ENTERTAINMENT

ഇനി സംവിധായകന്റെ വേഷത്തില്‍; 'പെണ്ണും പൊറാട്ടും'ചിത്രം പ്രഖ്യാപിച്ച് രാജേഷ് മാധവന്‍

വെബ് ഡെസ്ക്

വ്യത്യസ്തവും സ്വാഭാവികവുമായ അഭിനയശൈലിയിലൂടെ വളരെ വേഗം മലയാളികളുടെ മനം കവര്‍ന്ന പുതുമുഖ നടനായ രാജേഷ് മാധവന്‍ സംവിധായകനാകാനൊരുങ്ങുന്നു. ആദ്യമായി സംവിധാനം ചെയ്യുന്ന എന്ന ചിത്രത്തിന്റെ വിവരങ്ങള്‍ പോസ്റ്ററിനൊപ്പം താരം ഫേസ്ബുക്കിലൂടെ പുറത്തു വിട്ടു. 'പെണ്ണും പൊറാട്ടും' എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ ആരംഭിക്കുമെന്നും രാജേഷ് അറിയിച്ചു.

എല്ലാവരും ഒപ്പം ഉണ്ടാവണമെന്നും നടന്നു വന്ന വഴികള്‍ക്ക് നന്ദിയെന്നും കുറിച്ചുകൊണ്ടാണ് ചിത്രത്തിന്റെ വിവരങ്ങള്‍ രാജേഷ് മാധവന്‍ പുറത്തുവിട്ടത്.

എസ്ടികെ ഫ്രെയിംസിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള ആണ് ചിത്രം നിര്‍മ്മിക്കുന്നത്. കുഞ്ചാക്കോ ബോബനാണ് പോസ്റ്റർ പുറത്തുവിട്ടത്.

കാസര്‍ഗോഡ് സ്വദേശിയായ രാജേഷ് 'അസ്‍തമയം വരെ' എന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്‍ട്രോളറായാണ് വെള്ളിത്തിരയിലെത്തിയത്. ദിലീഷ് പോത്തന്റെ 'മഹേഷിന്റെ പ്രതികാരം' എന്ന ചിത്രത്തിലൂടെയാണ് അഭിനേതാവാകുന്നത്. ദിലീഷ് പോത്തന്റെ തന്നെ 'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന ചിത്രത്തിന്റെ സഹസംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്ഥാന- ദേശീയ അവാര്‍ഡുകള്‍ നേടിയ 'തിങ്കളാഴ്ച നിശ്ചയം' എന്ന ചിത്രത്തിന്റെ കാസ്റ്റിംഗ് ഡയറക്ടറായിരുന്നു. ഏറ്റവുമൊടുവില്‍ 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിലെ 'സുരേശൻ' എന്ന  കഥാപാത്രമായി എത്തി തിയറ്ററുകളില്‍ ചിരി നിറച്ചതോടെ ആരാധകരുടെ പ്രിയ താരങ്ങളിലൊരാളായി രാജേഷ് മാറുകയായിരുന്നു.

ആര്‍എസ്എസിന്റെ സഹായം വേണ്ട കാലം കഴിഞ്ഞു; ബിജെപി വളര്‍ന്നു, ശക്തി പ്രാപിച്ചു: ജെ പി നദ്ദ

വിദ്വേഷ പ്രസംഗം: പ്രധാനമന്ത്രിക്കെതിരെയുള്ള പരാതിയിൽ എന്ത് നടപടി സ്വീകരിച്ചെന്ന് പോലീസിനോട് ഡൽഹി കോടതി

വിദേശ സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി തിരികെയെത്തി; ചോദ്യങ്ങളോട് പ്രതികരിച്ചില്ല, മന്ത്രി റിയാസ് നാളെയെത്തും

ഇടതുപക്ഷത്തിന് ചെക്ക് വയ്ക്കുമോ? മമതയുടെ പിന്തുണ നീക്കത്തിന് പിന്നിലെ സ്വപ്‌നങ്ങള്‍

പ്രചാരണത്തിനിടെ കനയ്യ കുമാറിന് നേരെ ആക്രമണം; ബിജെപിയെന്ന് കോണ്‍ഗ്രസ്