ENTERTAINMENT

'ഈ അത്ഭുതകരമായ യാത്രയ്ക്ക് നന്ദി' ; ശാകുന്തളം എന്നും പ്രിയപ്പെട്ടതെന്ന് സാമന്ത

എന്റർടെയ്ൻമെന്റ് ഡെസ്ക്

ആരോഗ്യ പ്രശ്നങ്ങളെ തുടർന്നുണ്ടായ ഇടവേളയ്ക്ക് ശേഷം അഭിനയിച്ച ശാകുന്തളം കണ്ട സന്തോഷത്തിലാണ് സാമന്ത. റിലീസിന് മുന്നോടിയായി ചിത്രം കണ്ട ശേഷം സംവിധായകൻ ഗുണശേഖറിനും നിർമാതാവ് നീലിമയ്ക്കുമൊപ്പമുള്ള ചിത്രം സാമന്ത ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു. ഒടുവിൽ ഞാൻ സിനിമ കണ്ടെന്നും ഏറെ ഇഷ്ടപ്പെട്ടെന്നുമുള്ള കുറിപ്പോടെയായിരുന്നു ചിത്രം പോസ്റ്റ് ചെയ്തത്. ഏപ്രിൽ 14ന് ചിത്രം തീയേറ്ററുകളിലെത്തും

"ഒടുവിൽ ഞാൻ ഇന്ന് സിനിമ കണ്ടു! ഗുണശേഖർ സർ.. നിങ്ങൾക്ക് എന്റെ ഹൃദയം നിറഞ്ഞ സ്നേഹം. എത്ര മനോഹരമായ സിനിമ! നമ്മുടെ ഏറ്റവും വലിയ ഇതിഹാസങ്ങളിലൊന്ന് വളരെ മനോഹരമായി ജീവസുറ്റതാക്കി! പ്രേക്ഷകർ ചിത്രം ഇരു കയ്യും നീട്ടി സ്വീകരിക്കും! കുട്ടികളും ഈ മാന്ത്രിക ലോകത്തെ ഉറപ്പായും സ്നേഹിക്കും! ദിൽ രാജു, നീലിമ… ഈ അത്ഭുതകരമായ യാത്രയ്ക്ക് നന്ദി", സാമന്ത ഇൻസ്റ്റയിൽ കുറിച്ചു.

മഹാഭാരതത്തിലെ ശകുന്തള - ദുഷ്യന്തന്‍ പ്രണയകഥയായ 'അഭിജ്ഞാന ശാകുന്തളം' എന്ന കൃതിയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് ശാകുന്തളം. കാഴ്ചക്കാര്‍ക്ക് പുതിയതും ആകര്‍ഷകവുമായ അനുഭവം പകരാനായി ചിത്രം 3ഡിയിലും റിലീസ് ചെയ്യുന്നുണ്ട്. സാമന്ത ശകുന്തളയായി എത്തുമ്പോള്‍ 'സൂഫിയും സുജാതയും' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മലയാളി താരം ദേവ് മോഹനാണ് ദുഷ്യന്തന്റെ കഥാപാത്രം അവതരിപ്പിക്കുന്നത്.

സച്ചിന്‍ ഖേദേക്കര്‍, കബീര്‍ ബേദി, മോഹന്‍ ബാബു, പ്രകാശ് രാജ്, മധുബാല, ഗൗതമി, അദിതി ബാലന്‍, അനന്യ നാഗല്ല, ജിഷു സെന്‍ഗുപ്ത എന്നിവരും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങളില്‍ എത്തുന്നുണ്ട്.ഗുണശേഖറാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. സൂപ്പര്‍ സ്റ്റാര്‍ അല്ലു അര്‍ജുന്റെ മകള്‍ അല്ലു അര്‍ഹയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. തെലുങ്ക്,മലയാളം, തമിഴ്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാൽ ചിത്രം റിലീസ് ചെയ്യും. നേരത്തെ പലതവണ റിലീസ് തീരുമാനിച്ചിരുന്നെങ്കിലും പല കാരണങ്ങളാൽ മാറ്റിവയ്ക്കുകയായിരുന്നു

'തലച്ചോറ് തിന്നുന്ന' അമീബ ബാധ വീണ്ടും; മലപ്പുറത്ത് അഞ്ച് വയസുകാരന്‍ ഗുരുതരാവസ്ഥയില്‍

'ഇന്ത്യ സഖ്യത്തിന് പുറത്തുനിന്ന് പിന്തുണ', നിബന്ധന മുന്നോട്ടുവച്ച് മമത ബാനർജി

സിഎഎ നടപ്പാക്കി; 14 പേര്‍ക്ക് പൗരത്വം നല്‍കി കേന്ദ്ര സര്‍ക്കാര്‍

ഉഷ്ണതരംഗത്തിന് കാരണം കാലാവസ്ഥ വ്യതിയാനം? പുതിയ പഠനങ്ങളിലുള്ളത് നിർണായക വിവരങ്ങൾ

ധ്രുവദീപ്തിക്കു കാരണമായ സൗരജ്വാലകള്‍ പകര്‍ത്തി ആദിത്യ എല്‍ വണ്ണും ചന്ദ്രയാന്‍ രണ്ടും