ENTERTAINMENT

ഒടുവിൽ സൂര്യ 42 വിന് പേരായി ; പ്രഖ്യാപനം ഉടൻ

എന്റർടെയ്ൻമെന്റ് ഡെസ്ക്

ആരാധകരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ട് സൂര്യ 42 വിന്റെ ടൈറ്റില്‍ പുറത്തുവിടാന്‍ ഒരുങ്ങുകയാണ് അണിയറ പ്രവര്‍ത്തകര്‍. തമിഴ് പുതുവത്സര ദിനമായ ഏപ്രില്‍ 14 ന് ഹൈദരാബാദില്‍ നടക്കുന്ന ചടങ്ങില്‍ ടീസര്‍ പുറത്തു വിടുമെന്നാണ് റിപ്പോര്‍ട്ട്. സിരുത്തൈ ശിവയാണ് സംവിധാനം . സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍രാജയും യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 'സൂര്യ42' ത്രി ഡി ചിത്രമാണ് . ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

ചിത്രം 10 ഭാഷകളില്‍ പുറത്തിറങ്ങും. ദിഷ പടാനിയാണ് ബോളിവുഡിലും നായികയായി എത്തുന്നത് . ചിത്രത്തിലൂടെയാണ് നടി തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നത്. 'സൂര്യ 42' ന്റെ പ്രീ-റിലീസ് ബിസിനസ്സ് ഇതിനോടകം ആരംഭിച്ച് കഴിഞ്ഞു, ചിത്രം ഇതിനോടകം 500 കോടിക്ക് അടുത്ത് നേടിയതായാണ് റിപ്പോര്‍ട്ട്.  സിരുത്തൈ ശിവയും സൂര്യയും ഒന്നിക്കുന്ന ചിത്രം വൻ ഹിറ്റാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷയും. ശിവവെട്രി പളനിസ്വാമിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

ബിജെപി ആസ്ഥാനം വളയാന്‍ എഎപി; ഡല്‍ഹിയില്‍ നിരോധനാജ്ഞ, റോഡുകള്‍ അടച്ചു, അനുമതി തേടിയിട്ടില്ലെന്ന് പോലീസ്

'എഎപി പുറത്തുവിട്ട ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തത്'; സിസിടിവി വീഡിയോ നീക്കം ചെയ്‌തെന്ന് സ്വാതി; ബിഭവ് 5 ദിവസം കസ്റ്റഡിയില്‍

തിരഞ്ഞെടുപ്പിന് മുന്നോടിയായി കശ്മീരിൽ ആക്രമണം; ബിജെപി മുന്‍ ഗ്രാമമുഖ്യന്‍ കൊല്ലപ്പെട്ടു, ദമ്പതികൾക്ക് നേരേ വെടിവെയ്പ്,

ലോക്‌സഭ തിരഞ്ഞെടുപ്പ്: ഇതുവരെ പിടിച്ചെടുത്തത് 9,000 കോടി രൂപ, 2019 നെക്കാൾ രണ്ടര ഇരട്ടി

വിഷാംശം: അരളിക്കൊപ്പം അപകടകാരികള്‍ വേറെയും, മഴക്കാലത്ത് ശ്രദ്ധിക്കണം