ENTERTAINMENT

പഠാൻ ഒടിടിയിലേക്ക്; റിലീസ് തീയതി പുറത്ത്

എന്റർടെയ്ൻമെന്റ് ഡെസ്ക്

തീയേറ്ററുകളെ ത്രസിപ്പിച്ച് ബോളിവുഡിനെ വിജയവഴിയിലേക്ക് തിരിച്ചെത്തിച്ച ഷാരൂഖ് ചിത്രം പഠാൻ ഒടിടിയിലേക്ക്. ചിത്രം ഈ മാസം തന്നെ ആമസോൺ പ്രൈമിൽ സ്ട്രീമിങ് ആരംഭിക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. മാർച്ച് 22 ന് ചിത്രം ഒടിടിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല . സിനിമയുടെ തിയേറ്റര്‍ പതിപ്പില്‍ നിന്ന് ഒഴിവാക്കിയ സീനുകളും ഒടിടിയിലുണ്ടാകും.

സിനിമയിലെ ഗാനരംഗത്തിന്റെ പേരിലുണ്ടായ വിവാദത്തെ തുടർന്ന് രണ്ട് തവണ സെന്‍സര്‍ ചെയ്താണ് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്തത്. ഏതാനും രംഗങ്ങൾ സെൻസറിങ്ങിൽ മാറ്റിയിരുന്നു. ഈ മാറ്റങ്ങൾ കൂടാതെയുള്ള പതിപ്പാകും ഒടിടിയിലെത്തുക.

നാല് വര്‍ഷത്തിന് ശേഷം തീയേറ്ററില്‍ എത്തിയ ഷാരൂഖ് ചിത്രത്തിന് വലിയ വരവേല്‍പ്പാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. ലോകത്താകമാനമുള്ള തീയേറ്ററുകളിൽ നിന്ന് ചിത്രം 1000 കോടി നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വർഷം ജനുവരി 25ന് റിലീസ് ചെയ്ത ചിത്രം ഇപ്പോഴും തിയേറ്ററില്‍ പ്രദര്‍ശനം തുടര്‍ന്നുണ്ട്

ഷാരൂഖിനൊപ്പം ദീപിക പദുക്കോണും ജോൺ എബ്രഹാമും സിനിമയിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. പഠാൻ യാഷ് രാജ് ഫിലിംസിൻ്റെ സ്പൈ-യൂണിവേഴ്സിൻ്റെ ഭാഗമാണെന്നുള്ള വാർത്തകൾ നേരത്തെ വന്നിരുന്നു. ഷാരൂഖും സൽമാൻ ഖാനും ഋതിക് റോഷനും ഒരുമിച്ചെത്തുന്ന സ്പൈ സിനിമ വൈകാതെ കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

സ്വാതി മലിവാള്‍ കേസ്: 'കെജ്‌രിവാളിന്റെ മൗനം സ്ത്രീ സുരക്ഷയിലെ നിലപാട്'; രൂക്ഷ വിമർശനവുമായി ഡല്‍ഹി എല്‍ ജി

'തെറ്റ് ചെയ്തിട്ടില്ല, പിന്നെ എന്തിന് സമ്മതിക്കണം'; ലൈംഗികാരോപണക്കേസില്‍ മജിസ്ട്രേറ്റിനോട് ബ്രിജ്ഭൂഷണ്‍

'പ്രൊഫഷണല്‍ തലത്തിലാകുമ്പോള്‍ വയസില്‍ ആരും ഇളവ് നല്‍കില്ല'; കായികക്ഷമതയില്‍ ധോണി

കേരള രാഷ്ട്രീയത്തില്‍ തുളച്ചുകയറിയ 'വെടിയുണ്ട'; ഇപിയെ ലക്ഷ്യംവച്ചത് പിന്നെയാര്?

ഡ്രൈവിങ് സീറ്റിൽ യൂസഫലി, അതിഥിയായി രജിനികാന്ത്; അബുദാബിയിലെ റോള്‍സ് റോയ്‌സ് കറക്കം വൈറൽ