ENTERTAINMENT

നിറഞ്ഞാടി ലിയോ; കേരളത്തിലെ കളക്ഷൻ റെക്കോര്‍ഡുകള്‍ ഇനി പഴങ്കഥ, ആഗോള കളക്ഷൻ 150 കോടിയിലേക്ക്

എന്റർടെയ്ൻമെന്റ് ഡെസ്ക്

ബോക്സ് ഓഫീസുകളെ ഇളക്കിമറിക്കുന്ന കളക്ഷന്‍ റെക്കോര്‍ഡുകളുമായി വിജയ് - ലോകേഷ് കനകരാജ് ചിത്രം ലിയോ. ആദ്യ ദിനം 12 കോടി ഗ്രോസ് കളക്ഷൻ നേടിയ ചിത്രം കേരളത്തിലും തരംഗം സൃഷ്ടിക്കുകയാണ്. ലിയോ മുൻ നിരയിലെത്തിയപ്പോൾ 7.25 കോടി നേടിയ കെ ജി എഫ്, 6.76 കോടി നേടിയ ഒടിയൻ, വിജയിന്റെ തന്നെ 6.6 കോടി നേടിയ ബീസ്റ്റ് എന്നീ സിനിമകളുടെ റെക്കോർഡുകൾ ആണ് പഴങ്കഥയായത്.

തമിഴ് നാട്ടിൽ നിന്ന് 35 കോടിയാണ് ചിത്രം ആദ്യ ദിനം നേടിയത്.

313 ലേറ്റ് നൈറ്റ് ഷോകളാണ് ഇന്നലെ മാത്രം ചിത്രത്തിനായി കേരളത്തിൽ നടന്നത്. അവധി ദിനം അല്ലാതിരുന്നിട്ടും ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റു പോകുന്ന കാഴ്ചയാണുള്ളത്. കേരളത്തിലെ മിക്ക തിയേറ്ററുകളും രാവിലെ മുതൽ അഡിഷണൽ ഷോകൾ ചാർട്ട് ചെയ്തിട്ടുണ്ട്.

തമിഴ് നാട്ടിൽ നിന്ന് 35 കോടിയാണ് ചിത്രം ആദ്യ ദിനം നേടിയത്. ആഗോള തലത്തിലെ കളക്ഷനു ഇതിനോടകം റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചുകഴിഞ്ഞു. ആഗോളവ്യാപകമായി 143 കോടിയിൽപ്പരം രൂപയാണ് ഒരു ദിവസം കൊണ്ട് ലിയോ സ്വന്തമാക്കിയത്. വിദേശ രാജ്യങ്ങളിലും സകലവിധ റെക്കോർഡുകളും തകർത്തെറിഞ്ഞ ലിയോ ലോകവ്യാപകമായി കളക്ഷനിലും പ്രേക്ഷക അഭിപ്രായത്തിലും മുന്നിലാണ്.

മലയാളി താരം മാത്യു തോമസ് വിജയുടെ മകനായി ലിയോയിൽ എത്തുമ്പോൾ മഡോണ സെബാസ്റ്റ്യൻ ചിത്രത്തിൽ വിജയിനൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.

അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കുന്ന ലിയോയിൽ സഞ്ജയ് ദത്ത്,അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ താരങ്ങൾ ശ്രേധേയമായ വേഷങ്ങളിലെത്തുന്നു. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.

ലോക്‌സഭ തിരഞ്ഞെടുപ്പ്: ഇതുവരെ പിടിച്ചെടുത്തത് 9,000 കോടി രൂപ, 2019 നെക്കാൾ രണ്ടര ഇരട്ടി

മഴയില്‍ മുങ്ങി സംസ്ഥാനം: മൂന്ന് ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്; മിക്ക ഇടങ്ങളിലും വെള്ളക്കെട്ട്

വൈറലായി ഐ ടാറ്റൂയിങ്; കാഴ്ച നഷ്ടപ്പെടുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; രാഹുലിനെ സഹായിച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