64 ന്റെ നിറവിൽ ലാലേട്ടൻ: മലയാളികൾ നെഞ്ചേറ്റുന്ന ചില മോഹൻലാൽ ഡയലോഗുകൾ ഇതാ

64 ന്റെ നിറവിൽ ലാലേട്ടൻ: മലയാളികൾ നെഞ്ചേറ്റുന്ന ചില മോഹൻലാൽ ഡയലോഗുകൾ ഇതാ

അദ്ദേഹം ഉപയോഗിച്ച പല ഡയലോഗുകളും ഇപ്പോൾ മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്

മലയാളികളുടെ സ്വന്തം ലാലേട്ടന് ഇന്ന് 64 ആം പിറന്നാൾ. ചലച്ചിത്ര രംഗത്ത് നാല് പതിറ്റാണ്ടായി സജീവമാണ് മോഹൻലാൽ. തിരനോട്ടത്തിലെ കുട്ടപ്പനില്‍ നിന്നും മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ വില്ലനില്‍ നിന്നും വളർന്ന് ഒരുപിടി നല്ല കഥാപാത്രങ്ങൾ അദ്ദേഹം മലയാളത്തിന് സമ്മാനിച്ച് കഴിഞ്ഞു. തന്റെ 360 ആം ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് അദ്ദേഹം പിറന്നാൾ ആഘോഷിക്കുന്നത്. ഒപ്പം ആരാധകരും പ്രിയപ്പെട്ട ലാലേട്ടന്റെ പിറന്നാൾ ആഘോഷമാക്കാൻ ഒരുങ്ങുകയാണ്.

64 ന്റെ നിറവിൽ ലാലേട്ടൻ: മലയാളികൾ നെഞ്ചേറ്റുന്ന ചില മോഹൻലാൽ ഡയലോഗുകൾ ഇതാ
മോഹന്‍ലാല്‍ @64: 'ലാലേട്ടൻ മൂവി ഫെസ്റ്റിവെല്ലില്‍' ഹിറ്റ് ചിത്രങ്ങളുടെ റീ റിലീസ്

മോഹൻലാലിൻറെ സ്വാഭാവിക നടന ശൈലിയിൽ അനശ്വരമായ പല കഥാപാത്രങ്ങളും മലയാളികളുടെ മനസിൽ എക്കാലവും തങ്ങി നിൽക്കുന്നതാണ്. അദ്ദേഹം ഉപയോഗിച്ച പല ഡയലോഗുകളും ഇപ്പോൾ മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്.

പിക്കപ്പ് ലൈനുകൾ മുതൽ ഇമോഷണൽ പീസുകൾ വരെ, മലയാളികൾ ഇന്നും നെഞ്ചേറ്റുന്ന വളരെ പ്രശസ്തമായ ചില മോഹൻ ലാൽ ഡയലോഗുകൾ ഇതാ :

64 ന്റെ നിറവിൽ ലാലേട്ടൻ: മലയാളികൾ നെഞ്ചേറ്റുന്ന ചില മോഹൻലാൽ ഡയലോഗുകൾ ഇതാ
'എൻഐഎയും അഖണ്ഡ ശക്തി മോർച്ചയും', പുതിയ താരങ്ങളായി സുരാജും ഷറഫുദ്ദീനും; ലീക്കായി എമ്പുരാൻ ലൊക്കേഷൻ ദൃശ്യങ്ങൾ

'ഗുഡ് ഈവിനിങ് മിസിസ് പ്രഭാ നരേന്ദ്രന്‍' - മഞ്ഞില്‍ വിരിഞ്ഞ പൂക്കൾ

"പോരുന്നോ എന്റെ കൂടെ," - തേന്മാവിൻ കൊമ്പത്ത്

" വിജയാ, എടാ നമുക്കെന്താ ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞത്," - നാടോടിക്കാറ്റ്

" ജീവിക്കാൻ ഇപ്പൊ ഒരു മോഹം തോന്നുന്നു, അത്കൊണ്ട് ചോദിക്കുവാ, എന്നെ കൊല്ലാതിരിക്കാൻ പറ്റുമോ ?" - ചിത്രം

