ENTERTAINMENT

കിങ് ഈസ് കിങ്; 1000 കോടി ക്ലബിൽ ജവാൻ

എന്റർടെയ്ൻമെന്റ് ഡെസ്ക്

ബോക്സ് ഓഫീസിൽ ചരിത്ര നേട്ടവുമായി അറ്റ്ലി ചിത്രം ജവാനും ബോളിവുഡിന്റെ കിങ് ഖാൻ ഷാരൂഖും. ചിത്രം 1000 കോടി ക്ലബിൽ ഇടം നേടി. തുടർച്ചയായി രണ്ടു ചിത്രങ്ങൾ ആയിരം കോടി ക്ലബിലെത്തിക്കുന്ന ബോളിവുഡ് താരമെന്ന റെക്കോർഡും ഇനി ഷാരൂഖിന് സ്വന്തം. 1004 കോടി രൂപയാണ് ചിത്രം ഇതുവരെ നേടിയതെന്ന് നിർമാതാക്കളായ റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ് പറയുന്നു. രാജമൗലിയാണ് രണ്ട് ചിത്രങ്ങൾ 1000 കോടി ക്ലബിലെത്തിച്ച സംവിധായകൻ

33 ദിവസം കൊണ്ടാണ് ജവാൻ 1000 കോടി ക്ലബിലെത്തിയത്. ഇതോടെ ബോളിവുഡിലെ അരങ്ങേറ്റ ചിത്രം തന്നെ 1000 കോടി ക്ലബിലെത്തിച്ച ആദ്യ തമിഴ് സംവിധായകനെന്ന അപൂർവ നേട്ടം ഇനി അറ്റ്ലിക്ക് സ്വന്തം.

തെലുങ്ക്, തമിഴ് , മലയാളം പതിപ്പുകൾ പ്രേക്ഷകർ കൈവിട്ടെങ്കിലും ഹിന്ദി പതിപ്പ് ആരാധകർ ഏറ്റെടുത്തതാണ് ജവാനെ 1000 കോടി ക്ലബിലെത്തിച്ചത്. നയൻതാര നായികയായ ചിത്രത്തിൽ വിജയ് സേതുപതിയാണ് വില്ലൻ വേഷത്തിൽ. സെപ്റ്റംബർ 7നാണ് ജവാന്‍ തീയേറ്ററുകളില്‍ എത്തിയത്.

കളക്ഷനിൽ പഠാന്റെ റെക്കോര്‍ഡ് ജവാൻ മറികടക്കുമോയെന്നാണ് ഇനിയുള്ള ചോദ്യം. ഷാരൂഖിന്റെ കരിയറിലെ ആദ്യ 1000 കോടിയായ പഠാൻ 1050 കോടിയാണ് ആകെ നേടിയത്. ജവാനും പഠാനും പുറമെ ആർ ആർ ആർ, ബാഹുബലി 2, കെജിഎഫ് രണ്ടാംഭാഗം എന്നിവാണ് ആയിരം കോടിയിലെത്തിയ ഇന്ത്യൻ ചിത്രങ്ങൾ

പ്രസിഡന്റിനായി പ്രാർഥിച്ച് ഇറാൻ; ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട സ്ഥലം കണ്ടെത്താനായില്ല, രക്ഷാപ്രവർത്തനം ദുഷ്കരം

വെസ്റ്റ്ഹാമിനെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റി; പ്രീമിയര്‍ ലീഗ് കിരീടത്തില്‍ നാലാം മുത്തം

'ആർഎസ്എസിനെ അടുപ്പിക്കരുത്'; പി സുന്ദരയ്യ സിപിഎം ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചതെന്തിന്?

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു, അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത് ഇടിച്ചിറക്കി

രാഹുൽ ഗാന്ധിക്ക് മാവോയിസ്റ്റ് ഭാഷ, വ്യവസായികളെയും നിക്ഷേപങ്ങളെയും എതിര്‍ക്കുന്നു; കടുപ്പിച്ച് മോദിയും അമിത് ഷായും