ENTERTAINMENT

സുരേശേട്ടനും സുമലത ടീച്ചറും വിവാഹിതരാകുന്നു; വൈറലായി സേവ് ദ ഡേറ്റ് വീഡിയോ

എന്റർടെയ്ൻമെന്റ് ഡെസ്ക്

രതീഷ് ബാലകൃഷ്ണന്‍ സംവിധാനം ചെയ്ത് കുഞ്ചോക്കോ ബോബന്‍ പ്രധാന വേഷത്തിലെത്തി, തീയേറ്ററില്‍ കൈയടി നേടിയ ചിത്രമാണ് 'ന്നാ താന്‍ കേസ് കൊട്'. ചിത്രത്തിലെ സുരേശേട്ടനും സുമലതയും ഒറ്റഡയലോഗ് തന്നെ പ്രേക്ഷക ഹൃദയം കീഴടക്കിയിരുന്നു. ഇപ്പോഴിതാ ഇരുവരുടേയും ഒരു സേവ് ദ ഡേറ്റ് വീഡിയോയാണ് വൈറലാകുന്നത്. ആശംസകള്‍ അറിയിച്ച് താരങ്ങളും സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കു വച്ചു, ഇറ്റ്സ് ഒഫീഷ്യൽ എന്ന രാജേഷ് മാധവന്റെ കുറിപ്പും കൂടിയായതോടെ ഇരുവരുടേയും വിവാഹമാണോ എന്ന സംശയവുമായി ആരാധകരും എത്തി.

എന്നാല്‍ ഇതൊരു സിനിമയുടെ പ്രമോഷനാണ്. സുരേശേട്ടന്റെയും സുമലതയുടേയും പ്രണയമാണ് പുതിയ ചിത്രത്തിന്റെ പ്രമേയം. 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിന്റെ സ്പൂഫാണ് പുതിയ ചിത്രം. 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിലെ അതേ കഥാപാത്രങ്ങളുടെ കഥയാകും പുതിയ ചിത്രത്തിന്റെ പ്രമേയം. സേവ് ദ ഡേറ്റ് എന്ന വീഡിയോയിലെ മെയ് 29 ന് ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരും

മുന്‍പും സേവ് ദ ഡേറ്റ് ആശയങ്ങൾ സിനിമയുടെ പ്രമോഷനുകളില്‍ ഉപയോഗിച്ചിട്ടുണ്ട്. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന ചിത്രത്തിലും സമാനമായ പ്രമോഷന്‍ രീതിയായിരുന്നു ഉപയോഗിച്ചിരുന്നത്

പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന ചിത്രത്തിന്റെ പ്രമോഷന്‍

കൂടാതെ അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത് വിനീത് ശ്രീനിവാസന്‍ നായകനായെത്തിയ ചിത്രം മുകുന്ദനുണ്ണി അസോസിയേറ്റ്‌സും വ്യത്യസ്തമായാണ് പ്രമോഷന്‍ രീതിയാണ് സ്വീകരിച്ചത്. മുകുന്ദനുണ്ണിയുടെ കഥാപാത്രത്തിന്റെ സ്വഭാവത്തെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ സോഷ്യൽ മീഡിയ അക്കൗണ്ട് ഉണ്ടാക്കി, അതിൽ നിന്നുള്ള പോസ്റ്റുകളാണ് ആ കഥാപാത്രത്തെ പറ്റി പ്രേക്ഷകരോട് ആദ്യം സംവദിച്ചത്. സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചകൾക്ക് ഇടയാക്കിയ പ്രൊമോഷൻ രീതിയായിരുന്നു മുകുന്ദനുണ്ണിയുടേത്

അഞ്ജലി മോനോന്‍ ചിത്രം വണ്ടര്‍ വുമണിനും വ്യത്യസ്തമായ പ്രമോഷനായിരുന്നു. സിനിമയിലെ പ്രധാന കഥാപാത്രങ്ങളൊക്കെ പ്രെഗനന്‍സി കിറ്റിന്റെ ചിത്രം ഷെയര്‍ ചെയ്തതോടെ സമൂഹ മാധ്യമങ്ങളില്‍ വലിയ വിവാദങ്ങളും ഉണ്ടായി. ഈ രീതിയിലുള്ള പ്രൊമോഷൻ രീതികൾ സ്വീകരിക്കുന്നത് ശരിയാണോ എന്ന ചോദ്യമാണ് പ്രധാനമായും ഉയർന്നത്

വരുന്നു അതിതീവ്ര മഴ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സ്വാതി മലിവാളിനെ മർദിച്ചെന്ന പരാതി: കെജ്‌രിവാളിന്റെ മുന്‍ പിഎസ് ബൈഭവ് കുമാർ അറസ്റ്റില്‍

സ്വാതി മലിവാളിനെ പുറത്തേക്കുകൊണ്ടുവരുന്ന സുരക്ഷാഉദ്യോഗസ്ഥര്‍; പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് ആംആദ്മി

കിർഗിസ്താനിൽ അന്താരാഷ്ട്ര വിദ്യാർഥികൾക്കുനേരെ ആക്രമണം; പുറത്തിറങ്ങരുതെന്ന് നിർദേശം നൽകി ഇന്ത്യയും പാകിസ്താനും

ആര്‍എസ്എസിന്റെ സഹായംവേണ്ട കാലം കഴിഞ്ഞു; ബിജെപി വളര്‍ന്നു, ശക്തി പ്രാപിച്ചു: ജെ പി നദ്ദ