നരേന്ദ്രമോദിയായി സത്യരാജ് എത്തുമോ? പ്രതികരിച്ച് താരം

നരേന്ദ്രമോദിയായി സത്യരാജ് എത്തുമോ? പ്രതികരിച്ച് താരം

പെരിയാർ ഇവി രാമസാമിയുടെ ബയോപിക്കിൽ പെരിയാർ ആയി അഭിനയിച്ചതും സത്യരാജ് ആയിരുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബയോപിക്കിൽ നായകനായി തമിഴ്താരം സത്യരാജ് എത്തുമെന്നുള്ള റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. തമിഴിലെ പ്രമുഖ സ്ട്രാറ്റജിസ്റ്റ് ആയ നികിൽ മുരുകനാണ് ഈ വാർത്ത ആദ്യം പുറത്തുവിട്ടത്. സത്യരാജിന്റെ മക്കളായ സിബി സത്യരാജിനെയും ദിവ്യ സത്യരാജിനെയും മെൻഷൻ ചെയ്ത് കൊണ്ടായിരുന്നു നികിൽ മുരുകൻ തന്റെ എക്‌സ് അക്കൗണ്ടിൽ പോസ്റ്റിട്ടത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബയോപികിൽ സത്യരാജ് നായകനാവുമെന്നും കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നുമായിരുന്നു പോസ്റ്റ്. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളാണ് ഉണ്ടായത്.

നരേന്ദ്രമോദിയായി സത്യരാജ് എത്തുമോ? പ്രതികരിച്ച് താരം
പുഷ്പ 2 വിൽനിന്ന് എഡിറ്റർ ആന്റണി റൂബൻ പിന്മാറി? പകരമെത്തുക നവീൻ നൂലിയെന്ന് റിപ്പോർട്ട്

ബിജെപി വിരുദ്ധ നിലപാടുകൾ മുൻ കാലങ്ങളിൽ എടുക്കുകയും പെരിയാർ ഇവി രാമസാമിയുടെ ബയോപിക്കിൽ പെരിയാർ ആയി അഭിനയിക്കുകയും ചെയ്ത സത്യരാജ് പ്രധാനമന്ത്രി നരേന്ദ്രമോദിയായി അഭിനയിക്കുമോയെന്നായിരുന്നു ഉയർന്ന ചോദ്യങ്ങളിൽ ഒന്ന്.

വാർത്തയിൽ പ്രതികരണവുമായി സത്യരാജ് രംഗത്ത് എത്തി. 'ഞാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വേഷം ചെയ്യുന്നു എന്ന വാർത്ത സോഷ്യൽ മീഡിയയിലൂടെയാണ് വന്നത്, ഇത് എനിക്ക് പുതിയ വാർത്തയാണ് എന്നായിരുന്നു സത്യരാജിന്റെ പ്രതികരണം.

നരേന്ദ്രമോദിയായി സത്യരാജ് എത്തുമോ? പ്രതികരിച്ച് താരം
വിഷാംശം: അരളിക്കൊപ്പം അപകടകാരികള്‍ വേറെയും, മഴക്കാലത്ത് ശ്രദ്ധിക്കണം

അതേസമയം പെരിയാറിന്റെ വേഷം ചെയ്ത ഞാന്‍ മോദിയുടെ വേഷം ചെയ്യുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് നിരവധി സിനിമകളിൽ നിരീശ്വരവാദത്തെക്കുറിച്ച് സംസാരിച്ച എംആർ രാധ എന്ന നിരീശ്വരവാദി ആത്മീയവാദിയായും അഭിനയിച്ചിട്ടുണ്ടെന്നും ഇത്തരമൊരവസരം വരുമോയെന്ന് നോക്കാം എന്നുമായിരുന്നു സത്യരാജിന്റെ പ്രതികരണം.

നേരത്തെ നരേന്ദ്രമോദിയുടെ ജീവിത കഥയെന്ന പേരിൽ പി എം നരേന്ദ്രമോദി എന്ന ചിത്രം റിലീസ് ചെയ്തിരുന്നു. വിവേക് ഒബ്രോയിയായിരുന്നു മോദിയായി വേഷമിട്ടത്. ഒമംഗ് കുമാറായിരുന്നു ചിത്രത്തിന്റെ സംവിധാനം. എന്നാൽ ചിത്രം ബോക്‌സോഫീസിൽ പരാജയമായിരുന്നു.

logo
The Fourth
www.thefourthnews.in