കുകയായിരുന്നെന്നും ഡല്‍ഹി മന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അതിഷി പറഞ്ഞു. ജാമ്യം ലഭിച്ചതിനു പിന്നാലെ ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസുകളില്‍ വലിയ രീതിയിലുള്ള ആഘോഷമാണ് നടക്കുന്നത്.

''ജനാധിപത്യം ഉയര്‍ത്തിപ്പിടിച്ചതിന് സുപ്രീം കോടതിയോട് ഞങ്ങള്‍ക്ക് അങ്ങേയറ്റം നന്ദിയുണ്ട്. അസാധാരണ സാഹചര്യത്തിലാണ് ഇടക്കാല ജാമ്യം ലഭിക്കുന്നത്. ജനാധിപത്യം സംരക്ഷിക്കുന്നതിനുള്ള അവസാന അവസരമാണിത്,'' ആം ആദ്മി പാർട്ടി ദേശീയ വക്താവ് പ്രിയങ്ക കാക്കര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

23 ദിവസം ഇടക്കാല ജാമ്യം ലഭിക്കുന്നത് അത്ഭുതമാണെന്നും ഇന്ത്യയില്‍ എന്താണോ നടക്കുന്നത് അതിനു മാറ്റം വേണമെന്ന് സുപ്രീം കോടതിയിലൂടെ ദൈവം തരുന്ന സൂചനയാണിതെന്നും ആം ആദ്മി നേതാവ് സൗരഭ് ഭരദ്വാജ് പറഞ്ഞു. അരവിന്ദ് കെജ്‌രിവാളിന് ബജ്‌റങ് ബലിയുടെ അനുഗ്രഹം ലഭിച്ചിട്ടുണ്ടെന്നും ഇന്ന് അദ്ദേഹം ജയിലില്‍നിന്ന് പുറത്ത് വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് സാധാരണ കാര്യമല്ല, അദ്ദേഹം വലിയ ലക്ഷ്യത്തോടെയാണ് ജയിലില്‍ നിന്നും പുറത്ത് വരുന്നതെന്നും സൗരഭ് പറയുന്നു. സത്യത്തെ വളച്ചൊടിക്കാന്‍ പറ്റുമെങ്കിലും തോല്പിക്കാന്‍ സാധിക്കില്ലെന്ന് ആംആദ്മി നേതാവ് സഞ്ജയ് സിങ് പ്രതികരിച്ചു.

'ബിജെപിയുടെ കുത്സിത നീക്കത്തിനേറ്റ കനത്ത തിരിച്ചടി';
കെജ്‌രിവാളിന്റെ ജാമ്യത്തില്‍ പ്രതിപക്ഷം
ഡല്‍ഹി മദ്യനയ അഴിമതിക്കേസ്: കെജ്‌രിവാള്‍ പുറത്തേക്ക്, ഇടക്കാല ജാമ്യം

മറ്റ് പ്രതിപക്ഷ നേതാക്കളും സുപ്രീം കോടതിയുടെ വിധിയില്‍ അതീവ സന്തോഷമുണ്ടെന്നാണ് പ്രതികരിച്ചത്. കെജ്‌രിവാളിന് ജാമ്യം ലഭിച്ചതില്‍ താന്‍ അതീവ സന്തോഷവതിയാണെന്നും തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഈ തീരുമാനം വളരെ സഹായകരമാണെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി പറഞ്ഞു.

''കോടതി തീരുമാനം ശരിയാണ്. തിരഞ്ഞെടുപ്പ് പ്രചരണത്തില്‍നിന്ന് അരവിന്ദ് കെജ്‌രിവാളിനെ മാറ്റിനിര്‍ത്താനാണ് ബിജെപി ശ്രമിച്ചത്. എല്ലാ പ്രതിപക്ഷ നേതാക്കളെയും ജയിലിലടയ്ക്കുകയും തിരഞ്ഞെടുപ്പ് പ്രചരണത്തില്‍നിന്നു മാറ്റിനിര്‍ത്തുകയുമാണ് ബിജെപി നയം. ബിജെപി തുടങ്ങി വച്ച ഏകാധിപത്യത്തിനുള്ള അവസാനമാണിത്,''എഐസിസിയുടെ ഡല്‍ഹിയിലെയും ഹരിയാനയിലെയും ചാര്‍ജുള്ള ദീപക് ബബരിയ പ്രതികരിച്ചു.

കെജ്‌രിവാളിന് ജാമ്യം നല്‍കിയ സുപ്രീം കോടതി നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നും ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ദ് സോറനും നീതി ലഭിക്കുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയും അഭിപ്രായപ്പെട്ടു. മാറ്റത്തിന്റെ കാശ് വീശുന്നുവെന്നതിന്റെ സൂചനയാണ് കെജ്‌രിവാളിന് ലഭിച്ച ജാമ്യമെന്ന് ശിവസേന എംപി ആദിത്യ താക്കറെ പറഞ്ഞു.

''രാജ്യത്തിന്റെ ഏകാധിപത്യ ഭരണത്തിനെതിരെ മാറ്റത്തിന്റെ കാശ് വീശുന്നുവെന്നതിന്റെ സൂചനയാണ് കെജ്‌രിവാളിന് ലഭിച്ച ജാമ്യവും നീതിയും. അദ്ദേഹം സത്യം പറയുന്നുവെന്നതാണ് ബിജെപിക്ക് ഇഷ്ടപ്പെടാത്ത കാര്യം. ഇത് ഭാരതത്തിനുവേണ്ടി അദ്ദേഹത്തിനും ഇന്ത്യ മുന്നണിക്കും ലഭിക്കുന്ന കൂടുതല്‍ ശക്തിയാണ്. ഞങ്ങള്‍ രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കും,'' ശിവസേന എംപി ആദിത്യ താക്കറെ പറഞ്ഞു.

