ENTERTAINMENT

റോക്കി ഔർ റാണി കി പ്രേം കഹാനി: ബോക്സ് ഓഫീസിൽ തരംഗമായി റോക്കിയുടെയും റാണിയുടെയും പ്രണയം

എന്റർടെയ്ൻമെന്റ് ഡെസ്ക്

രൺവീർ സിങ് - ആലിയ ഭട്ട് ചിത്രം റോക്കി ഔർ റാണി കി പ്രേം കഹാനി തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രം റിലീസ് ആയി അഞ്ച് ദിവസം പിന്നിട്ടപ്പോൾ ബോക്സ് ഓഫീസിൽ 60 കോടി രൂപ നേടിയതാണ് റിപ്പോർട്ട്. ഒരിടവേളയ്ക്ക് ശേഷം റോക്കി ഔർ റാണി കി പ്രേം കഹാനിയിലൂടെ സംവിധാന രം​ഗത്തേക്ക് മടങ്ങിവന്ന കരൺ ജോഹർ ​ഗംഭീരമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്.

ജൂലൈ 28നാണ് ചിത്രം തീയേറ്ററുകളിലെത്തിയത്. ആദ്യ ദിവസത്തെ കളക്ഷൻ 11.10 കോടിയായിരുന്നെങ്കിൽ രണ്ടാം ദിവസം ചിത്രം 16 കോടിയിലേറെയാണ് നേടിയത്. മൂന്നാം ദിവസമായ ഞായറാഴ്ച 18.75 കോടി രൂപയാണ് ചിത്രത്തിന് ലഭിച്ചത്. ഫാമിലി എന്റര്‍ടെയ്നറായി ഒരുക്കിയ ചിത്രം ഇന്ത്യയുടെ പ്രധാന ന​ഗരങ്ങളിലെല്ലാം ഹൗസ്‌ഫുള്ളാണ്. നിലവിൽ, ചിത്രം ഏകദേശം 60.17 കോടി രൂപ നേടിയതാണ് റിപ്പോർട്ട്. തിങ്കളാഴ്ച 7 കോടിയായി കളക്ഷൻ കുറഞ്ഞെങ്കിലും ചൊവ്വാഴ്ച തിരിച്ചുപിടിച്ചു.

രൺവീർ സിങ്ങും ആലിയ ഭട്ടും പ്രധാന ജോഡികളായി എത്തിയ ചിത്രത്തിൽ ജയ ബച്ചൻ, ധർമേന്ദ്ര, ശബാന ആസ്മി, ടോട്ട റോയ് ചൗധരി, ചുർണി ഗാംഗുലി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഏഴ് വർഷത്തിന് ശേഷമാണ് കരൺ ജോഹർ സംവിധാനരം​ഗത്തേക്ക് മടങ്ങിവരുന്നത്. ഏ ദിൽ ഹേ മുഷ്‌കിലാണ് കരൺ ജോഹർ അവസാനമായി സംവിധാനം ചെയ്ത ചിത്രം.

ലോകമെമ്പാടുമായി ചിത്രം 100 കോടി കടന്നതായി കഴിഞ്ഞ ദിവസം കരൺ ജോഹർ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരുന്നു. വരുൺ ധവാൻ, ജാൻവി കപൂർ, സാറാ അലി ഖാൻ, അനന്യ പാണ്ഡെ എന്നിവർ പ്രത്യക്ഷപ്പെടുന്ന ഹാർട്ട് ത്രോബ് എന്ന ഗാനവും അദ്ദേഹം ഇൻസ്റ്റയിൽ പങ്കിട്ടിരുന്നു.

റോക്കി ഔർ റാണി കി പ്രേം കഹാനിയെക്കുറിച്ചുളള ബോളിവുഡ് സഹപ്രവർത്തകരുടെ പ്രതികരണങ്ങളും കരൺ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ചിത്രത്തിനായി ഏറെ നാൾ കാത്തിരിന്നുവെന്നും റോക്കിയുടെയും റാണിയുടെയും പ്രണയം വളരെ മനോഹരമാണെന്നും ഇരുവരും അതിശയിപ്പിച്ചുവെന്നുമാണ് ബോളിവു‍ഡ് നടി ഭൂമി പെഡ്നേക്കർ ചിത്രത്തെ വിശേഷിപ്പിച്ചത്. ഹോളിവുഡ് ചിത്രങ്ങളായ ഓപ്പൺഹൈമറും ബാർബിയും ഇന്ത്യയിൽ വിജയകരമായി പ്രദർശനം തുടരുമ്പോഴാണ് കരൺ ജോഹർ ചിത്രത്തിന്റെ കുതിപ്പെന്നതും ശ്രദ്ധേയമാണ്.

വരുന്നു അതിതീവ്ര മഴ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സ്വാതി മലിവാളിനെ മർദിച്ചെന്ന പരാതി: കെജ്‌രിവാളിന്റെ മുന്‍ പിഎസ് ബൈഭവ് കുമാർ അറസ്റ്റില്‍

സ്വാതി മലിവാളിനെ പുറത്തേക്കുകൊണ്ടുവരുന്ന സുരക്ഷാഉദ്യോഗസ്ഥര്‍; പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് ആംആദ്മി

കിർഗിസ്താനിൽ അന്താരാഷ്ട്ര വിദ്യാർഥികൾക്കുനേരെ ആക്രമണം; പുറത്തിറങ്ങരുതെന്ന് നിർദേശം നൽകി ഇന്ത്യയും പാകിസ്താനും

ആര്‍എസ്എസിന്റെ സഹായംവേണ്ട കാലം കഴിഞ്ഞു; ബിജെപി വളര്‍ന്നു, ശക്തി പ്രാപിച്ചു: ജെ പി നദ്ദ