" എന്താടോ വാര്യരേ ഞാൻ നന്നാവാത്തെ," - ദേവാസുരം

" ആനി മോനെ സ്നേഹിക്കുന്ന പോലെ മാഗിക്ക് എന്നെ സ്നേഹിക്കാമോ" - ദശരഥം

" ഒരാളെ പോലെ ഏഴ് പേരുണ്ടാകും എന്നൊക്കെ പറയുന്നത് വെറുതെയാ, ഒരാളെ പോലെ ഒരാൾ മാത്രമേ ഉള്ളു," - ചന്ദ്രോത്സവം

" നാർകോട്ടിക്‌സ് ഈസ് എ ഡേർട്ടി ബിസിനസ്," - ഇരുപതാം നൂറ്റാണ്ട്

64 ന്റെ നിറവിൽ ലാലേട്ടൻ: മലയാളികൾ നെഞ്ചേറ്റുന്ന ചില മോഹൻലാൽ ഡയലോഗുകൾ ഇതാ
ബിജു മേനോൻ മലയാളസിനിമയിൽ എത്തിയിട്ട് 30 വർഷം; ആഘോഷമാക്കി 'തലവൻ' അണിയറപ്രവർത്തകർ

" ഓർക്കാൻ നമുക്കിടയിൽ ഒന്നുമില്ല, പക്ഷെ മറക്കാതിരിക്കാൻ നമുക്കിടയിൽ എന്തോ ഉണ്ട്," - തൂവാന തുമ്പികൾ

"ദേ...ഒരു മാതിരി മറ്റേടത്തെ ചോദ്യം ചോദിക്കരുത്. അങ്ങ് ഇഷ്ടപ്പെട്ടു. അത്രേള്ളൂ ," - അധിപൻ

" സാധനം കയ്യിലുണ്ടോ," - അക്കരെ അക്കരെ അക്കരെ

" മൈ ഫോൺ നമ്പർ ഈസ് ഡബിൾ ടു ഡബിൾ ഫൈവ്," -രാജാവിന്റെ മകൻ

" ഒരു മനോരോഗ ചികിത്സകനും സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൂടെ ഒക്കെ ഞാൻ സഞ്ചരിച്ചെന്നിരിക്കും..ഒരു ഭ്രാന്തനെപ്പോലെ," - മണിച്ചിത്രത്താഴ്

"സവാരി ഗിരി ഗിരി.." - രാവണ പ്രഭു

64 ന്റെ നിറവിൽ ലാലേട്ടൻ: മലയാളികൾ നെഞ്ചേറ്റുന്ന ചില മോഹൻലാൽ ഡയലോഗുകൾ ഇതാ
പ്രേമലു, മഞ്ഞുമ്മൽ ബോയ്‌സ്, ആടുജീവിതം; ബ്ലോക്ക് ബസ്റ്റർ സിനിമകളെ കടത്തിവെട്ടി റെക്കോർഡുമായി ഗുരുവായൂരമ്പല നടയില്‍

"ലേലു അല്ലു ! ലേലു അല്ലു ! ലേലു അല്ലു ! അഴിച്ച് വിടൂ," - തേന്മാവിൻ കൊമ്പത്ത്

" ഇതെന്റെ പുത്തൻ റെയ്ബാൻ ഗ്ലാസ്. ഇത് ചവിട്ടി പൊട്ടിച്ചാൽ നിന്റെ കാല് ഞാൻ വെട്ടും," - സ്ഫടികം

" കൈവിട്ട ആയുധം. വാ വിട്ട വാക്ക്... രണ്ടും തിരിച്ചെടുക്കാനാവില്ല, ഓർത്താൽ നന്ന്," - ആറാം തമ്പുരാൻ

" അങ്കമാലിയിലെ അമ്മാവൻ ആരാന്നാ പറഞ്ഞെ," - കിലുക്കം

"നമുക്ക് ചോയിച്ച് ചോയിച്ച് പോവ്വാം' - അയാള്‍ കഥ എഴുതുകയാണ്

" ഈ രഹസ്യം എന്നോട് കൂടി മണ്ണിലലിയും," - ദൃശ്യം

"വഴിമാറെടാ മുണ്ടയ്ക്കൽ ശേഖരാ..." - രാവണ പ്രഭു

logo
The Fourth
www.thefourthnews.in