ENTERTAINMENT

വെറുപ്പല്ല പകരം സ്‌നേഹമാണ് നല്‍കേണ്ടത്; വിജയ് ചിത്രത്തെ കുറിച്ചുള്ള തെറ്റായ വാർത്തയ്ക്ക് മറുപടിയുമായി വെങ്കട്ട് പ്രഭു

എന്റർടെയ്ൻമെന്റ് ഡെസ്ക്

വിജയ് നായകനാകുന്ന വെങ്കട്ട് പ്രഭു ചിത്രം 'ദളപതി 68'നെ കുറിച്ച് ഊഹാപോഹങ്ങളും അഭ്യൂഹങ്ങളും നിരവധിയാണ്. സിനിമയെയും ചിത്രത്തിലെ താരങ്ങളെയും കുറിച്ചുള്ള തെറ്റായ വാർത്തകളും പുറത്ത് വരുന്നുണ്ട്. തെറ്റായ ചില റിപ്പോര്‍ട്ടുകള്‍ക്കു മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് വെങ്കട്ട്.

ദളപതി 68ല്‍ സംവിധായകന്റെ ഇളയ സഹോദരന്‍ പ്രേംജി അമരന്‍ നടന്‍ അജിത്തിന്റെ ആരാധകനായതിനാല്‍ തന്റെ ചിത്രത്തില്‍ അഭിനയിപ്പിക്കരുതെന്ന് വിജയ് ആവശ്യപ്പെട്ടതായി വാര്‍ത്ത പ്രചരിച്ചിരുന്നു.

പോസ്റ്റിന് മറുപടിയുമായി വെങ്കട്ടും എത്തി. ഇത്തരം അഭ്യൂഹങ്ങള്‍ മങ്കാത്തയ്ക്ക് ശേഷമാണ് സംഭവിച്ചത്. ഇത് തെറ്റാണ്. ദയവായി ഇത് (ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നത്) ചെയ്യരുത്. വെറുപ്പല്ല പകരം സ്‌നേഹമാണ് നല്‍കേണ്ടതെന്നുമായിരുന്നു വെങ്കട്ടിന്റെ മറുപടി.

ദളപതി 68 ന്റെ പ്രീ-പ്രൊഡക്ഷന്‍ ജോലികളുടെ തിരക്കിലാണ് വെങ്കട്ട് പ്രഭു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്ടോബര്‍ ആദ്യവാരം ആരംഭിക്കുമെന്നാണ് സൂചനകള്‍. സിനിമയില്‍ ഒരു സര്‍പ്രൈസ് ലുക്കിലാണ് വിജയ് എത്തുന്നതെന്ന വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്. ചിത്രത്തിനായി അടുത്തിടെ വിജയ് ലോസ് ഏഞ്ചല്‍സിലെ ഒരു സ്റ്റുഡിയോയില്‍ വിഎഫ്എക്‌സ് 3ഡി സ്‌കാനിനായി നില്‍ക്കുന്ന ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. സിനിമയില്‍ വിജയുടേത് ഇരട്ട വേഷമായിരിക്കുമെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്.

പ്രിയങ്ക മോഹന്‍ , സിമ്രാന്‍ എന്നിവരാണ് നായികമാരായി എത്തുന്നത്, പ്രഭുദേവയും പ്രശാന്തും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തും. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. വിജയ് നായകനാകുന്ന ലോകേഷ് കനകരാജ് ചിത്രം ലിയോയുടെ റിലീസ് അടുത്തിരിക്കുന്നത് കൊണ്ട് തന്നെ ദളപതി 68നെ കുറിച്ചുള്ള വിവരങ്ങൾ വൈകിയായിരിക്കും എത്തുക.

ഒക്ടോബര്‍ 19നാണ് ലിയോ തീയേറ്ററുകളില്‍ എത്തുക. ലിയോയിലെ രണ്ടാമത്തെ ഗാനം വൈകാതെ ആരാധകരിലേയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇസ്രയേലിലേക്കുള്ള ആയുധങ്ങളുമായി ചെന്നൈയില്‍ നിന്ന് പുറപ്പെട്ട കപ്പലിന് അനുമതി നിഷേധിച്ച് സ്പെയിന്‍

വഞ്ചനാക്കേസ്‌: 'മഞ്ഞുമ്മൽ ബോയ്സ്' നിർമാതാക്കൾക്കെതിരെയുള്ള ക്രിമിനൽ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

ഒത്തുതീര്‍പ്പാക്കിയത് തിരുവഞ്ചൂർ, ജോണ്‍ മുണ്ടക്കയത്തിന്റേത് കഥ മാത്രം; സോളാര്‍ സമര ഇടനിലയെപ്പറ്റി ബ്രിട്ടാസ്‌

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലർട്ട്, രണ്ടിടത്ത് ഓറഞ്ച് അലർട്ട്

'മുസ്ലിങ്ങള്‍, കാടന്‍ നിയമം, വര്‍ഗീയ ഭരണം'; യെച്ചൂരിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്‍ശൻ