ENTERTAINMENT

A62 തീരുമാനമായില്ല ; മറ്റ് രണ്ടു ചിത്രങ്ങൾക്ക് കരാർ ഒപ്പിട്ട് നയൻസ്

വെബ് ഡെസ്ക്

തുനിവിന് ശേഷം അജിത്ത് നായകനാകുന്ന A 62, വിഘ്നേഷ് ശിവ സംവിധാനം ചെയ്യുമെന്നും നയൻതാര നായികയാകുമെന്നുമായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ വിഘ്നേഷ് ചിത്രത്തിന് പകരം മറ്റൊരു സിനിമ ചെയ്യാൻ അജിത്ത് തീരുമാനിച്ചതോടെ A62 ന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ് . ഇതിനിടെയാണ് നയൻതാര മറ്റ് രണ്ട് തമിഴ് ചിത്രങ്ങൾക്കായുള്ള കരാർ ഒപ്പിട്ടത്.

മിത്രൻ ജവഹർ സംവിധാനം ചെയ്യുന്ന ചിത്രവും തനി ഒരുവന്റെ രണ്ടാം ഭാഗവുമാണ് നയൻസ് അടുത്തതായി ചെയ്യാനൊരുങ്ങുന്ന സിനിമകൾ.

യാരടി നീ മോഹിനിക്ക് ശേഷം നയൻതാര അഭിനയിക്കുന്ന മിത്രൻ ചിത്രമാണ് ഇനി വരാനിരിക്കുന്നത്. 2015 ൽ പുറത്തിറങ്ങിയ തനി ഒരുവന്റെ രണ്ടാംഭാഗം വരുന്നുവെന്ന് നേരത്തെ തന്നെ വാർത്തകളുണ്ടായിരുന്നെങ്കിലും ചിത്രത്തിൽ നയൻസുണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തതയുണ്ടായിരുന്നില്ല. ജയം രവി , അരവിന്ദ് സ്വാമി എന്നിവരും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രം ബ്ലോക്ബസ്റ്റർ വിജയമായിരുന്നു.

ഷാരൂഖ് ഖാനൊപ്പം അഭിനയിച്ച അറ്റ്ലി ചിത്രം ജവാനാണ് അടുത്തതായി റിലീസിനൊരുങ്ങുന്നത് . ഒപ്പം ജയം രവിക്കൊപ്പമുള്ള ഇരൈവനും ഉടൻ തീയേറ്ററുകളിലെത്തും .ഐ അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ മാസം പുറത്തുവന്നിരുന്നു

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