ഡ്രൈവിങ് സീറ്റിൽ യൂസഫലി, അതിഥിയായി രജിനികാന്ത്; 
അബുദാബിയിലെ റോള്‍സ് റോയ്‌സ് കറക്കം വൈറൽ

ഡ്രൈവിങ് സീറ്റിൽ യൂസഫലി, അതിഥിയായി രജിനികാന്ത്; അബുദാബിയിലെ റോള്‍സ് റോയ്‌സ് കറക്കം വൈറൽ

യുഎഇയിലെ സന്ദര്‍ശനത്തിനിടെയാണ് എംഎ യൂസഫലിയുമായി രജിനികാന്ത് കൂടിക്കാഴ്ച നടത്തിയത്

തെന്നിന്ത്യന്‍ സൂപ്പർ താരം രജിനികാന്തും ലുലു ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും ചെയര്‍മാനുമായ എംഎ യൂസഫലിയും ചേര്‍ന്നുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. തന്റെ പുതിയ സിനിമയായ 'വേട്ടയാന്റെ' ഷൂട്ടിങ്ങിനുശേഷം യുഎഇയിലെത്തിയപ്പോഴാണ് എംഎ യൂസഫലിയുമായി രജിനി കൂടിക്കാഴ്ച നടത്തിയത്.

ഡ്രൈവിങ് സീറ്റിൽ യൂസഫലി, അതിഥിയായി രജിനികാന്ത്; 
അബുദാബിയിലെ റോള്‍സ് റോയ്‌സ് കറക്കം വൈറൽ
ട്രംപിന്റെ ജീവിതകഥയുമായി 'ദി അപ്രൻ്റിസ്' കാനിൽ; ആദ്യ ഭാര്യ ഇവാനക്കെതിരായ ലൈംഗികാതിക്രമ രംഗങ്ങളും ചിത്രത്തിൽ

അബുദാബിയില്‍ വച്ച് രജിനികാന്ത് യൂസഫലിക്കൊപ്പം റോള്‍സ് റോയ്‌സ് കാറിൽ സഞ്ചരിക്കുന്ന വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. കറുത്ത ടീഷര്‍ട്ട് ധരിച്ച് സാധാരണ വേഷത്തിലാണ് രജിനികാന്ത് എത്തിയത്. യൂസഫലിയാണ് കാർ ഓടിക്കുന്നത്.

യൂസഫലി രജിനീകാന്തുമായി സഹകരിച്ചുള്ള വിവിധ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

യൂസഫലിയുമായി പുതിയ സംരംഭം തുടങ്ങാന്‍ രജിനിക്ക് താല്പര്യമുണ്ടെനനാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നേരത്തെ യൂസഫലി ചെന്നൈയിലെത്തിയപ്പോള്‍ രജിനികാന്തിനെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിച്ചിരുന്നു.

ഡ്രൈവിങ് സീറ്റിൽ യൂസഫലി, അതിഥിയായി രജിനികാന്ത്; 
അബുദാബിയിലെ റോള്‍സ് റോയ്‌സ് കറക്കം വൈറൽ
മോഹന്‍ലാല്‍ എന്ന 'അഹങ്കാരിയായ' ഗായകന്‍

യൂസഫലിയെക്കൂടാതെ ലുലു ഗ്രൂപ്പ് സിഒഒ സൈഫീ രൂപവാലയെയും രജിനികാന്ത് സന്ദര്‍ശിച്ചു. രജിനികാന്തുമായുള്ള ചിത്രം സൈഫീ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. ഒരേയൊരു ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാറായ തലൈവറെ കാണാൻ അവിശ്വസനീയമായ അവസരം ലഭിച്ചതില്‍ ത്രിലില്ലാണ് താനെന്ന് സൈഫീ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

രജിനികാന്തിന്റെ പുതിയ ചിത്രമായ 'വേട്ടയാൻ' ഒക്ടോബറിലാണ് റിലീസ് ചെയ്യുന്നത്. അബുദാബിയിൽനിന്നു തിരിച്ചുവന്നശേഷം ലോകേഷ് കനകരാജിന്റെ 'കൂലി' എന്ന ചിത്രത്തിലാണു രജിനി ജോയിൻ ചെയ്യുക. രജിനികാന്തിന്റെ 171-ാം ചിത്രമാണ് 'കൂലി'.

logo
The Fourth
www.thefourthnews.in