ENTERTAINMENT

ധ്യാനിന്റെ ജന്മദിനത്തിൽ ചിത്രീകരണം പൂർത്തിയാക്കി വിനീത്; 'വർഷങ്ങൾക്കുശേഷം' പാക്കപ്പ് വീഡിയോ

എന്റർടെയ്ൻമെന്റ് ഡെസ്ക്

ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'വർഷങ്ങൾക്കു ശേഷം' ചിത്രീകരണം പൂർത്തിയായി. 40 ദിവസം നീണ്ടു നിന്ന ചിത്രീകരണമാണ് ഇന്ന് പുലർച്ചെ 2 മണിയോടെ പൂർത്തിയായത്. ധ്യാൻ ശ്രീനിവാസന്‍റെ പിറന്നാൾ ദിനത്തിലാണ് ചിത്രീകരണം പൂർത്തിയായത് എന്ന പ്രത്യേകത കൂടിയുണ്ട്.

ചിത്രത്തിന്റെ പാക്കപ്പ് വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്. 40 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കാൻ സഹായിച്ച മുഴുവൻ അണിയറ പ്രവർത്തകർക്കും സംവിധായകൻ വിനീത് ശ്രീനിവാസൻ നന്ദി പറഞ്ഞു.

ധ്യാനിന്റെ ജന്മദിനമായ ഇന്ന് പുലർച്ചെ 2 മണിക്ക് ഞങ്ങൾ 'വർഷങ്ങൾക്കുശേഷം' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കി. ചെയ്യുന്ന കാര്യങ്ങളിൽ ആത്മാർത്ഥയും അഭിനിവേശമുള്ള ഒരു കൂട്ടം ആളുകളുടെ ഒരു സൈന്യം തന്നെ എന്നോടൊപ്പമുണ്ടെന്നതിൽ ദൈവത്തോട് നന്ദിയുള്ളവനാണെന്നും ചിത്രം 2024 ഏപ്രിലിൽ റിലീസ് ചെയ്യുമെന്നും വിനീത് ശ്രീനിവാസൻ പാക്കപ്പ് വീഡിയോ പങ്കുവെച്ചു സോഷ്യൽ മീഡിയയിൽ എഴുതി.

പ്രണവ് മോഹൻലാലിനും നിവിൻ പോളിക്കും പുറമെ ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീതാ പിള്ള, അർജുൻ ലാൽ, നിഖിൽ നായർ, ഷാൻ റഹ്‌മാൻ തുടങ്ങി നീണ്ട താരനിര തന്നെ ചിത്രത്തിൽ ഉണ്ട്.

അൻപതിലധികം ലൊക്കേഷനുകളും 132 അഭിനേതാക്കളും ഇരുനൂറ് പേരോളമുള്ള ക്രൂവും ആയിരത്തിലധികം ജൂനിയർ ആർട്ടിസ്റ്റുകളും ചിത്രത്തിൽ സഹകരിച്ചിരുന്നു.

മെരിലാൻഡ് സ്റ്റുഡിയോസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിർമിക്കുന്നത്. ഗായിക ബോംബെ ജയശ്രീയുടെ മകനായ അമൃത് രാമനാഥ് ആണ് ചിത്രത്തിന് സംഗീതം നിർവഹിക്കുന്നത്.

'മുസ്ലിങ്ങള്‍, കാടന്‍ നിയമം, വര്‍ഗീയ ഭരണം'; യെച്ചൂരിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്‍ശൻ

സംസ്ഥാനത്ത് മഴ കനക്കുന്നു; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലർട്ട്

'രണ്ട് മാധ്യമപ്രവർത്തകരുടെ ഫോണ്‍ കോളിലൂടെ അവസാനിച്ച സോളാര്‍ സമരം, പാർട്ടിനീക്കം അറിയാത്ത തോമസ് ഐസക്കും'; വെളിപ്പെടുത്തൽ

സംസ്ഥാനത്ത് വരള്‍ച്ച കൊണ്ടുപോയത് 275 കോടിയുടെ കൃഷി; കൂടുതല്‍ നാശനഷ്ടം ഇടുക്കിയില്‍

IPL 2024| ഹാർദിക്കില്‍ 'ബാലന്‍സ്' തെറ്റിയ ഗുജറാത്ത്; സീസണില്‍ പിഴച്ചതെവിടെ?