ENTERTAINMENT

'എന്റെ സന്തോഷം നിങ്ങളുമായി പങ്കുവയ്ക്കുന്നു'; ഖുഷിയുടെ വിജയത്തിൽ ആരാധകർക്ക് പാരിതോഷികം പ്രഖ്യാപിച്ച് വിജയ് ദേവരക്കൊണ്ട

എന്റർടെയ്ൻമെന്റ് ഡെസ്ക്

ഖുഷിയിൽ നിന്നുള്ള വരുമാനം ആരാധകർക്ക് പങ്കിടുമെന്ന് പ്രഖ്യാപിച്ച് നടൻ വിജയ് ദേവരക്കൊണ്ട. നൂറ് കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം വിതരണം ചെയ്യുമെന്നാണ് താരം പ്രഖ്യാപിച്ചിരിക്കുന്നത്. വിശാഖപട്ടണത്ത് നടന്ന ചിത്രത്തിന്റെ വിജയാഘോഷ പരിപാടിയിലായിരുന്നു പ്രഖ്യാപനം. സെപ്റ്റംബർ ഒന്നിനായിരുന്നു ചിത്രത്തിന്റെ റിലീസ്.

“എന്റെ സന്തോഷം നിങ്ങളുമായി പങ്കുവയ്ക്കുന്നു , ഒരു കോടി രൂപ നൂറ് കുടുംബങ്ങൾക്കായി വിതരണം ചെയ്യാനാണ് ആഗ്രഹിക്കുന്നത് . നൂറ് കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം ലഭിക്കും. എന്റെ സ്വകാര്യ അക്കൗണ്ടിൽ നിന്നുള്ളതാണ് പണം, ” വിജയ് ദേവരകൊണ്ട പറഞ്ഞു.

സിനിമയ്‌ക്കെതിരെ വ്യാജ പ്രചാരങ്ങളുണ്ടായിട്ടും ഖുഷിയുടെ വിജയത്തിന് കാരണക്കാരായ ആരാധകർക്ക് വേണ്ടി പ്രവർത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും വിജയ് ദേവരക്കൊണ്ട പറഞ്ഞു. "സിനിമയ്‌ക്കെതിരെ ചിലർ മോശം പ്രചാരണം നടത്തുന്നു. എന്നാൽ ആരാധകരുടെ സ്‌നേഹം ഈ പ്രതിസന്ധികളെല്ലാം മറികടക്കാൻ സഹായിച്ചു," പത്ത് ദിവസത്തിനകം തുക 100 കുടുംബങ്ങൾക്ക് നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി.

ഇതാദ്യമല്ല ആരാധകർക്കായി താരം പാരിതോഷികം നൽകുന്നത്. ഈ വർഷം ആദ്യം നൂറ് ആരാധകരുടെ എല്ലാ ചെലവുകളും വഹിച്ച് മണാലിയിലേക്കുള്ള യാത്ര അദ്ദേഹം സംഘടിപ്പിച്ചിരുന്നു.

നാല് ദിവസത്തെ പ്രദർശനത്തിൽ നിന്ന് ഇന്ത്യയിൽ 39.25 കോടിയുടെ ബോക്സ് ഓഫീസ് കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്. 16 കോടിയായിരുന്നു ആദ്യ ദിവസത്തെ കളക്ഷൻ. വിജയ് ദേവരക്കൊണ്ട, സാമന്ത എന്നിവർക്ക് പുറമെ ശിവ നിർവാണ സംവിധാനം ചെയ്ത ചിത്രത്തിൽ സച്ചിൻ ഖേദേക്കർ, ശരണ്യ പൊൻവണ്ണൻ, മുരളി ശർമ, ലക്ഷ്മി ജയറാം, രോഹിണി എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.

മോദിക്കെതിരായ സ്ഥാനാർഥിത്വം; വാരാണസിയിൽ ഹാസ്യതാരം ശ്യാം രംഗീലയുടെ പത്രിക തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ

മൂന്നായി പിരിഞ്ഞ് 'മുന്നണി' പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ ബിജെപി സഖ്യം പ്രതിസന്ധിയില്‍

തീവ്രവാദത്തിനെതിരെയുള്ള പ്രവർത്തനങ്ങളിൽ സഹകരിക്കാത്ത രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് ക്യൂബയെ നീക്കി അമേരിക്ക

ഒഴിവ് ഒന്ന്, മത്സരം രണ്ട് ടീമുകള്‍ തമ്മില്‍; പ്ലേ ഓഫിലേക്ക് ആര്, തലയോ കിങ്ങോ?

ഡെങ്കിപ്പനി സാധ്യത കൂട്ടുന്ന കാലാവസ്ഥാവ്യതിയാനം; രോഗം വന്നവര്‍ക്കും വരാത്തവര്‍ക്കും വേണം ശ്രദ്ധ, പനി അവഗണിക്കരുത്