ENTERTAINMENT

ആര്‍ ആര്‍ ആറിന് ഹിന്ദുത്വ അജണ്ടയെന്ന് സംവിധായകൻ കമൽ ; ഗോൾഡൻ ഗ്ലോബും ഓസ്കറും കച്ചവട പുരസ്കാരങ്ങൾ

ഗ്രീഷ്മ എസ് നായർ

രാജമൗലി ചിത്രം ആര്‍ ആര്‍ ആറിന് ഹിന്ദുത്വ അജണ്ടയെന്ന് സംവിധായകന്‍ കമല്‍. ആര്‍ ആര്‍ ആറിന്റെ സംവിധായകന്‍ മനപൂര്‍വം ചെയ്തതാണെന്ന് കരുതുന്നില്ല. പക്ഷെ അറിഞ്ഞോ അറിയാതെയോ സിനിമകളില്‍ പോലും ഹിന്ദുത്വവത്കരണമാണ് സംഭവിക്കുന്നത് . സിനിമ കണ്ടവര്‍ക്ക് അത് മനസിലാകും. വിമര്‍ശനങ്ങള്‍ പ്രമേയത്തെ കുറിച്ചാണെന്നും കമല്‍ പറയുന്നു . നിലവില്‍ നമ്മുടെ രാജ്യത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകരെ സ്വാധീനിക്കാന്‍ വേണ്ട ഘടകങ്ങളെന്ന നിലയിലാണ് പല സംവിധായകരും ഇത്തരം അജണ്ടകളെ കൂട്ടുപിടിക്കുന്നത് .

ഇത്തരം ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന പുരസ്‌കാരങ്ങള്‍ തീര്‍ത്തും കച്ചവട താത്പര്യമാണ് . ഗോള്‍ഡന്‍ ഗ്ലോബും ഓസ്‌കറും മഹത് പുരസ്‌കാരങ്ങളാണെന്ന് വിചാരിക്കുന്നില്ല . നിലവാരത്തിന്റെയോ മെറിറ്റിന്റെയോ അടിസ്ഥാനത്തില്‍ ആയിരുന്നെങ്കില്‍ ആര്‍ ആര്‍ ആര്‍ എന്തുകൊണ്ട് കാന്‍ ഫിലിം ഫെസ്റ്റിവലിലേക്കോ വെന്നീസ് ചലച്ചിത്രമേളയിലേക്കോ തിരഞ്ഞെടുക്കപ്പെട്ടില്ലെന്ന് സംവിധായകന്‍ കമല്‍ ചോദിക്കുന്നു . പതിനഞ്ച് വര്‍ഷം മുന്‍പായിരുന്നെങ്കില്‍ നാട്ടു നാട്ടു എന്ന ഗാനത്തിന് ഗോള്‍ഡന്‍ ഗ്ലോബ് ലഭിക്കുമോ എന്ന് സംശയമാണ്. കീരവാണി ഒരു പ്രതിഭയാണെന്നതില്‍ തര്‍ക്കമില്ല. പക്ഷെ അദ്ദേഹം ചെയ്ത ഏറ്റവും നല്ല ഗാനമല്ല നാട്ടു നാട്ടു. അതുകൊണ്ട് തന്നെ കച്ചവട താത്പര്യത്തിന് അപ്പുറത്ത് ഈ അവാര്‍ഡുകള്‍ക്ക് മെറിറ്റുണ്ടെന്ന് കരുതുന്നില്ലെന്നും കമൽ പറഞ്ഞു. ദ ഫോർത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു കമലിന്റെ പ്രതികരണം

ബിജെപി ആസ്ഥാനം വളയാന്‍ എഎപി; ഡല്‍ഹിയില്‍ നിരോധനാജ്ഞ, റോഡുകള്‍ അടച്ചു, അനുമതി തേടിയിട്ടില്ലെന്ന് പോലീസ്

'എഎപി പുറത്തുവിട്ട ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തത്'; സിസിടിവി വീഡിയോ നീക്കം ചെയ്‌തെന്ന് സ്വാതി; ബിഭവ് 5 ദിവസം കസ്റ്റഡിയില്‍

തിരഞ്ഞെടുപ്പിന് മുന്നോടിയായി കശ്മീരിൽ ആക്രമണം; ബിജെപി മുന്‍ ഗ്രാമമുഖ്യന്‍ കൊല്ലപ്പെട്ടു, ദമ്പതികൾക്ക് നേരേ വെടിവെയ്പ്,

ലോക്‌സഭ തിരഞ്ഞെടുപ്പ്: ഇതുവരെ പിടിച്ചെടുത്തത് 9,000 കോടി രൂപ, 2019 നെക്കാൾ രണ്ടര ഇരട്ടി

വിഷാംശം: അരളിക്കൊപ്പം അപകടകാരികള്‍ വേറെയും, മഴക്കാലത്ത് ശ്രദ്ധിക്കണം