ട്രംപിന്റെ ജീവിതകഥയുമായി 'ദി അപ്രൻ്റിസ്' കാനിൽ; ആദ്യ ഭാര്യ ഇവാനക്കെതിരായ ലൈംഗികാതിക്രമ രംഗങ്ങളും ചിത്രത്തിൽ

ട്രംപിന്റെ ജീവിതകഥയുമായി 'ദി അപ്രൻ്റിസ്' കാനിൽ; ആദ്യ ഭാര്യ ഇവാനക്കെതിരായ ലൈംഗികാതിക്രമ രംഗങ്ങളും ചിത്രത്തിൽ

ബെസ്റ്റ് സെല്ലിങ് നോൺ ഫിക്ഷൻ എഴുത്തുകാരൻ ഗബ്രിയേൽ ഷെർമാൻ തിരക്കഥ എഴുതിയ ചിത്രത്തിൽ ഡൊണാൾഡ് ട്രംപായി സെബാസ്റ്റ്യൻ സ്റ്റാനും ഇവാൻക ട്രംപായി മരിയ ബകലോവയും ആണ് വേഷമിട്ടിരുന്നത്

കാൻ ഫിലിം ഫെസ്റ്റിവലിൽ അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻറെ ജീവിത കഥ 'ദി അപ്രൻ്റിസ്'. ഇറാനിയൻ - ഡാനിഷ് സംവിധായകൻ അലി അബ്ബാസി സംവിധാനം ചെയ്ത ചിത്രത്തിൽ 1970-80 കളിൽ ട്രംപ് റിയൽ എസ്റ്റേറ്റ് ബിസിനസ് രംഗത്ത് സജീവമായിരുന്ന കാലമാണ് ഉൾപ്പെടുത്തിയിരുന്നത്. ചിത്രത്തിൽ ആദ്യ ഭാര്യ ഇവാന ട്രംപുമായുള്ള വിവാഹമോചന സമയത്ത് ട്രംപ് ഭാര്യയെ ബലാത്സംഗം ചെയ്തതായും കാണിക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് 77ാമത് കാൻ ചലച്ചിത്ര മേളയിൽ ചിത്രം പ്രീമിയർ ചെയ്തത്.

ട്രംപിന്റെ ജീവിതകഥയുമായി 'ദി അപ്രൻ്റിസ്' കാനിൽ; ആദ്യ ഭാര്യ ഇവാനക്കെതിരായ ലൈംഗികാതിക്രമ രംഗങ്ങളും ചിത്രത്തിൽ
'ഗജിനിയില്‍ സൽമാൻ ഖാനെയായിരുന്നു മുരുഗദോസിന് താത്പര്യം', ആമിറെത്തിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി പ്രദീപ് റാവത്ത്

1989 ൽ നടന്ന ട്രംപിന്റെയും ഇവാനയുടെയും വിവാഹമോചന നടപടികൾ സമഗ്രമായി ചിത്രത്തിൽ സാങ്കല്പികമായി പറയുന്നുണ്ട്. ചിത്രത്തിന്റെ അവസാനമെത്തുമ്പോൾ ട്രംപിന്റെ രൂപത്തെ ഇകഴ്ത്തി ഇവാന സംസാരിക്കുമ്പോൾ ട്രംപ് വളരെ രൂക്ഷമായി പ്രതികരിക്കുന്നത് കാണിക്കുന്നു. " നിങ്ങളുടെ മുഖം ഓറഞ്ച് പോലെയാണ്. നിങ്ങൾ തടിച്ച് കൊണ്ടിരിക്കുന്നു. നിങ്ങൾ വിരൂപനായി കൊണ്ടിരിക്കുന്നു. നിങ്ങൾ കഷണ്ടിയായി കൊണ്ടിരിക്കുന്നു," എന്ന് ഇവാന പറയുമ്പോൾ വളരെ രോഷത്തോടെ ട്രംപ് ഭാര്യയെ ബലമായി തറയിൽ തള്ളിയിട്ട് ബലാത്സംഗം ചെയ്യുന്നതായാണ് സിനിമയിൽ അവതരിപ്പിച്ചിട്ടുള്ളത്.