'ബിജെപിയുടെ കുത്സിത നീക്കത്തിനേറ്റ കനത്ത തിരിച്ചടി';
കെജ്‌രിവാളിന്റെ ജാമ്യത്തില്‍ പ്രതിപക്ഷം
രക്തസാക്ഷി പരിവേഷവുമായി കെജ്‌രിവാള്‍ പ്രചാരണത്തിനെത്തുന്നു; പുത്തനുണർവിൽ 'ഇന്ത്യ'

കെജ്‌രിവാളിന് ജാമ്യം ലഭിച്ചത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനേറ്റ കനത്ത തിരിച്ചടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. രാജ്യം ഫാസിസത്തിലേക്കെത്തിയിട്ടില്ലെന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. കെജ്‌രിവാളിന്റെ ജാമ്യം ബിജെപിക്കേറ്റ ഏറ്റവും വലിയ തിരിച്ചടിയാണെന്ന് ജോണ്‍ ബ്രിട്ടാസ് എംപിയും പ്രതികരിച്ചു.

സുപ്രീം കോടതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി സിപിഎം നേതാവ് ബൃന്ദ കാരാട്ട് പറഞ്ഞു. ''സുപ്രീം കോടതിയുടെ തീരുമാനം ഇഡിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും മുഖത്തേറ്റ കനത്ത അടിയാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ പ്രവര്‍ത്തിക്കാനുള്ള രാഷ്ട്രീയ ഏജന്‍സിയായാണ് കേന്ദ്ര സര്‍ക്കാര്‍ ഇഡിയെ ഉപയോഗിച്ചത്'', ബ്രിന്ദ പ്രതികരിച്ചു.

മുഖ്യമന്ത്രിയുടെ പ്രതികരണം

ജനാധിപത്യത്തെ അട്ടിമറിച്ച് അധികാര ദുര്‍വിനിയോഗത്തിലൂടെ ഭരണത്തില്‍ കടിച്ചുതൂങ്ങാനുള്ള ബിജെപിയുടെ കുത്സിത നീക്കത്തിനേറ്റ കനത്ത തിരിച്ചടിയാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം നല്‍കിയ സുപ്രീം കോടതി തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

രാജ്യത്തിന്റെ ജനാധിപത്യ ചരിത്രത്തിലും ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം നിശ്ചയിക്കുന്നതിലും നിര്‍ണായക സ്വാധീനം ചെലുത്തുന്ന ഒന്നായി ഈ വിധി മാറും. എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തി ഒരു സമഗ്രാധിപത്യ ശക്തിക്കും എന്നേക്കുമായി മുന്നോട്ടുപോകാനാവില്ല. തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ തന്നെ പ്രതിപക്ഷ മുഖ്യമന്ത്രിയെ തുറങ്കിലടച്ച് അദ്ദേഹത്തിന്റെ ശബ്ദം അടിച്ചമര്‍ത്തുന്നതിലൂടെ ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളെ തന്നെയാണ് ബിജെപി സര്‍ക്കാര്‍ കുഴിച്ചുമൂടാന്‍ നോക്കിയത്.

'ബിജെപിയുടെ കുത്സിത നീക്കത്തിനേറ്റ കനത്ത തിരിച്ചടി';
കെജ്‌രിവാളിന്റെ ജാമ്യത്തില്‍ പ്രതിപക്ഷം
അദാനിയെയും അംബാനിയെയും രാഹുല്‍ വെറുതെവിട്ടിട്ടില്ല; മോദിയുടെ ആരോപണത്തിന് മറുപടി ഈ പ്രസംഗങ്ങള്‍

ജനങ്ങളെ വിശ്വാസത്തിലെടുത്തും ജനങ്ങളോട് നേരിട്ട് സംവദിച്ചും തെരഞ്ഞെടുപ്പിനെ നേരിടാന്‍ നരേന്ദ്ര മോദി സര്‍ക്കാരിനു ഭയമാണ്. പകരം വര്‍ഗീയ വിദ്വേഷം അഴിച്ചുവിട്ടും അമിതാധികാരം പ്രയോഗിച്ചും പ്രതിപക്ഷത്തെ നിശബ്ദമാക്കിയും ജനവികാരത്തെ മാറ്റിമറിക്കാമെന്ന വ്യാമോഹത്തിനാണ് പരമോന്നത കോടതി ആഘാതമേല്പിച്ചിരിക്കുന്നത്.

തിരഞ്ഞെടുപ്പ് പുരോഗമിക്കുമ്പോള്‍ ബിജെപിയുടെ നിലപരുങ്ങലിലാവുകയാണ്. അത് തിറിച്ചറിയുമ്പോഴുള്ള വിഭ്രാന്തിയാണ് സമീപനാളുകളില്‍ പുറത്തുവരുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നീക്കങ്ങള്‍ ജുഡീഷ്യല്‍ പരിശോധനയെ അതിജീവിക്കില്ലെന്നതിന്റെ സൂചന കൂടിയാണ് ഈ വിധി. ഇ ഡി യെപോലുള്ള ഏജന്‍സികളെ രാഷ്ട്രീയ ആയുധമായി മാറ്റുന്നതിനോടുള്ള എതിര്‍പ്പുകൂടിയാണ് വിധിയില്‍ തെളിയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

logo
The Fourth
www.thefourthnews.in