ബിജു മേനോൻ മലയാളസിനിമയിൽ എത്തിയിട്ട് 30 വർഷം; ആഘോഷമാക്കി 'തലവൻ' അണിയറപ്രവർത്തകർ

ബിജു മേനോൻ മലയാളസിനിമയിൽ എത്തിയിട്ട് 30 വർഷം; ആഘോഷമാക്കി 'തലവൻ' അണിയറപ്രവർത്തകർ

1994 ലാണ് ബിജു മേനോൻ ആദ്യമായി നായകനാവുന്നത്

മലയാളികളുടെ പ്രിയനടന്മാരിൽ ഒരാളാണ് ബിജു മേനോൻ. സീരിയലുകളിലൂടെ അഭിനയം തുടങ്ങി പിന്നീട് സിനിമയിൽ എത്തിയ ബിജു മേനോൻ തന്റെ കരിയറിന്റെ മുപ്പത് വർഷങ്ങൾ പൂർത്തിയാക്കുകയാണ്.

1991 ൽ ഈഗിൾ എന്ന ചിത്രത്തിലാണ് ബിജു മേനോൻ ആദ്യമായി അഭിനയിക്കുന്നത്. ആ ചിത്രത്തിൽ ഒരു ഹോട്ടൽ റിസപ്ഷനിസ്റ്റ് ആയി ജൂനിയർ ആർടിസ്റ്റ് ആയിട്ടായിരുന്നു ബിജു മേനോൻ അഭിനയിച്ചത്. പിന്നീട് 1994 ലാണ് ബിജു മേനോൻ ആദ്യമായി നായകനാവുന്നത്.

ജൂഡ് അട്ടിപ്പേറ്റി സംവിധാനം ചെയ്ത പുത്രൻ എന്ന ചിത്രത്തിലായിരുന്നു ഇത്. ബിജുമേനോൻ അഭിനയിച്ച മിഖായേലിന്റെ സന്തതികൾ എന്ന സീരിയലിന്റെ തുടർച്ചയായിട്ടായിരുന്നു ഈ സിനിമ. പിന്നീട് നായകനായും സഹനടനായും വില്ലനായും നിരവധി സിനിമകളിൽ ബിജു മേനോൻ അഭിനയിച്ചിരുന്നു.

ബിജു മേനോൻ മലയാളസിനിമയിൽ എത്തിയിട്ട് 30 വർഷം; ആഘോഷമാക്കി 'തലവൻ' അണിയറപ്രവർത്തകർ
താരങ്ങള്‍ ചെയ്യാന്‍ ശ്രമിക്കാത്ത പരീക്ഷണം, അത്ഭുതമാണ് മമ്മൂട്ടി: രാജ് ബി ഷെട്ടി

ബിജു മേനോന്റെ കരിയറിലെ നേട്ടം ആഘോഷമാക്കിയിരിക്കുകയാണ് തലവൻ സിനിമയുടെ അണിയറ പ്രവർത്തകർ. കരിയറിന്റെ മുപ്പതാം വർഷത്തിൽ ബിജു മേനോൻ നായകനാവുന്ന ചിത്രമാണ് തലവൻ. ജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആസിഫ് അലിയും പ്രധാനവേഷത്തിൽ എത്തുന്നു.

അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറുകളിൽ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ നിർമിക്കുന്ന ചിത്രം ത്രില്ലർ മൂഡിലുള്ള ചിത്രം കൂടിയാണ്.

മലബാറിലെ നാട്ടിൻപുറങ്ങളെ പ്രധാന പശ്ചാത്തലമാക്കി ഒരുക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ്. അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ബിജു മേനോൻ മലയാളസിനിമയിൽ എത്തിയിട്ട് 30 വർഷം; ആഘോഷമാക്കി 'തലവൻ' അണിയറപ്രവർത്തകർ
നരേന്ദ്രമോദിയായി സത്യരാജ് എത്തുമോ? പ്രതികരിച്ച് താരം

ശരത് പെരുമ്പാവൂർ, ആനന്ദ് തേവരക്കാട്ട് എന്നിവരാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം& പശ്ചാത്തലസംഗീതം - ദീപക് ദേവ്, ഛായാഗ്രഹണം - ശരൺ വേലായുധൻ. എഡിറ്റിംഗ് - സൂരജ് ഇ എസ്, കലാസംവിധാനം - അജയൻ മങ്ങാട്, സൗണ്ട് - രംഗനാഥ് രവി, മേക്കപ്പ് - റോണക്‌സ് സേവ്യർ, കോസ്റ്റ്യൂം - ജിഷാദ്

ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ - സാഗർ, അസ്റ്റോസ്സിയേറ്റ് ഡയറക്ടേർസ് - ഫർഹാൻസ് പി ഫൈസൽ, അഭിജിത്ത് കെ എസ്, പ്രൊഡക്ഷൻ മാനേജർ - ജോബി ജോൺ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - ഷെമീജ് കൊയിലാണ്ടി, പ്രൊഡക്ഷൻ കൺട്രോളർ - ആസാദ് കണ്ണാടിക്കൽ, പി ആർ ഒ - വാഴൂർ ജോസ്, ആതിര ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ.

logo
The Fourth
www.thefourthnews.in