ENTERTAINMENT

ഇനി 'ഗണപതി'; പുതിയ ചിത്രം 'ജയ് ഗണേഷ്' പ്രഖ്യാപിച്ച് ഉണ്ണി മുകുന്ദൻ

വെബ് ഡെസ്ക്

മിത്ത് പരാമർശ വിവാദത്തിനിടെ 'ജയ് ഗണേഷ്' എന്ന പേരിൽ സിനിമ പ്രഖ്യാപിച്ച് നടൻ ഉണ്ണി മുകുന്ദൻ. പാലക്കാട് ഒറ്റപ്പാലത്ത് നടന്ന ഗണേശോത്സവ വേദിയിൽ വച്ചായിരുന്നു പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം. രഞ്ജിത്ത് ശങ്കറാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. ഉണ്ണിമുകുന്ദന്‍ ഫിലിംസിന്റെ മൂന്നാമത്തെ നിര്‍മാണ സംരംഭം കൂടിയാണ് ജയ് ഗണേഷ്.

രഞ്ജിത്ത് ശങ്കറും ഉണ്ണി മുകുന്ദനും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ജയ് ഗണേഷിന് വേണ്ടി ഒരു താരത്തെ തിരയുകയായിരുന്നുവെന്നും മാളികപ്പുറം സിനിമ കഴിഞ്ഞ് ഏഴ് മാസമായി തിരക്കഥയ്ക്കായി കാത്തിരിക്കുകയായിരുന്ന ഉണ്ണി മുകുന്ദനുമായി ചർച്ച നടത്തി നടനെ കണ്ടെത്തിയെന്ന് ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പില്‍ സംവിധായകൻ രഞിത്ത് ശങ്കർ പറഞ്ഞു.

ചിത്രത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. അതേസമയം ചിത്രത്തിന്റെ ടൈറ്റിൽ വീഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ് മിത്ത് വിവാദവുമായി ബന്ധപ്പെട്ട് കമന്റ് ചെയ്തിരിക്കുന്നത്. സ്പീക്കർ എ എൻ ഷംസീറുമായി ബന്ധപ്പെട്ട മിത്ത് വിവാദത്തില്‍ ഉണ്ണി മുകുന്ദൻ നടത്തിയ പരാമർശത്തിന്റെ ചുവടുപിടിച്ചായിരുന്നു കമന്റുകൾ.

ഇന്ന് ഗണപതി മിത്താണെന്ന് പറഞ്ഞവര്‍ നാളെ കൃഷ്ണനും ശിവനും മിത്താണെന്ന് പറയുമെന്നും അവസാനം നിങ്ങൾ തന്നെയും മിത്താണെന്ന് പറയുന്ന സ്ഥിതി വരുമെന്നുമായിരുന്നു ഉണ്ണി മുകുന്ദന്റെ പ്രതികരണം. മറ്റ് മതങ്ങളിലെ വിശ്വാസത്തേയും ആചാരത്തേയും ദൈവങ്ങളേയും കുറിച്ച് പറയാൻ പോലും ആര്‍ക്കും ധൈര്യമില്ല. ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുന്നതിനുവേണ്ടി സംസാരിക്കാൻ മടിച്ച് നിൽക്കരുതെന്നുമായിരുന്നു ഉണ്ണി മുകുന്ദൻ പറഞ്ഞത്.

'കഞ്ചാവ് അപകടസാധ്യത കുറഞ്ഞ മരുന്ന്'; ചരിത്രനീക്കവുമായി അമേരിക്ക, അറസ്റ്റിലായവരോട് മാപ്പുപറഞ്ഞ് പ്രസിഡന്റ് ജോ ബൈഡൻ

ഈ പ്രസംഗങ്ങള്‍ തെളിവ്; ഹിന്ദു-മുസ്ലീമെന്ന് മോദി പറഞ്ഞിട്ടുണ്ട്, നിരവധി തവണ

കോവാക്‌സിനും 'പ്രശ്‌നക്കാരന്‍'; മൂന്നിലൊരാള്‍ക്ക് പാര്‍ശ്വഫലം, കൂടുതല്‍ രോഗങ്ങള്‍ കൗമാരക്കാരയ പെണ്‍കുട്ടികളില്‍

പാര്‍ട്ടി നടപടി വൈകി; കെജ്‌രിവാളിന്റെ പിഎയ്‌ക്കെതിരേ ഡല്‍ഹി പോലീസിന് പരാതി നല്‍കി സ്വാതി മലിവാള്‍

ഏറ്റവും സാധാരണയായി കണ്ടുവരുന്ന നാലക്ക പിന്നുകള്‍; മാറ്റിയാല്‍ ഒഴിവാക്കാം സൈബർ ആക്രമണം