1990 ൽ വിവാഹമോചനത്തിന്റെ ഭാഗമായി ഇവാന സമാനമായ ഒരു ആരോപണം ട്രംപിനെതിരെ ഉന്നയിച്ചിരുന്നു. ആദ്യം ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ചെങ്കിലും പിന്നീട് ഇതിൽ കൂടുതൽ വ്യക്തത വരുത്തുകയും ആക്രമിക്കപ്പെടുകയാണ് ഉണ്ടായതെന്ന് പറയുകയും ചെയ്‌തിരുന്നു. 2022ൽ പടികളിൽ നിന്ന് വീണാണ് ഇവാന മരിച്ചത്.

ട്രംപിന്റെ ജീവിതകഥയുമായി 'ദി അപ്രൻ്റിസ്' കാനിൽ; ആദ്യ ഭാര്യ ഇവാനക്കെതിരായ ലൈംഗികാതിക്രമ രംഗങ്ങളും ചിത്രത്തിൽ
64 ന്റെ നിറവിൽ ലാലേട്ടൻ: മലയാളികൾ നെഞ്ചേറ്റുന്ന ചില മോഹൻലാൽ ഡയലോഗുകൾ ഇതാ

ബെസ്റ്റ് സെല്ലിങ് നോൺ ഫിക്ഷൻ എഴുത്തുകാരൻ ഗബ്രിയേൽ ഷെർമാൻ തിരക്കഥ എഴുതിയ ചിത്രത്തിൽ ഡൊണാൾഡ് ട്രംപായി സെബാസ്റ്റ്യൻ സ്റ്റാനും ഇവാന ട്രംപായി മരിയ ബകലോവയും ആണ് വേഷമിട്ടിരുന്നത്. കുപ്രസിദ്ധ അഭിഭാഷകനായ റോയ് കോണെന്ന കഥാപാത്രമായി ജെറമി സ്‌ട്രോങ്ങിൻ എത്തിയിട്ടുണ്ട്. അമേരിക്കൻ മുതലാളിത്തത്തിൻ്റെ വിരൂപമായ മറ്റൊരു വശം വെളിപ്പെടുത്തുന്ന തരത്തിലാണ് ചിത്രം. ചിത്രത്തിലുടനീളം 'ഒന്നും സമ്മതിക്കരുത്, എല്ലാം നിഷേധിക്കുക' എന്ന് കോൺ ട്രംപിന് ഉപദേശം നൽകുന്നതായി കാണാം.

ട്രംപിന്റെ ജീവിതകഥയുമായി 'ദി അപ്രൻ്റിസ്' കാനിൽ; ആദ്യ ഭാര്യ ഇവാനക്കെതിരായ ലൈംഗികാതിക്രമ രംഗങ്ങളും ചിത്രത്തിൽ
മോഹന്‍ലാല്‍ എന്ന 'അഹങ്കാരിയായ' ഗായകന്‍

കാനിൻ്റെ അഭിമാനകരമായ പാം ഡി ഓർ അവാർഡിനായാണ് ദി അപ്രൻ്റിസ് മത്സരിക്കുന്നത്. കനേഡിയൻ, ഡാനിഷ്, ഐറിഷ് പിന്തുണയിൽ നിർമ്മിച്ച ചിത്രം നിരവധി വിദേശ രാജ്യങ്ങളിൽ വിറ്റഴിച്ചിട്ടുണ്ടെങ്കിലും, ഇതുവരെ ഒരു യുഎസ് വിതരണ കരാർ നേടിയിട്ടില്ലെന്ന് റിപ്പോർട്ടുണ്ട്.

നേരത്തെയും നിരവധി തവണ ട്രംപിനെതിരെ ലൈംഗികാരോപണങ്ങൾ ഉണ്ടായിട്ടുണ്ട്. 1970 മുതൽ, കുറഞ്ഞത് 25 സ്ത്രീകളെങ്കിലും ട്രംപ് ലൈംഗിക ദുരുപയോഗം ചെയ്തതായി ആരോപിച്ചിട്ടുണ്ട്. എന്നാൽ ഇതെല്ലം അദ്ദേഹം നിഷേധിച്ചു. കഴിഞ്ഞ വർഷം, എഴുത്തുകാരി ഇ. ജീൻ കരോളിനെ ട്രംപ് ലൈംഗികമായി ദുരുപയോഗം ചെയ്തതായി കണ്ടെത്തിയിരുന്നു. 83.3 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു.

logo
The Fourth
www.thefourthnews.in