ENTERTAINMENT

വിജയ് ഇനി വെങ്കട്ട് പ്രഭുവിനൊപ്പം; 'ദളപതി 68' അനൗൺസ്മെന്റ് വീഡിയോ

വെബ് ഡെസ്ക്

അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഇളയദളപതി വിജയ്‍യുടെ 68-ാം ചിത്രം പ്രഖ്യാപിച്ചു. വെങ്കട്ട് പ്രഭുവാണ് സംവിധാനം. ഏറെ നാളുകളായി ഇരുവരും ഒന്നിക്കുന്നെന്ന് വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമായിരുന്നില്ല. ദളപതി 68 അറ്റ്‍ലീ സംവിധാനം ചെയ്യുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എല്ലാ അഭ്യൂഹങ്ങളും അവസാനിപ്പിച്ച് 'ദളപതി 68' അനൗൺസ്മെന്റ് വീഡിയോ വിജയ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.

എജിഎസ് എന്റര്‍ടെയിന്‍മെന്റ് ബാനറില്‍ കല്‍പാത്തി അഗോരമാണ് ചിത്രം നിര്‍മിക്കുന്നത്. വിജയുടെ മുന്‍ ചിത്രമായ ബിഗിലിന്റെ നിര്‍മാതാക്കളും എജിഎസ് എന്റര്‍ടെയിന്‍മെന്റ് ആയിരുന്നു. യുവന്‍ ശങ്കര്‍ രാജയാണ് സിനിമയ്ക്കായി സംഗീതമൊരുക്കുന്നത്.

ചിത്രത്തിനായി വൻ തുകയാണ് വിജയ് പ്രതിഫലമായി വാങ്ങുന്നതെന്ന് മുൻപ് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ചിത്രത്തിനായി 150 കോടി രൂപയാണ് വിജയ്‍യുടെ പ്രതിഫലം എന്നായിരുന്നു വാർത്ത. തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാളാണ് വിജയ്. വംശി പൈഡിപ്പള്ളിക്കൊപ്പം ചെയ്ത വാരിസിന് വിജയ് വാങ്ങിയത് 118 കോടി രൂപയാണ്. ലിയോയിൽ 125 കോടി രൂപയും ലാഭത്തിന്റെ ഒരു വിഹിതവുമാണ് പ്രതിഫലമായി വാങ്ങുന്നത്.

ലോഗേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ ആണ് വിജയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. ലിയോയ്ക്ക് ശേഷം വിജയ് ദളപതി 68ല്‍ ജോയിന്‍ ചെയ്യും. മാനാട് എന്ന സൂപ്പര്‍ഹിറ്റ് ചിത്രമാണ് വെങ്കട്ട് പ്രഭുവിന്റേതായി അവസാനം പുറത്തിറങ്ങിയത്.

വെങ്കട്ട് പ്രഭുവിൻ്റെ സംവിധാനത്തിൽ വിജയ്‍യുടെ ഒരു മാസ് ആക്ഷന്‍ ചിത്രത്തിനായുള്ള കാത്തിരിപ്പിലാകും ഇനി ആരാധകര്‍.

ഇസ്രയേലിലേക്കുള്ള ആയുധങ്ങളുമായി ചെന്നൈയില്‍ നിന്ന് പുറപ്പെട്ട കപ്പലിന് അനുമതി നിഷേധിച്ച് സ്പെയിന്‍

വഞ്ചനാക്കേസ്‌: 'മഞ്ഞുമ്മൽ ബോയ്സ്' നിർമാതാക്കൾക്കെതിരെയുള്ള ക്രിമിനൽ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

ഒത്തുതീര്‍പ്പാക്കിയത് തിരുവഞ്ചൂർ, ജോണ്‍ മുണ്ടക്കയത്തിന്റേത് കഥ മാത്രം; സോളാര്‍ സമര ഇടനിലയെപ്പറ്റി ബ്രിട്ടാസ്‌

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലർട്ട്, രണ്ടിടത്ത് ഓറഞ്ച് അലർട്ട്

'മുസ്ലിങ്ങള്‍, കാടന്‍ നിയമം, വര്‍ഗീയ ഭരണം'; യെച്ചൂരിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്‍ശൻ